Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മത്സ്യഫെഡ് അഴിമതി; ഒരു കോടി രൂപയുടെ തട്ടിപ്പിന് സഹകരണവകുപ്പിന്റെ ക്ലീന്‍ചിറ്റ്, തട്ടിപ്പില്‍ കൂടുതല്‍ പേര്‍ പങ്ക്

സഹകരണവകുപ്പ് ഓഡിറ്റിങ് വിഭാഗത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് മത്സ്യഫെഡ് വിശദീകരണം. സംസ്ഥാന സഹകരണ വകുപ്പില്‍ വ്യാപക അഴിമതിയും വെട്ടിപ്പും നടക്കുന്നതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 04:35 pm IST
in Kollam

കൊല്ലം: ഫിഷറീസ് വകുപ്പിനു കീഴിലുള്ള മത്സ്യഫെഡിന്റെ അന്തിപ്പച്ച പദ്ധതിയില്‍ നടന്ന ഒരുകോടി രൂപയുടെ തട്ടിപ്പ് കണ്ടെത്താനാകാതെ സഹകരണ വകുപ്പ് ഓഡിറ്റിങ് വിഭാഗം. 2020-21, 2021-22ലും സഹകരണ വകുപ്പ് ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്രവലിയ തുകയുടെ തട്ടിപ്പ് കണ്ടെത്താനായില്ല.

93.75 ലക്ഷം രൂപയുടെ ക്രമക്കേടാണ് പ്രാഥമികമായി കണ്ടെത്തിയത്. ഇതില്‍ 75ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത് 2021-22ല്‍. ഈ സാമ്പത്തിക വര്‍ഷം ആകെ വിറ്റുവരവ് എട്ടുകോടിയായിരുന്നു. വിറ്റുവരവിന്റെ ഏകദേശം 9.5 ശതമാനം തുകയാണ് തട്ടിയെടുത്തത്. വ്യാജബില്ലുകളും രേഖകളും ഉപയോഗിച്ച് വിദഗ്ധമായാണ് തട്ടിപ്പു നടത്തിയതെന്നും അതിനാലാണ് ഓഡിറ്റിങില്‍ കണ്ടെത്താനാകാതിരുന്നതെന്നുമാണ് മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്റെ വിശദീകരണം.  

സഹകരണവകുപ്പ് ഓഡിറ്റിങ് വിഭാഗത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് മത്സ്യഫെഡ് വിശദീകരണം. സംസ്ഥാന സഹകരണ വകുപ്പില്‍ വ്യാപക അഴിമതിയും വെട്ടിപ്പും നടക്കുന്നതായുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്.

തട്ടിപ്പില്‍ ഒരു താത്ക്കാലിക ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു മാത്രമാണ് പങ്കെന്ന മത്സ്യഫെഡ് ചെയര്‍മാന്റെ വിശദീകരണവും തൃപ്തികരമല്ല. എല്ലാ ദിവസവും വിറ്റുവരവ് അക്കൗണ്ട്‌സ് വിഭാഗം പരിശോധിക്കുമെന്നാണ് മത്സ്യഫെഡ് വിശദീകരണം. എല്ലാ യൂണിറ്റുകളിലും കമ്പ്യൂട്ടര്‍ ബില്ലിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഓരോ വാഹനത്തിലും നടത്തിയ വില്‍പ്പന സംബന്ധിച്ച സമാഹരണ റിപ്പോര്‍ട്ടും വില്‍പ്പന തുകയും കച്ചവടം കഴിഞ്ഞ് വാഹനം മടങ്ങിയെത്തുന്ന മുറയ്‌ക്ക് വാഹനത്തിന്റെ സിപിസിയുടെ ലോക്കറില്‍ സൂക്ഷിച്ച് അടുത്ത ദിവസം അക്കൗണ്ട്‌സ് സെക്ഷന് നല്കും. ഈ തുക ബാങ്കില്‍ അടയ്‌ക്കുന്നതാണ് രീതി.ഇത്തരത്തില്‍ യൂണിറ്റംഗങ്ങളില്‍ നിന്ന് സ്വീകരിച്ച തുക ബാങ്കില്‍ അടയ്‌ക്കാതെ ഇപ്പോള്‍ നടപടി നേരിട്ട രണ്ടു ഉദ്യോഗസ്ഥര്‍ ക്രമക്കേട് കാട്ടിയെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഇത്രവലിയ തട്ടിപ്പു നടത്താനാകില്ലെന്നാണ് ആക്ഷേപം. മത്സ്യഫെഡിന്റെ ശക്തികുളങ്ങരയിലെ സിപിസി സെന്ററിലെ താത്ക്കാലിക അക്കൗണ്ടന്റ് എം. മഹേഷ്, അഴീക്കല്‍ ഹാര്‍ബര്‍ ഐസ് പ്ലാന്റ് ചുമതലക്കാരന്‍ കെ. അനിമോന്‍ എന്നിവര്‍ക്കെതിയാണ് നടപടി സ്വീകരിച്ചത്. മഹേഷിനെ പിരിച്ചുവിട്ടു. അനിമോനെ സസ്‌പെന്റ് ചെയ്തു.

Tags: അഴിമതിMallsyafed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.