Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാട്ടാനകളെ തുരത്താനുള്ള ശ്രമം വിഫലം; വനസമാനമായി വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാടുകൾ തടസമാകുന്നു, ആറളം ഫാം പുനരധിവാസ മേഖല ഭീതിയിൽ

ഫാമില്‍ വയനാട്ടിലെ നാനൂറോളം ആദിവാസികള്‍ക്കായി പതിച്ചുനല്‍കിയ ഏഴാം ബ്ലോക്കില്‍ നിന്നുമാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തുരത്തിവിടാനുള്ള ശ്രമം വനം വകുപ്പധികൃതര്‍ തുടങ്ങിയത്. സ്ഥലം പതിച്ചു നല്‍കിയിട്ടും കുടുംബങ്ങള്‍ താമസത്തിനെത്താത്തതുമൂലം ഏക്കര്‍ കണക്കിന് ജനവാസമില്ലാത്ത മേഖല കാടുകയറിക്കിടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2022, 10:24 am IST
inKannur

ഇരിട്ടി: രൂക്ഷമായ കാട്ടാനശല്യം നേരിടുന്ന ആറളം ഫാം പുനരധിവാസ മേഖലയിലെ കാടുകള്‍ അടുത്ത ദിവസം മുതല്‍ വെട്ടിത്തെളിക്കുമെന്ന അധികൃതരുടെ വാക്കുകള്‍ പാഴ്‌വാക്കായി. ഇതുമൂലം ഫാമിലും പുനരധിവാസ മേഖലകളിലും തമ്പടിച്ച കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള വനം വകുപ്പ് അധികൃതരുടെ ശ്രമം പാഴാവുകയാണ്. വനസമാനമായി വളര്‍ന്നുനില്‍ക്കുന്ന പൊന്തക്കാടുകളുള്ളതിനാല്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ ആരംഭിച്ച കാട്ടാനകളെ തുരത്തല്‍ അഞ്ച് ദിവസം പിന്നിടുമ്പോഴും വിഫലമായി മാറുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച പുനരധിവാസ മേഖലയായ ഏഴാം ബ്ലോക്കില്‍ പുതുശ്ശേരി ദാമു കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിനെത്തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഴുമണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം ഇവിടെ നിന്ന് മാറ്റാന്‍ അധികൃതര്‍ക്കയത്. തുടര്‍ന്ന് വെള്ളിയാഴ്ച ജില്ലാകളക്ടര്‍, ഡിഎഫ്ഒ അടക്കമുള്ളവര്‍ ഫാമിലെത്തുകയും ജനപ്രതിനിധികളുമായും ആദിവാസികളുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.

ഫാമിന്റെ എല്ലാ മേഖലകളില്‍ നിന്നും കാട്ടാനകളെ തുരത്തുന്നതോടൊപ്പം അടുത്ത ദിവസം തന്നെ കാട്ടാനകള്‍ വാസമുറപ്പിച്ചിരിക്കുന്ന വനസമാനമായ പൊന്തക്കാടുകള്‍ മുഴുവന്‍ വെട്ടിത്തെളിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചനടന്ന അടുത്ത ദിനം തന്നെ കാട്ടാനകളെ തുരത്താന്‍ വനം വകുപ്പ് മുന്നോട്ടുവന്നു. അതേസമയം ശനിയാഴ്ച തന്നെ തുടങ്ങുമെന്ന് ഉറപ്പുനല്‍കിയ കാടുവെട്ടിത്തെളിക്കല്‍ പ്രവൃത്തിക്ക് യാതൊരു നടപടിയുമുണ്ടണ്ടായില്ല. ഇതാണ് ആനകളെ കാട്ടിലേക്ക് തുരത്തി വിടുന്ന പ്രവൃത്തിക്ക് തടസ്സം സൃഷ്ടിക്കുന്നത്.

ഫാമില്‍ വയനാട്ടിലെ നാനൂറോളം ആദിവാസികള്‍ക്കായി പതിച്ചുനല്‍കിയ ഏഴാം ബ്ലോക്കില്‍ നിന്നുമാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തുരത്തിവിടാനുള്ള ശ്രമം വനം വകുപ്പധികൃതര്‍ തുടങ്ങിയത്. സ്ഥലം പതിച്ചു നല്‍കിയിട്ടും കുടുംബങ്ങള്‍ താമസത്തിനെത്താത്തതുമൂലം ഏക്കര്‍ കണക്കിന് ജനവാസമില്ലാത്ത മേഖല കാടുകയറിക്കിടക്കുകയാണ്. ഇവിടെ പാര്‍പ്പുറപ്പിച്ചിരിക്കുന്ന കാട്ടാനകളില്‍ ഒരെണ്ണത്തിനെപ്പോലും അഞ്ചുദിനം പിന്നിട്ടിട്ടും വനത്തിലേക്ക് തുരത്താന്‍ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല.

ഫാമിന്റെ വിവിധ ബ്ലോക്കുകളിലും പുരധിവാസ മേഖലയിലുമായി ആനകളെ ഒറ്റയ്‌ക്കും കൂട്ടായും കണ്ടെണ്ടത്തുന്നുണ്ടെണ്ടങ്കിലും പൊന്തക്കാടുകളില്‍ കയറി ഒളിക്കുന്ന ഇവയെ തുരത്തി പുറത്തെത്തിക്കുന്നത് വലിയ സാഹസമായി മാറുകയാണ്. നേരത്തെ പടക്കം പൊട്ടിക്കുമ്പോഴും മറ്റ് വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കുമ്പോഴും ആനകള്‍ പുറത്തേക്ക് വരാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം കാടിനുള്ളില്‍ നിന്ന് പുറത്തേക്ക് വരാതെ ഇവയെല്ലാം ഇവിടെത്തന്നെ ഒളിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ആനതുരത്തല്‍ ഏറെ ദുഷ്‌കരമാക്കുകയാണ്. ഈ പ്രദേശത്തെ കാടുകള്‍ മുഴുവന്‍ വെട്ടി വെളുപ്പിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി പുരധിവാസ മേഖലയിലുള്ളവരും ആദിവാസി സംഘടനകളും ഉന്നയിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാട്ടാന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നതും ഈ ബ്ലോക്കില്‍വെച്ചാണ്.  

കഴിഞ്ഞ ശനിയാഴ്ച മുതല്‍ അഞ്ച് ദിവസവും രാവിലെ മുതല്‍ തന്നെ വനപാലകര്‍ കാട്ടാനയെ തുരത്തുവാനുള്ള ദൗത്യം നടത്തിവരികയാണ്. ഏറെ സാഹസികമായി രണ്ടും മൂന്നും ആനകളെ വനാതിര്‍ത്തി വരെ എത്തിക്കും. അപ്പോഴേക്കും നേരം ഇരുളും. ദൗത്യം ആ ദിവസം അവസാനിപ്പിക്കുമ്പോള്‍ വീണ്ടും കാട്ടാനകള്‍ നേരത്തെ തുരത്തല്‍ ആരംഭിച്ച അതേ സ്ഥലത്ത് തിരിച്ചെത്തും.

പൊന്തക്കാടുകള്‍ക്കിടയില്‍ നിന്ന് ചെറിയ ചെറിയ കൂട്ടങ്ങളെ വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം നടക്കുമ്പോള്‍ പത്തും ഇരുപതും ആനകള്‍ ഒപ്പം കൂടും. ജനവാസമുള്ള മേഖലകളില്‍ കൂടി മാത്രമാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തുവാന്‍ സാധിക്കുകയുള്ളൂവെന്നതും അത് വലിയ അപകടത്തിനിടയാക്കുമെന്നതും പ്രശ്‌നമായി മാറുന്നു. ആനകളെ തുരത്തുന്നതിനിടയില്‍ കഴിഞ്ഞ ഞായറാഴ്ച കാട്ടാന തിരിഞ്ഞോടിയതിനെത്തുടര്‍ന്ന് മൂന്ന് വനംവകുപ്പ് ജീവനക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

Tags: aaForest Departmentആറളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.