Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിരോധിത പുകയില ഉല്‍പ്പന്ന നിര്‍മാണം, പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന യന്ത്രവല്‍കൃത ചെറുകിട ഫാക്ടറിയില്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്ന ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 10:06 am IST
inKottayam
പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും

പോലീസ് പിടിച്ചെടുത്ത ഉപകരണങ്ങളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും

കോട്ടയം: കന്നുകാലി ഫാമിന്റെ മറവില്‍ ഹാന്‍സ് നിര്‍മിച്ച് വില്‍പ്പന നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ അതിരമ്പുഴ സ്വദേശിയായ ജഗന്‍ ജോസ്(30), കുമ്മനം സ്വദേശിയായ ബിബിന്‍ വര്‍ഗീസ് (36) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്നും ഒട്ടേറെ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പറഞ്ഞു. പ്രതികള്‍ കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.  

ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുവാനുള്ള അസംസ്‌കൃത വസ്തുക്കള്‍ കേരളത്തിന് പുറത്തുനിന്നാണ് ഇവിടേക്ക് എത്തിച്ചിരുന്നത്. ഫാമിനുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന യന്ത്രവല്‍കൃത ചെറുകിട ഫാക്ടറിയില്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയിരുന്ന ഇരുപത്തിയഞ്ച് ലക്ഷത്തിലേറെ രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളാണ് കണ്ടെത്തിയത്. പുകയില ഉല്‍പന്നങ്ങള്‍ പായ്‌ക്ക് ചെയ്യാനായി തയാറാക്കിയ കവറുകള്‍, പായ്‌ക്കിങ്ങിനായുള്ള പ്രത്യേക യന്ത്രം തുടങ്ങിവ പിടിച്ചെടുത്തവയില്‍പെടുന്നു. കുറവിലങ്ങാട് കാളിയാര്‍തോട്ടം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ  ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിന് നടുവിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്.  

ഒരു വര്‍ഷത്തോളമായി, മൂന്നു ആടുകളും ഒരു പശുവും ഒരു പശുക്കിടാവുമായി കന്നുകാലി ഫാമിന്റെ മറവില്‍ ലഹരി നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഫാം നടത്താനെന്ന പേരിലാണ് ഇരുവരും ചേര്‍ന്ന് ഫാം വാടകയ്‌ക്ക് എടുത്തിരുന്നതെന്ന് സ്ഥലം ഉടമ അറിയിച്ചു. രാത്രി കാലങ്ങളിലായിരുന്നു പായ്‌ക്കിങ് നടന്നിരുന്നത്. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ കാലിത്തീറ്റ ചാക്കുകളിലാക്കിയാണ് ലഹരി ഉല്‍പന്നങ്ങള്‍ കടത്തിയിരുന്നത്. കോട്ടയം എസ്പിയുടെ കീഴിലുളള ഡാന്‍സാഫ് സ്‌ക്വാഡും കുറുവിലങ്ങാട് പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. പശുവളര്‍ത്തല്‍ ഫാമിലെ ഷെഡിനോടു ചേര്‍ന്നുള്ള മുറിയിലാണ് പാക്കിങ് യന്ത്രം ഉള്‍പ്പെടെ സജ്ജീകരിച്ചത്.  

മുറിക്കുള്ളില്‍ ഹാന്‍സ് എന്ന പേരില്‍ നിരോധിത ഉല്‍പന്നം പായ്‌ക്ക് ചെയ്യുന്നതിനുള്ള യന്ത്രം, പ്ലാസ്റ്റിക് ചാക്ക് തുന്നുന്ന യന്ത്രം എന്നിവ കണ്ടെത്തി. അസംസ്‌കൃത വസ്തുക്കള്‍ പൊടിക്കാനും പ്ലാസ്റ്റിക് കവറുകള്‍ നിര്‍മിക്കാനും കവറില്‍ ഉല്‍പന്നത്തിന്റെ പേര് പ്രിന്റ് ചെയ്യാനുമുള്ള സംവിധാനങ്ങളും ഉണ്ട്. പുകയില നിറച്ച ചാക്കുകള്‍, പാക്കറ്റുകളിലാക്കിയ ഉല്‍പന്നങ്ങള്‍ എന്നിവ കണ്ടെത്തി. വന്‍ തോതില്‍ പുകയിലയും അസംസ്‌കൃത വസ്തുക്കളും എത്തിച്ച് ഉല്‍പന്നം ഉണ്ടാക്കി പായ്‌ക്ക് ചെയ്ത് വിപണനം നടത്തുകയാണ് ചെയ്തിരുന്നത്. മുന്‍പ് ഇവിടെ പശുവളര്‍ത്തല്‍ ഫാം പ്രവര്‍ത്തിച്ചിരുന്നതാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പ്രതികള്‍ 15,000 രൂപ മാസവാടകയ്‌ക്ക് ഇതെടുത്തത്.  

പോലീസ് എത്തുമ്പോള്‍ ഇവിടെ പശു പ്രസവിച്ചു കിടക്കുകയായിരുന്നു. നിര്‍മാണ കേന്ദ്രത്തില്‍ ആരും ഉണ്ടായിരുന്നില്ല. തീറ്റയും വെള്ളവും ലഭിക്കാതെ അവശനിലയിലായിരുന്ന പശുവിനു പോലീസാണ് വെള്ളവും മറ്റും നല്‍കിയത്. ഫാമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ്  പശുവിനെ കെട്ടിയിരുന്നതെന്നാണ് പോലീസ് കരുതുന്നത്.

Tags: kottayamTobacco
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

‘പ്രേമലു 2’ ഉപേക്ഷിക്കാൻ കാരണം നസ്‌ലിൻ, നടൻ പറഞ്ഞ തുക കേട്ട് സംവിധായകനും നിർമാതാക്കളും ഞെട്ടി: ആലപ്പി അഷ്റഫ്

ചിറയിൻകീഴിലെ കയ്യാങ്കളി: അന്വേഷണ സമിതിയുമായി കെപിസിസി, സജിത്തിനെ അറസ്റ്റ് ചെയ്‌താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്

മോഹൻലാലിന്റെ സിനിമ പോസ്റ്ററിലെ ത്രിശൂല ചിഹ്നം, ആകാശത്തേക്കുയർത്തിയ വാൾ ; ഇന്ത്യൻ കരുത്ത് ലോകമറിഞ്ഞ ‘ ഓപ്പറേഷൻ ഗംഗ ‘ സിനിമയാകുമ്പോൾ

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

മോഹൻലാൽ – വിഷ്ണു മോഹൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’; നിർമ്മാണം ഗോകുലം ഗോപാലൻ

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.