Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അലങ്കാര ” തീർത്ഥ ” വുമായ് ……ഗുരുവായൂരപ്പന്റെ അലങ്കാര വർണ്ണനക്ക് നൃത്ത ചുവടുമായി തീർത്ഥാഞ്ജലി

പെൻസിൽ ഉപയോഗിച്ച് വരച്ച ദശാവതാര ചിത്രങ്ങൾ പ്രശംസ നേടിയവയാണ്. ഗുരുവായൂരപ്പന്റെ അലങ്കാര വർണനകൾ വരച്ചെടുക്കുന്നതിൽ തീർത്ഥക്ക് അസാമാന്യ പാടവമാണ്. ഉച്ചപൂജക്കുള്ള കളഭച്ചാർത്തിൽ ആലിലക്കണ്ണനായും, കാളിയമർദ്ദന കൃഷ്ണനായും, ഉരലിൽ കെട്ടിയ കൃഷ്ണനായുമൊക്കെ കളഭത്തിൽ ചാർത്തിയ രൂപം ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരി വർണിക്കുന്നത് കേട്ട് തീർത്ഥ വരക്കാറുണ്ട്.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Jul 7, 2022, 10:00 am IST
in Thrissur
തീർത്ഥാഞ്ജലി കൃഷ്ണ

തീർത്ഥാഞ്ജലി കൃഷ്ണ

 തൃശൂർ: കൃഷ്ണഭക്തയായ തീർത്ഥക്ക്  ഉണ്ണിക്കണ്ണന്റെ കുസൃതികൾ വർണം ചാലിച്ച് എത്ര വരച്ചാലും മതിയാകില്ല. കണ്ണന്റെ ചിത്രങ്ങൾ മാത്രം വരക്കുന്ന ഈ യുവകലാകാരി ഗുരുവായൂരപ്പന്റെ അലങ്കാര വർണന വരച്ചും, മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്കാരം നടത്തിയും ജനശ്രദ്ധ നേടുകയാണ്.

സൗത്ത് ഇന്ത്യൻ ബാങ്കിലെ ജീവനക്കാരനായിരുന്ന ആമ്പല്ലൂർ നെല്ലിക്കൽ മോഹനന്റെയും മിനിയുടെയും മകളായ തീർത്ഥാഞ്‌ജലി കൃഷ്ണ ( 22 ) കേരളവർമ്മ കോളേജിലെ എം.എ മലയാളം വിദ്യാർത്ഥിനിയാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം മുതലാണ് തീർത്ഥക്ക് ഉണ്ണിക്കണ്ണനോട് പ്രിയമേറുന്നത്. മുരളിയിലൂടെ സംഗീതം പൊഴിക്കുന്ന ഉണ്ണികണ്ണന്റെ രൂപം വെള്ളക്കടലാസിൽ വരച്ചാണ് തുടക്കം.

വരകളില്ലൊം തന്നെ വിവിധ രൂപത്തിലുള്ള കൃഷ്ണഭാവങ്ങൾ. മറ്റൊന്നും തീർത്ഥയുടെ ചിത്രങ്ങളിലില്ല. കാൻവാസിൽ ഓയിൽ, അക്രിലിക്, പെൻസിൽ എന്നിവയിൽ വരച്ചെടുത്ത ചിത്രങ്ങൾ കൗതുകകരമാണ്. മനസിൽ കാണുന്ന ഭഗവത് രൂപം അതേപടി വരച്ചെടുക്കുന്നതാണ് തീർത്ഥയുടെ രീതി. രാവിലെയും വൈകീട്ടുമാണ് ചിത്രരചനക്ക് വേണ്ടി മാറ്റി വെക്കുന്നത്. പെൻസിൽ ഉപയോഗിച്ച് വരച്ച ദശാവതാര ചിത്രങ്ങൾ  പ്രശംസ നേടിയവയാണ്. ഗുരുവായൂരപ്പന്റെ അലങ്കാര വർണനകൾ വരച്ചെടുക്കുന്നതിൽ തീർത്ഥക്ക് അസാമാന്യ പാടവമാണ്. ഉച്ചപൂജക്കുള്ള കളഭച്ചാർത്തിൽ ആലിലക്കണ്ണനായും, കാളിയമർദ്ദന കൃഷ്ണനായും, ഉരലിൽ കെട്ടിയ കൃഷ്ണനായുമൊക്കെ കളഭത്തിൽ ചാർത്തിയ രൂപം ക്ഷേത്രം കീഴ്ശാന്തി തിരുവാലൂർ ശ്രീകുമാരൻ നമ്പൂതിരി വർണിക്കുന്നത് കേട്ട് തീർത്ഥ വരക്കാറുണ്ട്. ആ ചിത്രങ്ങൾ ശ്രീകുമാരൻ നമ്പൂതിരിക്ക് നേരിട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

ഭഗവാന്റെ സംസാര രൂപത്തിലുള്ള അലങ്കാര വർണന മോഹിനിയാട്ടത്തിലൂടെ നൃത്താവിഷ്കാരം നടത്തിയ ഏകവ്യക്തിയും ഒരുപക്ഷേ തീർത്ഥയാണ്. അലങ്കാര വർണന കേട്ട് പത്ത് മിനിറ്റിനകം വേഷം ധരിച്ച് ഉടനെ തന്നെയാണ് ഇതിന് അനുയോജ്യമായ ചുവടുകൾ വക്കുന്നതെന്നത് ഭക്തിയും കലയും ഒരുപോലെ തീർത്ഥക്കുള്ളിൽ സന്നിവേശിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമാണ്. സോപാന സംഗീതം, ഇടയ്‌ക്ക, മൃദംഗം, ശാസ്ത്രീയ സംഗീതം എന്നിവയും തീർത്ഥയുടെ കലാമേഖലയാണ്. അഞ്ജലി ദീപക്കാണ് തീർത്ഥയുടെ സഹോദരി.

Tags: Guruvayoordance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.