Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം; അവശ്യ മരുന്നടക്കം പുറത്ത് നിന്ന് വാങ്ങാന്‍ നിര്‍ദേശം, രോഗികള്‍ ദുരിതത്തില്‍

ഗര്‍ഭിണികള്‍ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകള്‍, അപസ്മാരരോഗികള്‍ കഴിക്കുന്ന എപ്റ്റോയിന്‍, ആന്റിബയോട്ടിക്കുകള്‍, രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന ടെല്‍മസാന്‍ഡ്, പ്രമേഹമരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം കടുത്ത ക്ഷാമമാണ് നേരിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 03:14 pm IST
in Thrissur

തൃശൂര്‍: ജില്ലയ്‌ക്കകത്തും നിന്നും സമീപ ജില്ലകളില്‍ നിന്നുമായി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന മുളങ്കുന്നത്ത്കാവ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരുന്നുക്ഷാമം രൂക്ഷം. ആന്റിബയോട്ടിക്കുകള്‍, കുട്ടികള്‍ക്കുള്ള സിറപ്പുകള്‍, ആവശ്യമരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കാണ് ക്ഷാമം നേരിടുന്നത്. കൂടാതെ ഹൃദ്രോഗികളും പക്ഷാഘാതം വന്നവരും കഴിക്കുന്ന, വിലക്കുറവുള്ള ആസ്പിരിന്‍പോലും കിട്ടുന്നില്ല.  

ഗര്‍ഭിണികള്‍ പതിവായി കഴിക്കുന്ന ഫോളിക് ആസിഡ് ഗുളികകള്‍, അപസ്മാരരോഗികള്‍ കഴിക്കുന്ന എപ്റ്റോയിന്‍, ആന്റിബയോട്ടിക്കുകള്‍, രക്തസമ്മര്‍ദ്ദത്തിന് ഉപയോഗിക്കുന്ന ടെല്‍മസാന്‍ഡ്, പ്രമേഹമരുന്നുകള്‍ എന്നിവയ്‌ക്കെല്ലാം കടുത്ത ക്ഷാമമാണ് നേരിടുന്നത്. ആശുപത്രിയിലെ ഫാര്‍മസിയില്‍ മരുന്നിനായി മണിക്കൂറുകളോളം വരിയില്‍ നില്‍ക്കുന്ന രോഗികള്‍ക്ക് ഡോക്ടര്‍ കുറിച്ചു കൊടുക്കുന്നതിന്റെ പകുതി പോലും ലഭിക്കുന്നില്ല. നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ള രോഗികള്‍ ഇതേ തുടര്‍ന്ന് മരുന്ന ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവരോട് മരുന്ന് സ്റ്റോക്കില്ലെന്ന് പറഞ്ഞ് പകരം മറ്റൊരു മരുന്ന് നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാവിലെ മുതല്‍ മരുന്ന് വാങ്ങാനെത്തുന്നവരുടെ വലിയ വരിയാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പലരെയും ആശുപത്രിക്ക് പുറത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് മരുന്ന് വാങ്ങാന്‍ എഴുതി നല്‍കുകയാണ്. നിര്‍ധന രോഗികള്‍ക്ക് വന്‍തുക നല്‍കി പുറത്ത് നിന്ന് മരുന്ന് വാങ്ങാന്‍ സാധിക്കുന്നില്ല.

മെഡിക്കല്‍ കോളേജിലേക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ ഒരുവര്‍ഷത്തേക്ക് മൊത്തമായാണ് എത്താറുള്ളത്. ഇതനുസരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ കൈമാറിയ ലിസ്റ്റിലുള്ള നല്ലൊരു ശതമാനം മരുന്നും ഇതുവരെയും ലഭിച്ചിട്ടില്ല. എത്തിയ മരുന്നുകളാകട്ടെ ആവശ്യമായ അളവില്‍ ലഭിച്ചിട്ടുമില്ല. ഗ്യാസിന്റെ മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്. ഇതിനു പകരം ഗ്യാസിന്റെ മറ്റൊരു ഗുളികയാണ് ഫാര്‍മസിയില്‍ നിന്ന് കൊടുക്കുന്നത്. ക്ഷാമമുള്ള മരുന്നുകള്‍ പല ഡോക്ടര്‍മാരും കുറിപ്പടിയില്‍ എഴുതുന്നുമുണ്ട്.  

മരുന്ന് വിതരണം ചെയ്യുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മരുന്ന് ആവശ്യത്തിന് എത്തിയിട്ടില്ലെന്ന വിവരം മെഡിക്കല്‍ കോളേജ് അറിയിച്ചിട്ടുണ്ട്. കാരുണ്യ ഫാര്‍മസിയില്‍ നിന്ന് ഉടന്‍ മരുന്നെത്തിച്ച് പ്രശ്നം പരിഹരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പനിക്കാലമായതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയില്‍ മരുന്ന് എത്തിയെങ്കിലും ആവശ്യത്തിന് ലഭിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

Tags: ThrissurMedical Collegemedicine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

ഹരിപ്പാട്ട് പുതിയ മെഡി. കോളജ് അനാവശ്യം; യുഡിഎഫിനെ വെട്ടിലാക്കി ജി. സുധാകരന്‍

Kerala

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.