Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“എന്റെ ഹൃദയം പറഞ്ഞു ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യാന്‍”- മുര്‍മുവിന് വോട്ട് ചെയ്ത ഒഡീഷ കോണ്‍ഗ്രസ് എംഎല്‍എ; എന്‍സിപി,എസ് പി എംഎല്‍എമാരും പിന്താങ്ങി

"ഇക്കുറി ഞാന്‍ എന്റെ ഹൃദയം പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ ശ്രമിച്ചു. ഈ മണ്ണിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഹൃദയം എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ മുര്‍മുവിന് വേണ്ടി വോട്ട് ചെയ്തത്."- കോണ്‍ഗ്രസ് എംഎല്‍എ മൊഹമ്മദ് മൊക്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 06:44 pm IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ  സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ തഴഞ്ഞ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്ത് കോണ്‍ഗ്രസ്, എന്‍സിപി, എസ് പി എംഎല്‍എമാര്‍.  

വോട്ട് ചെയ്ത ഉടന്‍ പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. ശരത് പവാറിന്റെ  നിര്‍ദേശത്തിന് വിരുദ്ധമായി മഹാരാഷ്‌ട്രയിലെ എന്‍സിപി എംഎല്‍എ കന്താല്‍ എസ് ജഡേജയാണ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തത്. “താന്‍ ദ്രൗപദി മുര്‍മുവിനാണ് വോട്ട് ചെയ്തത്”- കാന്താല്‍ എസ്. ജഡേജ പറഞ്ഞു.  

അതുപോലെ ഒഡിഷയിലെ കോണ്‍ഗ്രസ് എംഎല്‍എ മൊഹമ്മദ് മൊക്യും ദ്രൗപദി മുര്‍മുവിനാണ് വോട്ട് ചെയ്തത്. “രാഷ്‌ട്രപതി സ്ഥാനത്തേക്ക് യോഗ്യതയുള്ള സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എംഎല്‍എമാര്‍ക്കുണ്ട്. ഒരു ഒഡീഷക്കാരന്‍ എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പില്‍ മുര്‍മുവിനെ വിജയിപ്പിച്ചാല്‍ അത് അഭിമാനകരമാവുമെന്ന് തോന്നി. ഇക്കുറി ഞാന്‍ എന്റെ ഹൃദയം പറയുന്നത് എന്താണെന്ന് കേള്‍ക്കാന്‍ ശ്രമിച്ചു. ഈ മണ്ണിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഹൃദയം എന്നോട് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ മുര്‍മുവിന് വേണ്ടി വോട്ട് ചെയ്തത്.”- മൊഹമ്മദ് മൊക്യും പറഞ്ഞു.  

ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയെല ചിലരും ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതായി പറയുന്നു. അതുപോലെ ബിജെപിയ്‌ക്കെതിരെ ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലകൊണ്ട സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബിഎസ് പി) ഒന്നടങ്കം ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു. ഇക്കാര്യം എസ് ബി എസ് പി നേതാവ് രാജ് ഭര്‍ വോട്ടെടുപ്പിന് ശേഷം തുറന്ന് പറഞ്ഞു.  

ഇതോടെ ദ്രൗപദി മുര്‍മുവിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ മുകളിലാവുമെന്ന് ഉറപ്പായി. ഇന്നലെ വരെ 68 ശതമാനം വോട്ടുമൂല്യം ഉറപ്പിച്ചിരുന്നു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വിപ്പ് ബാധകമല്ലാത്തതിനാല്‍ കോണ്‍ഗ്രസിനോ എന്‍സിപിയ്‌ക്കോ സമാജ് വാദി പാര്‍ട്ടിക്കോ ക്രോസ് വോട്ട് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനാവില്ല. 

Tags: ദ്രൗപതി മുര്‍മുയശ്വന്ത് സിന്‍ഹദ്രൗപദി മുര്‍മുcongressകാന്താല്‍ എസ്. ജഡേജDraupadi Murmuമൊഹമ്മദ് മൊക്യുംസമാജ്വാദി പാര്‍ട്ടിരാജ് ഭര്‍Ncpഎസ് ബി എസ് പിസമാജ് വാദി പാര്‍ട്ടിരാഷ്ട്രപതി തെരഞ്ഞെടുപ്പ്രാഷ്ട്രപതി സ്ഥാനാര്‍ത്ഥി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

India

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.