Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആഗോള ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണി

നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ വധഭീഷണി ആഗോള ഇസ്ലാമിക ഭീകരവാദമുയര്‍ത്തുന്ന വെല്ലുവിളിയാണ്. മാനവരാശിയെ മതാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ലോകം ഒറ്റക്കെട്ടായി ചെറുക്കണം. അടുത്തിടെ അമേരിക്കയില്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ നടന്ന ആക്രമണം ഈ ആവശ്യത്തിന് അടിവരയിടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 06:00 am IST
in Editorial

ഭാരതത്തിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐഎസ് ചാവേര്‍ റഷ്യയില്‍ പിടിയിലായെന്ന വാര്‍ത്ത രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അസ്വാസ്ഥ്യജനകമാണ്. ആഗോള ഇസ്ലാമിക ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുന്ന തുര്‍ക്കിയില്‍ വച്ച് ഐഎസില്‍ ചേരുകയും, പ്രത്യേക പരിശീലനം ലഭിക്കുകയും ചെയ്ത മധ്യേഷ്യന്‍ രാജ്യത്തെ ഒരു പൗരനാണ് ഇയാളെന്ന വിവരമാണ്  ആദ്യം പുറത്തുവന്നത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായ ഉസ്‌ബെക്കിസ്ഥാന്‍ പൗരന്‍ മഷ്‌റാബ്‌ഖോന്‍ അസമോവ് ആണ് ഇയാളെന്ന് പിന്നീട് തിരിച്ചറിയുകയുണ്ടായി. തുര്‍ക്കിയില്‍നിന്ന് റഷ്യയിലേക്ക് പോയി ആവശ്യമായ രേഖകളൊക്കെ സംഘടിപ്പിച്ചശേഷം ഭാരതത്തിലെത്തി പ്രമുഖ നേതാവിനെ ലക്ഷ്യംവച്ച് ചാവേറാക്രമണം സംഘടിപ്പിക്കുകയായിരുന്നു പദ്ധതിയെന്ന് ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ആക്രമണം നടത്താന്‍ ആവശ്യമായ പിന്തുണ ഭാരതത്തില്‍നിന്ന് തനിക്ക് ലഭിക്കുമെന്നും, അവിടെ ചിലരെ കാണാനുണ്ടെന്നും, പ്രവാചകനെ നിന്ദിച്ചതിന്റെ പേരില്‍ ഐഎസിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ എഫ്എസ്ബി പുറത്തുവിട്ട വീഡിയോയില്‍ ഐഎസ് ഭീകരന്‍ പറയുന്നു. ഇയാള്‍ പിടിയിലായതിനെക്കുറിച്ച് എഫ്എസ്ബി ഭാരതത്തിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ ആക്രമണ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.

ടിവി ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെക്കുറിച്ച് പരാമര്‍ശിച്ചതിന് മതനിന്ദയാരോപിച്ച് മുന്‍ ബിജെപി നേതാവ് നൂപുര്‍ ശര്‍മ്മയെ വധിക്കുമെന്ന് ഐഎസിന്റെ അഫ്ഗാനിസ്ഥാന്‍ ഘടകം ഭീഷണിമുഴക്കിയിരുന്നു. ഇതിന്റെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയും ഇക്കഴിഞ്ഞ ജൂണില്‍ ഈ സംഘടന പുറത്തുവിടുകയുണ്ടായി. സാധ്യമായ അവസരത്തില്‍ ഭാരതത്തിനെതിരെ ആക്രമണം നടത്തുമെന്നും ഐഎസിന്റെ ഭീഷണിയുണ്ടായിരുന്നു. റഷ്യയില്‍ പിടിയിലായ ഐഎസ് ചാവേറിന്റെ ലക്ഷ്യം നൂപുര്‍ ശര്‍മ്മയാണെന്ന നിഗമനമാണ് സുരക്ഷാ ഏജന്‍സികള്‍ക്കുള്ളത്. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ വധഭീഷണി ഒറ്റപ്പെട്ട സംഭവമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമണത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഒന്നിനുപുറകെ ഒന്നായി നടന്നിട്ടുണ്ട്. മോദി പ്രധാനമന്ത്രിയാവുന്നതിനും മുന്‍പേ തുടങ്ങുന്നതാണത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പാക്ചാര സംഘടനയായ ഐഎസ്‌ഐയുടെ നിര്‍ദേശപ്രകാരം മോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് ഭാരതത്തിലെത്തിയ രണ്ടുപേര്‍ പിടിയിലാവുകയുണ്ടായി. പാക് ഭീകരസംഘടനയായ ലഷ്‌ക്കറെ തൊയ്ബ മോദിയെ വധിക്കാന്‍ പദ്ധതിയിടുന്നതായി വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ 2013 ല്‍ പാറ്റ്‌നയിലെ ഗാന്ധി മൈതാനത്തെ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴും മോദിയെ വധിക്കാന്‍ ശ്രമം നടന്നു. പതിനെട്ടു ബോംബുകളാണ് ഇതിനുവേണ്ടി സ്ഥാപിച്ചത്. ആറുപേര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകരസംഘടനയില്‍പ്പെട്ട രണ്ടു പേര്‍ പിടിയിലായി. ഒരു അധോലോകനേതാവിന്റെ സഹായത്തോടെ മോദിയെ വധിക്കാന്‍ ഐഎസ്‌ഐ ശ്രമിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ടുപേര്‍ ഹൈദരാബാദില്‍ പിടിയിലാവുകയും, കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും, പോലീസിന്റെ വെടിയേറ്റ് മരിക്കുകയും ചെയ്തു. മഹാരാഷ്‌ട്രയിലെ ഭിമ-കൊറെഗാവ് സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അര്‍ബന്‍ നക്‌സലുകളില്‍നിന്ന് മോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ രേഖകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഈ സംഭവങ്ങളിലെല്ലാം സുരക്ഷാ ഏജന്‍സികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അത്യാഹിതങ്ങള്‍ ഒഴിവായത്. ഇസ്ലാമിക ഭീകരവാദത്തിനു മുന്നില്‍ കീഴടങ്ങാത്തതും, പാകിസ്ഥാനെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതുമാണ്  ഐഎസിനെപ്പോലുള്ള ഭീകരസംഘടനകളുടെ ശത്രുവായി മോദി മാറാന്‍  കാരണം. ഇത്തരം ശക്തികളെ ന്യായീകരിക്കുകയും, ഒരു പരിധിവരെ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സമീപനമാണ് ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയെ അധികാരത്തില്‍നിന്ന് നീക്കാന്‍ കോണ്‍ഗ്രസ് നേതാവ് മണി ശങ്കരയ്യര്‍ പാകിസ്ഥാനില്‍ പോയി സഹായം തേടിയത് വലിയ വിവാദമായതാണല്ലോ. അധികാര നഷ്ടത്തിലുള്ള അമര്‍ഷംകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ വിദ്വേഷ രാഷ്‌ട്രീയം പ്രചരിപ്പിക്കുന്നത് ഐഎസിനെയും അല്‍ഖ്വയ്ദയെയും പിന്‍പറ്റുന്ന രാഷ്‌ട്രവിരുദ്ധ ശക്തികള്‍ മുതലെടുക്കുകയാണ്. കശ്മീരിനു ബാധകമായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും, പൗരത്വനിയമഭേദഗതി കൊണ്ടുവന്നതിനും മറ്റും എതിരെ നടന്ന പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഇതിന്റെ ഭാഗമായിരുന്നു. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ വധഭീഷണി ആഗോള ഇസ്ലാമിക ഭീകരവാദമുയര്‍ത്തുന്ന വെല്ലുവിളിയാണ്. മാനവരാശിയെ മതാധിപത്യത്തിനു കീഴില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ലോകം ഒറ്റക്കെട്ടായി ചെറുക്കണം. അടുത്തിടെ അമേരിക്കയില്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ നടന്ന ആക്രമണം ഈ ആവശ്യത്തിന് അടിവരയിടുന്നു.

Tags: ISISചാവേര്‍നൂപുര്‍ ശര്‍മ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഐഎസ്‌ഐഎസ് രണ്ടാം തലവൻ അൽ- മിനുക്കിയെ നൈജീരിയ- യുഎസ് സംയുക്തി സേന വധിച്ചെന്ന് ട്രംപ്

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ഉത്തർപ്രദേശിലെ കുശിനഗറിൽ ഐഎസ് ഭീകരൻ റിസ്വാൻ അഹമ്മദ് പിടിയിൽ ; ഐഎസ്‌ഐയുമായും ഇയാൾക്ക് രഹസ്യധാരണയെന്ന് അന്വേഷണ സംഘം

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

പുതിയ വാര്‍ത്തകള്‍

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.