Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിപക്ഷത്തിന്റെ സ്വയംകൃതാനര്‍ത്ഥം

അധഃസ്ഥിത വിമോചനത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാനുള്ള അസുലഭ അവസരമാണ് പ്രതിപക്ഷം കളഞ്ഞുകുളിച്ചത്. ഇതിലൂടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ഐതിഹാസികമായ ഭൂരിപക്ഷത്തോടെ ദ്രൗപദീ വിജയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. രാജ്യത്തിന് വലിയ അഭിമാന മുഹൂര്‍ത്തമാണ് ഇത് സമ്മാനിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2022, 05:00 am IST
in Editorial

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുന്നു. സിന്‍ഹയെ രംഗത്തിറക്കാന്‍ മുന്‍കയ്യെടുത്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിപോലും അകലം പാലിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ നേതാവായിരുന്നു യശ്വന്ത് സിന്‍ഹ. മറ്റു പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാന്‍ സ്ഥാനം രാജിവച്ചാണ് രാഷ്‌ട്രപതിസ്ഥാനാര്‍ത്ഥിയായത്. ഇതുവഴി സിന്‍ഹയ്‌ക്ക് വലിയ പിന്തുണ ലഭിക്കുമെന്ന പ്രചാരണം ശക്തമായിരുന്നു. പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. സ്വന്തം സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും യശ്വന്ത് സിന്‍ഹ ബംഗാളില്‍ പ്രചാരണത്തിനെത്തേണ്ടെന്ന് മമത അറിയിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ബിജെപി  നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ദ്രൗപദീ മുര്‍മൂ സന്താള്‍ വിഭാഗക്കാരിയാണ്. ബംഗാളിലെ വനവാസി ജനതയില്‍ ബഹുഭൂരിപക്ഷവും ഈ ഗോത്രക്കാരായതിനാല്‍ ദ്രൗപദിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് അപ്രതീക്ഷിതമായ ഒരു നിലപാടിലേക്ക് മമത എത്തിച്ചേര്‍ന്നത്. ഇപ്പോഴത്തെ നിലയ്‌ക്ക് സിപിഎമ്മും കോണ്‍ഗ്രസ്സുമാണ് യശ്വന്ത് സിന്‍ഹയ്‌ക്ക് ഒപ്പമുള്ളത്. അപ്പോള്‍പോലും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലെ പാര്‍ട്ടി എംഎല്‍എമാരില്‍ വലിയാരു വിഭാഗം ദ്രൗപദിയെ പിന്തുണയ്‌ക്കുമെന്നാണ് അറിയുന്നത്. ഇടതു പാര്‍ട്ടികളുടെ പിന്തുണ ആരും ഗണ്യമായി കരുതുന്നുമില്ല.

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രമുഖ കക്ഷികളുമായി ചര്‍ച്ച നടത്തിയിരുന്നു. പൊതുസ്ഥാനാര്‍ത്ഥിയായി ആരുടെയെങ്കിലും പേര് നിര്‍ദ്ദേശിക്കാനുണ്ടോയെന്ന് ആരായുകയും ചെയ്തു. എന്നാല്‍ നിഷേധാത്മക സമീപനമാണ് ഈ പാര്‍ട്ടികള്‍ സ്വീകരിച്ചത്. ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ആരായാലും തോല്‍പ്പിക്കുമെന്ന വാശിയിലായിരുന്നു അവര്‍. എന്‍സിപി നേതാവ് ശരദ് പവാറിനെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് ആദ്യം പറഞ്ഞുകൊണ്ടിരുന്നത്. പ്രതിപക്ഷത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത മമതാ ബാനര്‍ജി പവാറുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ താന്‍ മത്‌സരത്തിനില്ലെന്ന് പവാര്‍ ഒട്ടും വൈകാതെതന്നെ പ്രഖ്യാപിച്ചു. പിന്നീട് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ളയുടെയും മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെയും പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും മത്‌സരിക്കാനില്ലെന്ന് രണ്ടുപേരും വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് യശ്വന്ത് സിന്‍ഹയെ കണ്ടെത്തിയത്. കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാത്തതിനാല്‍ ബിജെപിയില്‍നിന്ന് രാജിവച്ചുപോയ സിന്‍ഹയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നത് ഉചിതമല്ലെന്ന് ചിലരൊക്കെ അഭിപ്രായപ്പെട്ടുവെങ്കിലും കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും പിന്തുണയോടെ തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു. കക്ഷിരാഷ്‌ട്രീയ താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഈ നിലപാടിനേറ്റ തിരിച്ചടിയാണ് സിന്‍ഹയുടെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍. ശരിയായ ഒരു മത്‌സരം കാഴ്ചവയ്‌ക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ പ്രതിപക്ഷം എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇത് അവരുടെ സ്വയംകൃതാനര്‍ത്ഥമെന്നേ പറയാവൂ.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുശേഷം അപ്രതീക്ഷിതമായ പിന്തുണയാണ് ദ്രൗപദീ മുര്‍മൂവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തെ പല പാര്‍ട്ടികളും ഇതിനകം പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ഒഡിഷയിലെ ബിജെഡി, ഝാര്‍ഖണ്ഡിലെ ജെഎംഎം, പഞ്ചാബിലെ അകാലിദള്‍, കര്‍ണാടകയിലെ ജെഡിഎസ് എന്നിവ മുര്‍മൂവിനൊപ്പമാണ്. ശിവേസനയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരും ബിജെപിക്കൊപ്പം പോന്നതിനാല്‍ അവരുടെ വോട്ട് മുര്‍മൂവിന് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചുരുക്കത്തില്‍ ഒരു പൊതുസ്ഥാനാര്‍ത്ഥിയുടെ നിലയിലേക്ക് അവര്‍ മാറിയിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു തിരിച്ചടി പ്രതിപക്ഷത്തിന് ഒഴിവാക്കാമായിരുന്നു. രാജ്യതാല്‍പ്പര്യത്തിന് മുന്‍തൂക്കം കൊടുക്കാത്ത കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും വാക്കുകളാണ് അവരെ വഴിതെറ്റിച്ചത്. വനവാസി വിഭാഗത്തില്‍പ്പെടുന്ന ഒരു വനിതയെ രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയതോടെ അധഃസ്ഥിത മുന്നേറ്റത്തിന്റെ വലിയ സന്ദേശമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും നല്‍കിയത്.  

പിന്തുണ നല്‍കി ആത്മാര്‍ത്ഥത തെളിയിക്കുന്നതിനുപകരം റബ്ബര്‍ സ്റ്റാമ്പ് എന്നും മറ്റും വിളിച്ച് അധിക്ഷേപിക്കാന്‍പോലും പ്രതിപക്ഷം ശ്രമിച്ചു. അധഃസ്ഥിത വിമോചനത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാനുള്ള അസുലഭ അവസരമാണ് പ്രതിപക്ഷം കളഞ്ഞുകുളിച്ചത്. ഇതിലൂടെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു. ഐതിഹാസികമായ ഭൂരിപക്ഷത്തോടെ ദ്രൗപദീ വിജയിക്കുമെന്ന് ഉറപ്പായിരിക്കുന്നു. രാജ്യത്തിന് വലിയ അഭിമാന മുഹൂര്‍ത്തമാണ് ഇത് സമ്മാനിക്കുന്നത്.

Tags: യശ്വന്ത് സിന്‍ഹindiaelectioncandidateരാഷ്ട്രപതി തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.