Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോടികളുടെ ആസ്തിയുള്ള എജെഎല്‍ കമ്പനിയെ രാഹുലും സോണിയയും സ്വന്തമാക്കിയതെങ്ങിനെ? സുബ്രഹ്മണ്യം സ്വാമിയുടെ 10 വര്‍ഷത്തെ നിയമയുദ്ധം…

വിവിധ നഗരങ്ങളിലായി കോടികളുടെ ആസ്തിയുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും സ്വന്തമായുള്ള എജെഎല്‍ (അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ്) എന്ന നാഷണല്‍ ഹെറള്‍ഡ് ദിനപത്രത്തിന്റെ ഉടമയായ കമ്പനി എങ്ങിനെ സോണിയയുടെയും രാഹുലിന്റെയും കൈകളിലെത്തി?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 06:45 pm IST
inIndia

ന്യൂദല്‍ഹി: വിവിധ നഗരങ്ങളിലായി കോടികളുടെ ആസ്തിയുള്ള കെട്ടിടങ്ങളും സ്ഥലങ്ങളും  സ്വന്തമായുള്ള എജെഎല്‍ (അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ്) എന്ന നാഷണല്‍ ഹെറള്‍ഡ് ദിനപത്രത്തിന്റെ ഉടമയായ കമ്പനി എങ്ങിനെ സോണിയയുടെയും രാഹുലിന്റെയും കൈകളിലെത്തി? ഇന്ത്യാ ടുഡേ ടിവിയുമായി ഈയിടെ നടത്തിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യം സ്വാമി ഇക്കാര്യത്തെക്കുറിച്ച് വിശദമായി പറയുന്നു. ഗാന്ധികുടുംബത്തിന്റെ ഈ നീക്കങ്ങള്‍ നേര്‍വഴിയുടെ തെളിച്ചമില്ലെന്ന് കാണിച്ച് കഴിഞ്ഞ 10 വര്‍ഷമായി കോടതിയില്‍ യുദ്ധം ചെയ്യുകയാണ് സുബ്രഹ്മണ്യം സ്വാമി. അദ്ദേഹം ഇന്ത്യ ടുഡേ ടിവി ആങ്കറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നു.  

സോണിയയ്‌ക്കും രാഹുലിനും എതിരായ നാഷണല്‍ ഹെറാള്‍ഡ് കേസിന്റെ ചരിത്രം ഒന്ന് പറയാമോ?

ഇന്ദിരാഗാന്ധിയുടെ 20-ാം പിറന്നാളിനാണ് എജെഎല്‍ (അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്) എന്ന കമ്പനി പിറക്കുന്നത്. അന്ന് ആദ്യം 5000 ഓഹരിയുടമകള്‍ കമ്പനിയില്‍ ഉണ്ടായിരുന്നു. 5000 പേര്‍ എന്നത് 5000 കോണ്‍ഗ്രസ് കുടുംബത്തില് നിന്നുള്ളവരാണ്. എന്നാല്‍ പിന്നീട് 5000 എന്നുള്ളത് 1057 ഉടമകളായി മാറി. സെപ്തംബര്‍ 2010ന് എജെഎല്ലിന് 1057 ഓഹരിയുടമകള്‍ മാത്രമായി മാറിയത്. അന്ന് സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയ്‌ക്ക് വേണ്ടി പോരാടാന്‍ വേണ്ടിയായിരുന്നു എജെഎല്‍ രൂപീകരിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എജെഎല്ലാണ് നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം പ്രസിദ്ധീകരിച്ചിരുന്നത്.  

എന്നാല്‍ പിന്നീട് കടം വന്നപ്പോള്‍ എജെഎല്ലിനെ യംഗ് ഇന്ത്യന്‍ എന്ന കമ്പനി ഏറ്റെടുത്തു. ഇപ്പോള്‍ എജെഎല്‍ ഇല്ല. യംഗ് ഇന്ത്യനേ ഉള്ളൂ. എജെഎല്ലിന് ഒരൊറ്റ ഓഹരിയുടമയേ ഉള്ളൂ. അത് യംഗ് ഇന്ത്യനാണ്. യംഗ് ഇന്ത്യന്‍ എന്ന കമ്പനി കോണ്‍ഗ്രസിന്‍റേതല്ല, അത് നാല് വ്യക്തികളുടേതാണ്. രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, മോത്തിലാല്‍ വോറ, ഓസ്കാര്‍ ഫെര്‍ണാണ്ടസ്.  ഇതില്‍ മോത്തിലാല്‍ വോറയും ഓസ്കാര്‍ ഫെര്‍ണാണ്ടസും മരിച്ചു. ഇതോടെ  എജെഎല്ലിന്റെ ഉടമസ്ഥതയിലുള്ള വിവിധ നഗരങ്ങളിലുള്ള കോടികളുടെ ആസ്തി യംഗ് ഇന്ത്യന്‍റേതായി മാറി. 1600 കോടി രൂപയുടെ കണ്ണായ നഗരങ്ങളില്‍ ഭൂമി തന്നെ എജെഎല്ലിനുണ്ടായിരുന്നു. കോടാനുകോടികളുടെ കെട്ടിടങ്ങള്‍ വേറെ. ഈ പ്രോപ്പര്‍ട്ടികള്‍ വാടകയ്‌ക്ക് കൊടുത്ത് അതിന്റെ വാടക യംഗ് ഇന്ത്യന്‍ പറ്റുന്നുണ്ടായിരുന്നു. ഈ കെട്ടിടങ്ങളില്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തിന്റെ പ്രിന്‍റിംഗ് മാത്രമല്ല നടക്കുന്നത്. അതെല്ലാം മറ്റ് കമ്പനികള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ ടാറ്റയുണ്ട്, വിദേശകാര്യമന്ത്രാലയത്തിന്റെ ചില ഓഫീസുകളുണ്ട്. പാസ്പോര്‍ട്ട് ഓഫീസുണ്ട്. എല്ലാം വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ഈ വാടകവരുമാനം തന്നെ കോടികള്‍ വരും.  

ഇപ്പോള്‍ 420 വകുപ്പ് പ്രകാരം ക്രിമിനല്‍ തട്ടിപ്പ്, വഞ്ചന എന്നിവ ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരമാണ് കേസ്. 2012ലാണ് സുബ്രഹ്മണ്യം സ്വാമി  യംഗ് ഇന്ത്യന്‍ എജെഎല്‍ ഏറ്റെടുത്തതിനെതിരെ ദല്‍ഹി കോടതിയില്‍ പരാതിയുമായി ചെല്ലുന്നത്. പിന്നീട് ഹൈക്കോടതിയില്‍ പോയി, സിംഗിള്‍ ബെഞ്ച്, ഡിവിഷന്‍ ബെഞ്ച്, പിന്നെ ട്രിബ്യൂണല്‍, സുപ്രീംകോടതി എല്ലായിടത്തും സോണിയയും രാഹുലും കേസ് തോറ്റു. പത്ത് വര്‍ഷത്തെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സുപ്രീംകോടതി കേസ് ഇഡിയ്‌ക്ക് വിടുന്നത്.  

എന്താണ് യംഗ് ഇന്ത്യന്‍ ? ഒന്ന് വിശദീകരിക്കാമോ?

അഞ്ച് ലക്ഷം രൂപയുടെ ഒരു കമ്പനി അവര്‍ (രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും അവരുടെ വിശ്വസ്തരും) ഉണ്ടാക്കി. പിന്നീട് എജെഎല്ലിന്റെ കടമായ 50 ലക്ഷം കൊടുക്കാനുള്ള പണം അവര്‍ കണ്ടെത്തി. അത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാണ് അവര്‍ നല്‍കിയത്. അതുവഴി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എജെ എല്ലിലുള്ള കടം യംഗ് ഇന്ത്യനിലേക്ക് മാറി. ഇനി ആ കടം വീട്ടാന്‍ അവര്‍ ഒരു ഷേഡി കമ്പനിയില്‍ പോയി. കൊല്‍ക്കൊത്തയിലെ ഡോള്‍ടെക്സ് എന്ന കമ്പനിയില്‍. ഹവാല ഇടപാട് നടത്തുന്ന കമ്പനിയാണ് ഡോള്‍ടെക്സ്.  രൂപ ഡോളറും ഡോളര്‍ രൂപയുമാക്കി മാറ്റുന്ന കമ്പനിയാണ്. അവരില്‍ നിന്നും ഈടും പലിശയുമില്ലാതെ ഒരു കോടി രൂപ വായ്‌പ എടുത്തു. ഇത് ഡൊണേഷനാണെന്ന്(സംഭാവന) ഡോള്‍ടെക്സ് പറയുന്നു. എന്നാല്‍ ഇത് വായ്‌പയാണെന്ന് രാഹുല്‍ ഗാന്ധി യംഗ് ഇന്ത്യന്‍ എന്ന കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ പറയുന്നു. ഈടില്ലാതെ, പലിശയില്ലാതെ എങ്ങിനെയാണ് വായ്‌പ നല്‍കുക എവിടെയും കേട്ടിട്ടില്ലാത്ത സംഭവമാണ്. അവര്‍ എന്തായാലും കുറെ നാള്‍ ജയിലില്‍ കിടക്കേണ്ടി വരും.  

ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരില്‍ ആരംഭിച്ച കമ്പനിയുടെ ലെഗസി നിലനിര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് പറയുമ്പോള്‍ അതിന് എന്ത് മറുപടിയുണ്ട്?

 യംഗ് ഇന്ത്യയില്‍ ഉള്ള എല്ലാവരും എജെഎല്ലിലെ ബോര്‍ഡ് അംഗങ്ങളാണ്. സോണിയയുണ്ട്, രാഹുല്‍ ഗാന്ധിയുണ്ട്, സാം പിട്രോഡയുണ്ട്. ഓസ്കാര്‍ ഫെര്‍ണാണ്ടസുണ്ട്. …ഇവരെല്ലാം ഉണ്ട്. പിന്നെ എന്തിനാണ് ആ കമ്പനിയെ വിലക്ക് വാങ്ങേണ്ട ആവശ്യമെന്താണ്. 2000-മുതല്‍ 5000 കോടി വരെ ആസ്തിയുള്ള കമ്പനിയാണ് എജെഎല്‍. ഇന്ത്യയില്‍ ഉടനീളം ഈ കമ്പനിയുടെ സ്വത്തുക്കളുണ്ട്. പിന്നീട് എജെഎല്‍ ഒരു കടലാസ് കമ്പനിയാക്കി മാറ്റി യംഗ് ഇന്ത്യ എല്ലാ സ്വത്തുക്കളും എടുക്കുകയാണ്. ഇപ്പോല്‍ എജെഎല്ലിന്റെ ഒരു പ്രോപ്പര്‍ട്ടിയിലും അവര്‍ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രം ഇറക്കുന്നില്ല. കേസില്‍ പ്രതിരോധിക്കാന്‍ വേണ്ടി മാത്രം 2016ല്‍ ആഴ്ചയില്‍ ഒരിയ്‌ക്കല്‍ നാഷണല്‍ ഹെറാള്‍‍ഡ് ഇറക്കാന്‍ തീരുമാനിച്ചു. അതും ഇന്ത്യന്‍ എക്സ്പ്രസ് ബില്‍ഡിംഗില്‍ നിന്നാണ്. അവര്‍ക്ക് ഈ പ്രോപ്പര്‍ട്ടിവേണം. അത് ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് വരുമാനമുണ്ടാക്കണം.  

Tags: യംഗ് ഇന്ത്യയംഗ് ഇന്ത്യന്‍അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്Rahul Gandhiമോത്തിലാല്‍ വോറഇഡിഓസ്കാര്‍ ഫെര്‍ണാണ്ടസ്സോണി് ഗാന്ധി10 ജന്‍പഥ്അഭിമുഖംസുബ്രഹ്മണ്യം സ്വാമിsubramanian swamyവധ്രഗാന്ധി സ്വത്ത്ഇന്ത്യ ടുഡേനാഷണല്‍ ഹെറാള്‍ഡ് കേസ്നാഷണല്‍ ഹെറാള്‍ഡ് അഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.