ഒരുകാലത്ത് സുഗന്ധദ്രവ്യങ്ങൾ ഉൾപ്പെടെ കടൽ കടന്ന് വിദേശ രാജ്യങ്ങളിലേക്കു പോയിരുന്നആലപ്പുഴയിലെ ടൂറിസം മേഖലയുടെ പ്രധാന ആകർഷണം വേമ്പനാട്ടു കായലിലെ ഹൗസ് ബോട്ട് യാത്രകൾ തന്നെ. ചരിത്രവും സംസ്കാരവും പൈതൃകവും കൂടി സന്ദർശകർക്കു മുന്നിൽ തുറന്നു വയ്‌ക്കുകയാണ് ഇവിടത്തെ മ്യൂസിയങ്ങൾ. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച തുറമുഖ മ്യൂസിയവും കയർ മ്യൂസിയവുമാണ് ഇതിൽ പ്രധാനം.
ആലപ്പുഴയിൽ എത്തിയിരുന്ന കപ്പലുകളുടെ വിവിധ മാതൃകകൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. അറബി, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് കപ്പലുകളുടെയെല്ലാം മാതൃകകൾ ഇതിൽ ഉൾപ്പെടുന്നു. തുറമുഖത്തോടു ചേർന്ന കനാൽ ഭാഗത്ത് കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള തുഴവഞ്ചികളും ചെറിയ പായ് വഞ്ചികളും ഒരുക്കിയിട്ടുണ്ട്.
യറിന്റെ ആദിമകാല ഉപയോഗങ്ങൾ മുതൽ വൈവിധ്യമാർന്ന ആധുനിക കയർ ഉത്പന്നങ്ങൾ വരെ ഇവിടെ പരിചയപ്പെടുത്തുന്നു. ചകിരി നാര് വേർതിരിച്ചെടുക്കുന്ന പ്രക്രിയയും യന്ത്രവത്കരണത്തിലേക്കുള്ള മാറ്റത്തിന്റെ വിശദാംശങ്ങളും നേരിട്ടു കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: