Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി വിജയന്‍ ‘ഗ്ലോറിഫൈഡ് കൊടി സുനി ‘ മാത്രം: അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്ന് ; സുധാകരന്‍

മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2022, 06:45 am IST
inKerala

തിരുവനന്തപുരം:   പിണറായി വിജയന്‍ എന്നത് പൈശാചികതയുടേയും ക്രൂരതയുടേയും പേരല്ലേ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങളെന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ സുധാകരന്‍ കുറിച്ചു.  നിങ്ങളൊരു ‘ഗ്ലോറിഫൈഡ് കൊടി സുനി ‘ മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്ന്. അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങള്‍ക്ക് മേല്‍. വിധവയാക്കപ്പെട്ട ഭാര്യമാര്‍….മക്കളെ നഷ്ടപെട്ട അമ്മമാര്‍…. അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തില്‍ വേട്ടയാടുന്നത്. സുധാകരന്‍ എഴുതി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയന്‍ താങ്കള്‍….

മഞ്ഞമുണ്ടും നീലഷര്‍ട്ടുമിട്ട്  കൈക്കോടാലി കൊണ്ട്  വാടിക്കല്‍ രാമകൃഷ്ണന്റെ തലച്ചോറ് പിളര്‍ന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയന്‍. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരില്‍ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയന്‍. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക!

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്‌ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാന്‍ പോയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരാണ്. ദൃക്‌സാക്ഷികള്‍ ഭയന്ന് പിന്‍മാറിയില്ലായിരുന്നെങ്കില്‍ ഏതെങ്കിലും സെന്‍ട്രല്‍ ജയിലില്‍ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങള്‍. ആ പൂര്‍വകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്.

താങ്കളെപ്പോലൊരു പൊളിറ്റിക്കല്‍ ക്രിമിനല്‍ ഇരിക്കുന്ന നിയമസഭയില്‍ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓര്‍ത്തു എനിക്ക് സങ്കടമുണ്ട്. താങ്കള്‍ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയില്‍ വിഷമവുമുണ്ട്. പിആര്‍ ഏജന്‍സികളും കോവിഡും അനുഗ്രഹിച്ചു നല്‍കിയ തുടര്‍ഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാന്‍ നിങ്ങളെ സഹായിക്കില്ല.

പിണറായി വിജയന്‍, നിങ്ങളൊരു ‘ഗ്ലോറിഫൈഡ് കൊടി സുനി ‘ മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോള്‍ സന്തോഷം തോന്നുന്ന അപൂര്‍വം ക്രൂര ജന്മങ്ങളില്‍ ഒന്ന്.

അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങള്‍ക്ക് മേല്‍. വിധവയാക്കപ്പെട്ട ഭാര്യമാര്‍….മക്കളെ നഷ്ടപെട്ട അമ്മമാര്‍…. അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തില്‍ വേട്ടയാടുന്നത്.

താങ്കളുടെ ചീഞ്ഞുനാറിയ രാഷ്‌ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കല്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍, രാജ്യദ്രോഹകുറ്റാരോപണ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തന്നേ തീരൂ.

Tags: Pinarayi Vijayanകെ. സുധാകരന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.