Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

രാഷ്‌ട്രസേവനം തൊഴിലാക്കാന്‍ യുവാക്കള്‍ക്ക് മികച്ച അവസരം; കര, നാവിക സേനകളില്‍ അഗ്നിവീര്‍, രജിസ്‌ട്രേഷന്‍ ജൂലൈ 1 മുതല്‍

പത്താംക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഗ്നിവീറായി നിയമനം ലഭിക്കുന്നവര്‍ക്ക് 4 വര്‍ഷം പിന്നിടുമ്പോള്‍ 12-ാം ക്ലാസിന് തുല്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 05:13 pm IST
inCareer

ഇന്ത്യന്‍ പ്രതിരോധ/സായുധസേനാ വിഭാഗങ്ങളായ കര, നാവിക സേനകളില്‍ അഗ്നിവീര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് ജൂലൈ ഒന്ന് മുതല്‍ അഗ്നിവീര്‍ തസ്തികളില്‍ ഏകദേശം 46000 ഒഴിവുകളുണ്ടാവും. കരസേനയില്‍ 2022-23 വര്‍ഷത്തെ മേഖലാടിസ്ഥാനത്തിലുള്ള അഗ്നിവീര്‍ റിക്രൂട്‌മെന്റ് റാലി തീയതികളില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര, നാവിക സേനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും രജിസ്‌ട്രേഷന്‍ സൗകര്യങ്ങളും യഥാക്രമം  www.joinindianarmy.nic.in, www.joinindiannavy.gov.in എന്നീ വെബ്‌പോര്‍ട്ടലുകളില്‍ ലഭ്യമാകും.

കരസേനയില്‍: അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ടെക്‌നിക്കല്‍(ഏവിയേഷന്‍/അമ്മ്യൂണിഷന്‍ എക്‌സാമിനല്‍, ക്ലര്‍ക്ക്, സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് റാലി വഴി നിയമനം നടത്തുന്നത്. പരിശീലനം ഉള്‍പ്പെടെ നാല് വര്‍ഷത്തേക്കാണ് നിയമനം. സേവന കാലയളവില്‍ മികവ് കാട്ടുന്ന 25% പേര്‍ക്ക് റഗുലര്‍ കേഡറില്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ പദവിയില്‍ സ്ഥിരപ്പെടുത്തും.

ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ, രണ്ടാം വര്‍ഷം പ്രതിമാസം 33000 രൂപ, മൂന്നാം വര്‍ഷം പ്രതിമാസം 36500 രൂപ, നാലാം വര്‍ഷം പ്രതിമാസം 40000 രൂപ എന്നിങ്ങനെയാണ് ശമ്പളം. അനുവദനീയമായ  മറ്റ് ബത്തകളും ആനുകൂല്യങ്ങളുമുണ്ട്. ശമ്പളത്തിന്റെ 30% കോര്‍പ്പസ് ഫണ്ടിലേക്ക് പിടിക്കും. നാല് വര്‍ഷത്തെ സേവന കാലാവധി കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ പലിശ സഹിതം ‘സേവാനിധിയായി’ 10.04 ലക്ഷം രൂപ അഗ്നിവീറുകള്‍ക്ക് ലഭിക്കും. റിസ്‌ക് ആന്റ് ഹാര്‍ഡ്ഷിപ്പ്, റേഷന്‍, ഡ്രസ്, ട്രാവലിങ് അലവന്‍സുകള്‍ അനുവദിക്കും. 48 ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജുണ്ട്.

പത്താംക്ലാസ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ അഗ്നിവീറായി നിയമനം ലഭിക്കുന്നവര്‍ക്ക് 4 വര്‍ഷം പിന്നിടുമ്പോള്‍ 12-ാം ക്ലാസിന് തുല്യമായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.

യോഗ്യത: അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് മൊത്തം 45 ശതമാനം മാര്‍ക്കോടെ/ഡി ഗ്രേഡോടെ പത്താംക്ലാസ്/എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഓരോ വിഷയത്തിനും 33% മാര്‍ക്കില്‍/ഡി ഗ്രേഡില്‍ കുറയാതെയുണ്ടാകണം. പ്രായപരിധി 171/2-23 വയസ്സ്.

* അഗ്‌നിവീര്‍ ടെക് (ഏവിയേഷന്‍ ആന്റ് അമ്മ്യൂണിഷന്‍ എക്‌സാമിനര്‍) തസ്തിടക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ സയന്‍സ് സ്ട്രീമില്‍ മൊത്തം 50% മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ പ്ലസ്ടു പാസായതിനുശേഷം ഐടിഐ ട്രേഡ് പരിശീലനം നേടിയിരിക്കണം. പ്രായപരിധി പതിനേഴര- 23 വയസ്.

* അഗ്‌നിവീര്‍ ക്ലര്‍ക്ക്/സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍ തസ്തികക്ക് ആര്‍ട്‌സ് കോമേഴ്‌സ്, സയന്‍സ് ഉള്‍പ്പെടെ ഏതെങ്കിലും സ്ട്രീമില്‍ മൊത്തം 60% മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്/അക്കൗണ്ട്‌സ്/ബുക്ക് കീപ്പിംഗ് വിഷയങ്ങള്‍ക്ക് പ്ലസ്ടു തലത്തില്‍ 50% മാര്‍ക്ക് നിര്‍ബന്ധമാണ്. പ്രായപരിധി പതിനേഴര- 23 വയസ്.

* അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ തസ്തികക്ക് 10-ാം ക്ലാസ് പാസായിരുന്നാല്‍ മതി, ഓരോ വിഷയത്തിനും 33% മാര്‍ക്ക് ഉണ്ടായാല്‍ മതിയാകും. പ്രായപരിധി പതിനേഴര-23 വയസ്.

* അഗ്‌നിവീര്‍ ട്രേഡ്‌സ്മാന്‍ (ഓള്‍ ആംസ്) തസ്തികയിലേക്ക് 8-ാം ക്ലാസ് പാസായവര്‍ക്കും അവസരമുണ്ട്. പ്രായപരിധി പതിനേഴര-23 വയസ്.

എല്ലാ തസ്തികകള്‍ക്കും ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസ് ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഫിസിക്കല്‍ മെഷര്‍മെന്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവ റാലിയില്‍വച്ച് നടത്തും. കായികക്ഷമതാ പരീക്ഷയും പൊതുപ്രവേശന പരീക്ഷയും നടത്തിയാണ് തെരഞ്ഞെടുപ്പ്. 21 വയസിന് താഴെ പ്രായമുള്ളവര്‍ അവിവാഹിതരായിരിക്കണം. എന്‍സിസി, സ്‌പോര്‍ട്‌സ് മുതലായ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് തെരഞ്ഞെടുപ്പിന് ബോണസ് മാര്‍ക്ക് ലഭിക്കും.

റിക്രൂട്ട്‌മെന്റ് റാലി: കേരളം, കര്‍ണാടകം, ലക്ഷദ്വീപ് നിവാസികള്‍ ബാംഗ്ലൂര്‍ റിക്രൂട്ടിംഗ് മേഖലയില്‍പ്പെടും. കേരളത്തില്‍ ഇനിപറയുന്ന സ്ഥലങ്ങളില്‍വച്ച് ഇക്കൊല്ലം റിക്രൂട്ട്‌മെന്റ് റാലി നടത്തും. തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് നവംബര്‍ 15-30 വരെ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലക്കാര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. കോഴിക്കോട് റിക്രൂട്ട്‌മെന്റ് ഓഫീസ് കോഴിക്കോട്ട് ഒക്‌ടോബര്‍ ഒന്ന് മുതല്‍ 20 വരെ നടത്തുന്ന റാലിയില്‍ കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, മലപ്പുറം, വയനാട്, തൃശൂര്‍, കണ്ണൂര്‍, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഇന്ത്യയൊട്ടാകെ സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് റാലിയുടെ തീയതിയും സ്ഥലങ്ങളും അങ്ങിയ ഷെഡ്യൂള്‍ വെബ്‌സൈറ്റിലുണ്ട്.

നാവികസേനയില്‍: അഗ്‌നിവീര്‍ എസ്എസ്ആര്‍ (സീനിയര്‍ സെക്കന്ററി റിക്രൂട്ട്‌സ്), അഗ്‌നിവീര്‍ എംആര്‍ (മെട്രിക് റിക്രൂട്ട്‌മെന്റ്) തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.  

അഗ്‌നിവീര്‍ വിഭാഗത്തില്‍ ഷെഫ്, സ്റ്റിവാര്‍ഡ്, ഡൈജീനിസ്റ്റ് തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസായവര്‍ക്കാണ് അവസരം.

അഗ്‌നിവീര്‍ എസ്എസ്ആര്‍ വിഭാഗത്തില്‍ നിയമനത്തിന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഭാഗങ്ങള്‍ക്ക് പുറമെ കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലൊന്നുകൂടി പഠിച്ച് പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം.

പ്രായപരിധി പതിനേഴര-21 വയസ്. എന്നാല്‍ ഇക്കൊല്ലത്തേക്ക് പ്രായപരിധി 23 വയസായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

തസ്തിക, യോഗ്യത, സെലക്ഷന്‍ നടപടികള്‍, ശമ്പളം, പരിശീലനം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം  www.joinindiannavy.gov.in ല്‍ ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബേസിക് ട്രെയിനിംഗ് ഐഎന്‍എസ് ചില്‍ക്കയിലും തുടര്‍ന്നുള്ള പ്രൊഫഷണല്‍ പരിശീലനം വിവിധ നേവല്‍ ട്രെയിനിംഗ് എസ്റ്റാബ്ലിഷ്‌മെന്റ്/ബ്രാഞ്ചുകളിലും ലഭ്യമാകും. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് വെബ്‌സൈറ്റില്‍ സൗകര്യം ലഭിക്കും.

Tags: armyindian armyIndian Navyഅഗ്നിപഥ് പദ്ധതിഅഗ്നിവീര്‍അഗ്നിപഥ് :റിക്രൂട്ട്മെന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.