Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിലെ തീവ്രവാദ ജിഹാദി സംഘടനകളെ നിരോധിക്കണം

സ്വാര്‍ത്ഥ ലാഭത്തിനും വോട്ടിനും വേണ്ടി ഭീകരതയെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മുന്നണി രാഷ്‌ട്രീയമാണ് കേരളത്തിന്റെ ശാപം. ഒരു കാലത്ത് ഇസ്ലാമിക ഭീകരരുടെ തട്ടകമായിരുന്ന കശ്മീര്‍ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് നടക്കുമ്പോള്‍ ഭാരതത്തിന്റെ തെക്കേ അറ്റത്തെ തന്ത്രപ്രധാനമായ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി അതി ഗുരുതരമായി മാറുന്നു. സമീപ രാജ്യമായ ശ്രീലങ്കയില്‍ 2019 ഏപ്രില്‍ 21 ന് മുന്നൂറോളം പേരെ കൊന്നൊടുക്കുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനം കേരളത്തിനുള്ള മുന്നറിയിപ്പായിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയ സഹറാന്‍ ഹാഷിം എന്നഭീകരന് പരിശീലനം ലഭിച്ചത് കേരളത്തിലും തമിഴ് നാട്ടിലുമാണെന്ന വിവരം പുറത്തുവിട്ടത് ശ്രീലങ്കയിലെ കരസേനാ മേധാവിയായിരുന്ന ലഫ്. ജനറല്‍ മഹേഷ് സേനാനായകെ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 06:00 am IST
in Editorial

കേരളത്തില്‍ തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന  ജിഹാദി സംഘടനകളെ നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. 1921ല്‍  ആരംഭിച്ച കേരളത്തിലെ ഇസ്ലാമിക ഭീകര പ്രവര്‍ത്തനം നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ അതിഭീകരമായ നിലയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാര്‍ത്ഥ ലാഭത്തിനും വോട്ടിനും വേണ്ടി  ഭീകരതയെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാകാത്ത മുന്നണി രാഷ്‌ട്രീയമാണ് കേരളത്തിന്റെ ശാപം. ഒരു കാലത്ത് ഇസ്ലാമിക ഭീകരരുടെ തട്ടകമായിരുന്ന കശ്മീര്‍ ഇന്ന് സമാധാനത്തിന്റെ പാതയിലേക്ക് നടക്കുമ്പോള്‍ ഭാരതത്തിന്റെ തെക്കേ അറ്റത്തെ തന്ത്രപ്രധാനമായ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതി അതി ഗുരുതരമായി മാറുന്നു.  സമീപ രാജ്യമായ ശ്രീലങ്കയില്‍ 2019 ഏപ്രില്‍ 21 ന് മുന്നൂറോളം പേരെ കൊന്നൊടുക്കുകയും അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബ് സ്‌ഫോടനം കേരളത്തിനുള്ള മുന്നറിയിപ്പായിരുന്നു.  

ശ്രീലങ്കയിലെ സ്‌ഫോടനത്തിനു നേതൃത്വം നല്‍കിയ സഹറാന്‍ ഹാഷിം എന്നഭീകരന് പരിശീലനം ലഭിച്ചത് കേരളത്തിലും തമിഴ് നാട്ടിലുമാണെന്ന വിവരം പുറത്തുവിട്ടത് ശ്രീലങ്കയിലെ കരസേനാ മേധാവിയായിരുന്ന ലഫ്. ജനറല്‍ മഹേഷ് സേനാനായകെ ആയിരുന്നു. ബിബിസിക്ക് നല്‍കിയിരുന്ന അഭിമുഖത്തിലായിരുന്നു ഇക്കാര്യം അദ്ദേഹം ലോകത്തെ അറിയിച്ചത്. സഹറാന്‍ ഹാഷിമിന്റെ സുഹൃത്തുക്കളെപ്പറ്റി അന്വേഷണം ചെന്നെത്തിയത് പാലക്കാട് സ്വദേശിയായ റിയാസ് അബുബക്കര്‍, കാസര്‍കോട് സ്വദേശികളായ മുഹമ്മദ് അറാഫത്ത്, അബൂബക്കര്‍ സിദ്ധിക്കി, കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി മുഹമ്മദ് ഫൈസല്‍ എന്നിവരിലാണ് എന്നത് കേരളത്തിലെ ജിഹാദി തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അന്താരാഷ്‌ട്ര ബന്ധമാണ് സൂചിപ്പിക്കുന്നത്.  

2014 മുതല്‍ മലയാളി യുവതീ യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസ്, അല്‍ഖ്വയ്ദ എന്നി തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നുമാത്രമായി പതിനഞ്ചു പേരെ സിറിയ, യെമന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴിഞ്ഞ ദിവസം കേരളത്തിലെ എന്‍ഐഎ കോടതി ശിക്ഷിച്ചു. ലൗ ജിഹാദിന്റെ മറവില്‍ ഹൈന്ദവ ക്രൈസ്തവ യുവതികളെ വിവാഹം കഴിച്ച ശേഷം അവരെയും സിറിയ ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ രാജ്യങ്ങളിലേക്ക് കടത്തിക്കൊണ്ടുപോയി ചാവേറുകളാക്കുന്നു. 2017 ല്‍ അഫ്ഗാനിസ്ഥാനിലെ നാംഗര്‍ഹാറില്‍ അമേരിക്ക നടത്തിയ ബോംബ് ആക്രമണത്തില്‍ രക്ഷപ്പെട്ട മലയാളി തീവ്രവാദികളായ സജ്ജാദ്, റാഷിദ് എന്നിവരുടെ ശബ്ദ സന്ദേശങ്ങളില്‍ അവര്‍ കേരളത്തില്‍ നടത്താന്‍ ഉദ്ദേശിച്ച ആക്രമണങ്ങളെപ്പറ്റിയുള്ള സൂചനകള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചു കയറ്റാനും ഹിന്ദു ഉത്സവങ്ങള്‍ക്കിടയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ഇടിച്ചു കയറ്റാനും അവര്‍ ആഹ്വാനം ചെയ്തത് ഞെട്ടലോടുകൂടിയാണ് നാം കേട്ടത്.  

ഇത്തരം ആഹ്വാനങ്ങളെപ്പറ്റി അന്വേഷിക്കാനോ നടപടികള്‍ കൈക്കൊള്ളുവാനോ കേരളത്തിലെ ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും തയ്യാറായിട്ടില്ല. കേരളത്തിലെ എല്ലാ രാഷ്‌ട്രീയ-പരിസ്ഥിതി സംഘടനകളിലും ഐഎസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ കടന്നു കയറിയിട്ടുണ്ട് എന്ന കാര്യം എന്‍ഐഎ കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍  എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടില്ല.  കേരളത്തിലെ സാമ്പത്തിക മേഖലയില്‍ സമാന്തര ശക്തിയായി ഇത്തരം തീവ്രവാദി ശക്തികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ആഹാരം, വസ്ത്രം തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ഇവരുടെ  കടന്നു കയറ്റം പ്രബലമാണ്. കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ അടിവേരുകള്‍ പാകിസ്ഥാനിലാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരുണ്‍ കുമാര്‍ സിന്‍ഹ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചിരുന്നു. ഇന്ന് കാശ്മീര്‍ കഴിഞ്ഞാല്‍ ഇസ്ലാമിക ഭീകരതയ്‌ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളം മാറിയിരിക്കുന്നു എന്നു പറഞ്ഞത് രാഷ്‌ട്രീയ സ്വയം സേവക സംഘമോ വിശ്വഹിന്ദു പരിഷത്തോ അല്ല. പാകിസ്ഥാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്റ്റ്‌സ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് (ഐസിഎഎസ്എസ്) എന്ന സ്ഥാപനത്തിന്റെ മേധാവി അബ്ദുള്ള ഖാന്‍ ആണ് എന്നത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. വിലായത്ത് -ഇ-ഹിന്ദ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണ സംഘടനയുടെ പ്രവര്‍ത്തനം കേരളത്തിലും ആരംഭിച്ചതായി സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് സേനയില്‍ നിന്നും ചോരുന്ന കാര്യം ഇന്ന് പരസ്യമാണ്. പച്ച വെളിച്ചം എന്ന പേരില്‍ പോലീസ് സേനയില്‍ തീവ്രവാദി ശക്തികള്‍ രഹസ്യമായും പരസ്യമായും പ്രവര്‍ത്തിക്കുകയും തീവ്രവാദ ശക്തികള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.  

കേരളത്തിലെ ലൗജിഹാദ് യാഥാര്‍ത്ഥ്യമാണെന്ന് വര്‍ഷങ്ങളായി ഹൈന്ദവ പ്രസ്ഥാനങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും അതംഗീകരിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണി സര്‍ക്കാരുകള്‍ തയ്യാറായില്ല. അഖില, അപര്‍ണ, അനുജ, നിമിഷ തുടങ്ങി നിരവധി ഹിന്ദു യുവതികള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ ഇരകളായി നരകയാതന അനുഭവിക്കുന്നു. ചേകന്നൂര്‍ മൗവലിയുടെ ഇന്നും തെളിയാത്ത കൊലപാതകം, പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടല്‍, മലപ്പുറം ജില്ലയിലെ തീയേറ്റര്‍ ഷാപ്പ് കത്തിക്കലുകള്‍, കടലുണ്ടി കൂമന്‍കല്ല് പാലത്തിനടിയില്‍ നിന്നും കണ്ടെത്തിയ 100 പൈപ്പ് ബോംബുകള്‍, വാഗമണ്‍ സിമി ക്യാമ്പ്, മാറാട് കലാപം തുടങ്ങി നിരവധിയായ ജിഹാദി പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസന്‍ പാലക്കാട്ടെ ശ്രീനിവാസന്‍ കൊലപാതകങ്ങളിലും ആലപ്പുഴയിലെ കൊലവിളി മുദ്രാവാക്യം വിളിയിലും വരെ എത്തി നില്‍ക്കുന്നു എന്നത് അതി ഭീകരമാണ്. ഈ കേസുകളിലെല്ലാം പ്രതി സ്ഥാനത്ത് നില്‍ക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്ഡിപിഐ നേതൃത്വങ്ങള്‍ ആണ്.  

ഈ സംഘടനകള്‍ തീവ്രവാദി സംഘടനകള്‍ തന്നെയാണെന്ന് കേരളത്തിലെ മുതിര്‍ന്ന മന്ത്രിയായ എം.വി. ഗോവിന്ദന്‍ നിയമസഭയില്‍ പറഞ്ഞത് ഒരാഴ്ച മുന്‍പുമാത്രമാണ്. മേല്‍ വിവരിച്ചതിലും അതി ഭീകരവും അതി നിഗൂഢവുമാണ് കേരളത്തിലെ ജിഹാദി തീവ്രവാദികളുടെ പ്രവര്‍ത്തനം. ലോകം മുഴുവന്‍ തിരിച്ചറിഞ്ഞ ഇസ്ലാമികഭീകരതയുടെ നീരാളിപ്പിടുത്തം ഇനിയും തിരിച്ചറിയാത്ത, അതിനെതിരെ പ്രതികരിക്കാത്ത മലയാളി പൊതുസമൂഹവും കേരള സര്‍ക്കാരും ഇക്കാര്യങ്ങളെപ്പറ്റി ജാഗ്രതയും അന്വേഷണവും നടത്തണമെന്നും ഇത്തരം തീവവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നും വിശ്വഹിന്ദു പരിഷത്ത് കേരളഘടകം സംസ്ഥാന സര്‍ക്കാരിനോട് ഈ പ്രമേയത്തില്‍ക്കൂടി ആവശ്യപ്പെടുന്നു.

Tags: terrorismJihadi Terrorism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

പുതിയ വാര്‍ത്തകള്‍

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

മാതാവ് മരിച്ചിട്ട് നാലുദിവസം; മൃതദേഹം സംസ്‌കരിക്കാതെ പൂജ ചെയ്ത് മകന്‍

പാകിസ്ഥാന് ശേഷം ആണവ ബോംബ് വികസിപ്പിക്കുന്ന രണ്ടാമത്തെ ഇസ്ലാമിക രാജ്യമായി സൗദി അറേബ്യ മാറുമോ? ട്രംപിന്റെ യുറേനിയം അംഗീകാരം എന്താണ് അർത്ഥമാക്കുന്നത് ?

ഓപ്പറേഷൻ തൂഫാൻ: വടകരയില്‍ ഒരു അധ്യാപിക കൂടി പിടിയില്‍

ദര്‍ശനത്തിന് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട; ഗുരുവായൂരില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.