Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനന നിരക്ക് കുറയുന്നു; ആശങ്ക പങ്കുവച്ച് സിറോ മലബാര്‍ സഭ

രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് പതിനഞ്ചില്‍ത്താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ ജനന നിരക്ക് 24 ആണ്. മരണനിരക്ക് അഞ്ചുമാണെന്ന് സഭ പുറത്തിറക്കിയ കൈ പുസ്തകത്തില്‍ പറയുന്നു. ഇത് ജനസംഖ്യ അനുപാതത്തില്‍ അപകടകരമായ മാറ്റം സൃഷ്ടിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 08:56 am IST
in Kerala

തൃശൂര്‍: ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും ജനന നിരക്ക് മുസ്ലിങ്ങളുടേതിനേക്കാള്‍ കുറവാണെന്ന് സിറോ മലബാര്‍ സഭയുടെ കണക്ക്. വിശ്വാസികള്‍ക്കിടയില്‍ വിതരണത്തിനായി തയ്യാറാക്കിയ സഭയുടെ 26 പേജുകളുള്ള കൈ പുസ്തകത്തിലാണ് കണക്കുകള്‍. രാജ്യത്ത് ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും ജനന നിരക്ക് പതിനഞ്ചില്‍ത്താഴെയും മരണ നിരക്ക് എട്ടില്‍ കൂടുതലുമാണ്. എന്നാല്‍ മുസ്ലിങ്ങളുടെ ജനന നിരക്ക് 24 ആണ്. മരണനിരക്ക് അഞ്ചുമാണെന്ന് സഭ പുറത്തിറക്കിയ കൈ പുസ്തകത്തില്‍ പറയുന്നു. ഇത് ജനസംഖ്യ അനുപാതത്തില്‍ അപകടകരമായ മാറ്റം സൃഷ്ടിക്കും.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അടൂര്‍, ആലപ്പുഴയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനനനിരക്ക്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജനനനിരക്കെന്നും കൈപുസ്തകത്തിലുണ്ട്. 1911 മുതല്‍ രാജ്യത്തെ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യ നിരക്ക് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 1911 മുതലുള്ള പത്ത് വര്‍ഷം ഹിന്ദുക്കള്‍ 8.77 ശതമാനവും ക്രൈസ്തവര്‍ 23.5 ശതമാനവും മുസ്ലീങ്ങള്‍ 12.87 ശതമാനവും വളര്‍ച്ച നേടിയിരുന്നു. എന്നാല്‍ 1971 ആയപ്പോള്‍ ഇത് യഥാക്രമം 23.35, 25.28, 37.49 എന്നിങ്ങനെയായി.  

2011 മുതലുള്ള പത്തുവര്‍ഷം ഹിന്ദുക്കളുടെ വളര്‍ച്ച 2.02 ശതമാനവും ക്രൈസ്തവരുടേത് 1.38 ശതമാനവും മുസ്ലീങ്ങളുടേത് 12.84 ശതമാനവുമാണ്. 2001 നെ അപേക്ഷിച്ച് 2011ല്‍ കേരളത്തില്‍ ഹിന്ദുക്കള്‍ 1.43 ശതമാനവും ക്രൈസ്തവര്‍ 0.64 ശതമാനവും കുറഞ്ഞു. എന്നാല്‍ മുസ്ലീങ്ങള്‍ 1.86 ശതമാനം കൂടിയെന്നും പുസ്തകത്തില്‍ പറയുന്നു.

രാജ്യത്തെ മറ്റ് മതങ്ങളുടെ അംഗബലവും വളര്‍ച്ചയും തളര്‍ച്ചയും ഉള്‍പ്പെടുത്തിയാണ് സിറോ മലബാര്‍ സഭ കൈപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സഭയിലെ അംഗങ്ങളുടെ വിദേശ ജോലിയും വിദേശത്തെ താമസ ഭ്രമവും ഉപേക്ഷിക്കണമെന്ന് കൈ പുസ്തകത്തില്‍ പറയുന്നു. തേന്‍മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ പപ്പുവിന്റെ കഥാപാത്രം പറയുന്ന ‘താനാരാണെന്ന് തനിക്ക് അറിയില്ലെങ്കില്‍ താനെന്നോട് ചോദിക്ക്’ എന്ന ഡയലോഗോടെയാണ് പുസ്തകത്തിലെ കുറിപ്പ് തുടങ്ങുന്നത്. അടുത്തിടെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മുദ്രാവാക്യം വിളിച്ച ചിത്രത്തോടൊപ്പമാണ് ഈ കുറിപ്പ് അവസാനിക്കുന്നത്. ക്രൈസ്തവ സമൂഹവും സഭയും വളരേണ്ടതിന്റെ ആവശ്യകതയും അതിനായി സ്വീകരിക്കേണ്ട നടപടികളും കുടുംബ കൂട്ടായ്‌മയില്‍ പ്രചരിപ്പിക്കാനാണ് സിറോ മലബാര്‍ സഭ കൈപുസ്തകം തയ്യാറാക്കിയത്.

Tags: christianജനസംഖ്യാവര്‍ധന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

പരിഷ്കരണത്തിന്റെ പേരിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങൾ പരിശോധിക്കാനോ മതത്തെ ഉൻമൂലനം ചെയ്യാനോ ആവില്ല- സുപ്രീംകോടതി

ബാലഗോകുലം ദക്ഷിണ കേരളം ഭഗിനി ശില്പശാല ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു. പി. കൃഷ്ണപ്രിയ, ഡോ. ജെ. പ്രമീളാദേവി, ഡോ. അന്നപൂര്‍ണ വി., ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍.കെ. രമാദേവി എന്നിവര്‍ സമീപം

ധൈര്യവും ആത്മബലവുമുള്ള പെണ്‍കുട്ടികളെ വാര്‍ത്തെടുക്കണം: ബ്രഹ്‌മചാരിണി വിശ്വപ്രിയാമൃത ചൈതന്യ

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.