Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം ആധുനികചികിത്സാ രംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റം ഉണ്ടാക്കും: ഹരീന്ദ്രന്‍നായര്‍; വ്യവസായത്തെ നിയമംകൊണ്ട് അടിച്ചമര്‍ത്തരുത്: ഫൈസല്‍ ഖാന്‍

മങ്ങലേറ്റുനില്‍ക്കുന്ന മണ്‍പാത്രങ്ങളെയും കയര്‍ ഉത്പന്നങ്ങളെയും തിരികെ കൊണ്ടുവരാനാകണം. നമ്മുടെ നാട്ടിലെ പരമ്പരാഗത വ്യവസായങ്ങളെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി കയറ്റി അയയ്‌ക്കാന്‍ സാധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 11:20 pm IST
in Kerala

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ആധുനികചികിത്സാ രംഗത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടര്‍  ഡോ. ജെ. ഹരീന്ദ്രന്‍നായര്‍.  ‘ജന്മഭൂമി വൈഭവ് 2022’ വികസന സെമിനാറില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം

ഗുണമേന്മയില്ലാത്ത ചികിത്സാ സമ്പ്രദായം വിജയിക്കില്ല. ടൂറിസവുമായി ആയൂര്‍വേദത്തെ ബന്ധിപ്പിക്കുന്നതിലൂടെ ആയൂര്‍വേദത്തിന്റെ മഹിമ കൂടും. ജോലിസാധ്യതകളും ഇതു വഴി വര്‍ധിക്കും. ആയൂര്‍വേദ ചികിത്സയ്‌ക്കും ആയൂര്‍വേദം പഠിക്കാനുമായി നിരവധി വിദേശികളാണ് ഇന്ന് കേരളത്തിലേക്ക് എത്തുന്നത്. തുറമുഖത്തിന് പരിസ്ഥിതി പ്രശ്‌നമുണ്ടെങ്കില്‍ അവ പരിഹരിച്ച് മുന്നോട്ടുപോകണം. മാറ്റത്തിന് തുടക്കം കുറിക്കാന്‍ കൂട്ടായ്‌മയോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. ഗുണഭോക്താവായി മാറാതെ സംരംഭകരായി മാറാന്‍ എല്ലാവരും ശ്രമിക്കണം. എല്ലാ മേഖലയെയും സ്പര്‍ശിച്ച് കൊണ്ട് വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാകുമ്പോള്‍ എല്ലാവരുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും. വലിയൊരു വികസനകുതിപ്പായിരിക്കും വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ സാധ്യമാകുന്നതെന്നും ഡോ. ജെ. ഹരീന്ദ്രന്‍നായര്‍ പറഞ്ഞു

വ്യവസായം വരുമ്പോള്‍ നിയമംകൊണ്ട്് അതിനെ അടിച്ചമര്‍ത്താന്‍പാടില്ലെന്ന് നിംസ് മെഡി സിറ്റി മാനേജിംഗ് ഡയറക്ടര്‍ എം.എസ്. ഫൈസല്‍ ഖാന്‍ പറഞ്ഞു.  നിയമ വ്യവസ്ഥ കൂടിക്കൂടി വന്നാല്‍ നിയമം ഇല്ലാത്ത അവസ്ഥയായിപ്പോകും. ഭാവി നെയ്യാറ്റിന്‍കരയെപ്പറ്റി പറയുമ്പോള്‍ ഭൂതകാലത്തെ പറ്റിയും പറയണം. വ്യവസായങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു നെയ്യാറ്റിന്‍കര. പ്രധാനമായും മണ്‍പാത്രം, കയര്‍, കൈത്തറി തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നും ഉത്പാദിപ്പിച്ചിരുന്ന മണ്‍പാത്രം കേരളമൊട്ടുക്ക് എത്തിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ നിന്നായിരുന്നു ജില്ലയില്‍ എല്ലായിടത്തും ഇഷ്ടിക എത്തിച്ചിരുന്നത്. കയര്‍ കയറ്റുമതിയും ഉണ്ടായിരുന്നു. എല്ലാം ഇന്ന് ഇവിടെ വിസ്മൃതിയിലായി. കൈത്തറിമാത്രമാണ് ഇപ്പോഴുള്ളത്. മണ്‍പാത്ര നിര്‍മാണത്തിന് ഇന്ന് അനന്തസാധ്യതയാണുള്ളത്. ലോകത്ത് നടക്കുന്ന വലിയ ചര്‍ച്ചകളില്‍ പോലും ഭക്ഷണം വിളമ്പുന്നത് ഇപ്പോള്‍ മണ്‍പാത്രത്തിലാണ്.  

മങ്ങലേറ്റുനില്‍ക്കുന്ന മണ്‍പാത്രങ്ങളെയും കയര്‍ ഉത്പന്നങ്ങളെയും തിരികെ കൊണ്ടുവരാനാകണം. നമ്മുടെ നാട്ടിലെ പരമ്പരാഗത വ്യവസായങ്ങളെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി കയറ്റി അയയ്‌ക്കാന്‍ സാധിക്കണം. രാജ്യത്തെ ആദ്യത്തെ ഗ്രീന്‍പാര്‍ക്കിന് അനുയോജ്യമായ സ്ഥലം നെയ്യാറ്റിന്‍കരയാണ്. ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളും വ്യവസായ പാര്‍ക്കുകളും വരണം. ആധുനിക നെയ്യാറ്റിന്‍കരയുടെ ഭാവിയെപ്പറ്റി ഇനി ചരിത്രം പറയുമ്പോള്‍ ഈ സെമിനാര്‍ തങ്കലിപികളില്‍ എഴുതപ്പെടുമെന്നും എം.എസ്. ഫൈസല്‍ ഖാന്‍ പറഞ്ഞു.

പ്രളയവും കാലംതെറ്റിച്ച മഴയും കാര്‍ഷികമേഖലയുടെ താളം തെറ്റിക്കുന്നുവെന്ന് കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ വി. സുരേഷ് ബാബു അഭിപ്രായപ്പെട്ടു. കാര്‍ഷിക ഉത്പദാനമേഖലയില്‍ തിരുവനന്തപുരം ഏറെ പിന്നിലാണ്. അവശത അനുഭവിക്കുന്നവരുടെ സമൂഹമായി കൃഷി മാറി. നിരവധി ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന മേഖലയാണിതെന്നും വി. സുരേഷ് ബാബു പറഞ്ഞു.  

ടൂറിസം പദ്ധതിയുടെ പറുദീസയാണ് നെയ്യാറ്റിന്‍കരയെന്ന് മെട്രോ മാര്‍ട്ട് എംഡി സിജി നായര്‍ പറഞ്ഞു. ചരിത്രപരമായും ഭൂമിശാസ്ത്രപരമായി വിനോദസഞ്ചാരത്തിന് സാധിക്കുന്ന സ്ഥലമാണ് നെയ്യാറ്റിന്‍കരയെന്നും അദ്ദേഹം പറഞ്ഞു. കൈത്തറി മേഖലയ്‌ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറിവരികയാണ്. ആ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടുന്നുവരണമെന്നും ബാലരാമപുരം ഹാന്‍ഡ്‌ലൂം പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ശോഭാ വിശ്വനാഥ് പറഞ്ഞു.

 വിഷയം അ വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെ നെയ്യാറ്റിന്‍കരയുടെ സാമൂഹിക, വ്യാപാര, വ്യവസായ മേഖലയില്‍ വരുന്ന മാറ്റങ്ങളും ഭാവി വികസനപദ്ധതികളുടെ വിശകലനവും ആയിരുന്നു  സെമിനാര്‍ വിഷയം. അദാനി ഗ്രൂപ്പ് ദക്ഷിണേന്ത്യന്‍ സിഎസ്ആര്‍ തലവന്‍ ഡോ. അനില്‍ ബാലകൃഷ്ണന്‍   വിഷയാവതരണം നടത്തി.  മുന്‍ ജലവിഭവ വകുപ്പ് ഡയറക്ടര്‍ ഡോ. സുഭാഷ് ചന്ദ്രബോസ് മോഡറേറ്ററായിരുന്നു.

കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തുകൃഷ്ണ എന്നിവര്‍ ആശംസ നേര്‍ന്നു. സ്വാഗതസംഘം കണ്‍വീനര്‍ മലയിന്‍കീഴ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Tags: Vizhinjammedicineആയുര്‍വ്വേദവിഴിഞ്ഞം തുറമുഖംdevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.