Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വര്‍ഗാപവര്‍ഗദേ ദേവീ നാരായണി നമോളസ്തുതേ…

ദേവീമാഹാത്മ്യത്തില്‍ ഉപാസ്യദേവതയായി സങ്കല്പിച്ചു വരുന്നത് ചണ്ഡികയെയാണ്. സരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിങ്ങനെ ഭക്തരെ അനുഗ്രഹിക്കാന്‍ ചണ്ഡിക പലരൂപങ്ങളിലുള്ള സങ്കല്പമായി മാറുന്നു.പതിനൊന്നാമത്തെ അധ്യായത്തിന് ദേവീ മാഹാത്മ്യത്തില്‍ പ്രത്യേകം പ്രാധാന്യം കല്‍പ്പിച്ചു കാണുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 06:00 am IST
inSamskriti

ദുര്‍ഗാദേവിയെ ആരാധിക്കാന്‍ ദേവീമാഹാത്മ്യത്തോളം മഹത്തായതൊന്നുമില്ലെന്നാണ് സങ്കല്പം. മാര്‍ക്കണ്ഡേയ  പുരാണത്തില്‍ ഉള്‍പ്പെടുന്ന ദേവീമാഹാത്മ്യം ദുര്‍ഗാസപ്തശതീയെന്നും ചണ്ഡീയെന്നും അറിയപ്പെടുന്നു. ദുരിതശമനങ്ങള്‍ക്കും സമ്പദ്‌സമൃദ്ധിക്കും ആത്‌നിഷ്ഠയോടെ ദേവീമാഹാത്മ്യം പാരായണം ചെയ്യുന്നത് ഉത്തമമാണ്.  ഈ പുണ്യഗ്രന്ഥം സൂക്ഷിക്കുന്ന വീടുകളില്‍ ദുഷ്ടശക്തികളുടെ ഉപദ്രവങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിശ്വാസം.

പതിമൂന്ന് അധ്യായങ്ങളടങ്ങിയതാണ് ദേവീമാഹാത്മ്യം. അവയെ പ്രഥമചരിത്രം, മധ്യമചരിത്രം, ഉത്തരചരിത്രം എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. പ്രഥമചരിത്രത്തില്‍ ഒരു അധ്യായം മാത്രമാണുള്ളത്. അടുത്തതില്‍ അതായത് മധ്യമചരിത്രത്തില്‍ മൂന്നും ഉത്തമചരിത്രത്തില്‍ ഒന്‍പതും അധ്യായങ്ങള്‍ കാണാം. ആകെ പതിമൂന്ന് അധ്യായങ്ങള്‍.

ഓരോ ദിവസവും ഓരോ ചരിത്രം വീതം പാരായണം ചെയ്യണമെന്നാണ് നിഷ്‌ക്കര്‍ഷിക്കുന്നതെങ്കിലും കേരളത്തില്‍ മറ്റൊരു രീതിയാണ് അവലംബിക്കുന്നത്. ആദ്യത്തെ അധ്യായം ഞായറാഴ്ചയില്‍ തുടങ്ങിയാല്‍ അടുത്ത രണ്ടെണ്ണം തിങ്കളാഴ്ച പാരായണം ചെയ്യണം. നാലാമത്തേത് ചൊവ്വ, തുടര്‍ന്നു വരുന്ന നാല് അധ്യായങ്ങള്‍ (അഞ്ചു മുതല്‍ എട്ടു വരെ) ബുധന്‍, ഒമ്പത്, പത്ത് അധ്യായങ്ങള്‍ വ്യാഴം, പതിനൊന്നാമത്തേത് വെള്ളി, പന്ത്രണ്ട്, പതിമൂന്ന് അധ്യായങ്ങള്‍ ശനി എന്നീ ദിവസക്രമത്തില്‍ വേണം പാരായണം ചെയ്യാന്‍. പാരായണത്തില്‍ അനുവദനീയമല്ലാത്ത ചില കാര്യങ്ങളുണ്ട്. പാരായണം സംഗീതാത്മകമാകരുത്. അതിവേഗത്തിലോ തലയാട്ടിക്കൊണ്ടോ പാരായണം അരുത്. ശബ്ദം തീരെ കുറച്ചും സ്‌തോത്രങ്ങളുടെ അര്‍ത്ഥമറിയാതെയും പാരായണം ചെയ്യുന്നത് നിഷിദ്ധമാണ്.

ദേവീമാഹാത്മ്യത്തില്‍ ഉപാസ്യദേവതയായി സങ്കല്പിച്ചു വരുന്നത് ചണ്ഡികയെയാണ്. സരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിങ്ങനെ ഭക്തരെ അനുഗ്രഹിക്കാന്‍ ചണ്ഡിക പലരൂപങ്ങളിലുള്ള സങ്കല്പമായി മാറുന്നു.പതിനൊന്നാമത്തെ അധ്യായത്തിന് ദേവീ മാഹാത്മ്യത്തില്‍ പ്രത്യേകം പ്രാധാന്യം കല്‍പ്പിച്ചു കാണുന്നു. ഈ അധ്യായത്തിന്റെ നിത്യ പാരായണത്തിലൂടെ അഭീഷ്ടസിദ്ധി കൈവരുമെന്നാണ് വിശ്വാസം. ഗ്രഹപ്പിഴ മാറാന്‍ ഇത് 41 ദിവസം തുടര്‍ച്ചയായി പാരായണം ചെയ്യാവുന്നതാണ്. ത്രിസന്ധ്യയില്‍, അഞ്ചുതിരിയിട്ട നെയ്‌വിളക്ക് വെച്ച് ചുവന്ന വസ്ത്രമുടുത്ത്, രക്തചന്ദനമണിഞ്ഞ് പാരായണം ചെയ്യുന്നത് അതിശ്രേഷ്ഠമത്രേ. ഈ കാലയളവില്‍ കഠിന ബ്രഹ്മചര്യവും നിഷ്‌ക്കര്‍ഷിക്കുന്നു. അതുപോലെ രാത്രയില്‍ അരിയാഹാരം കഴിക്കാതെ ലഘുവായി മറ്റെന്തെങ്കിലും ഭക്ഷിക്കണം. ദേഹശുദ്ധിയും മനഃശുദ്ധിയും പാലിക്കണം.

Tags: ഹിന്ദു ദൈവങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗാധിയുടെ മായാഭ്രമ അനുഭവങ്ങള്‍

Main Article

മതകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട

Samskriti

അദൈ്വത ജ്ഞാനശാസ്ത്രം: ജീവിതത്തിന്റെ വിജ്ഞാനശാസ്ത്രം

Vasthu

ഐശ്വര്യമുള്ള അടുക്കള പണിയാം…

Samskriti

ഭാവനാചൈതന്യത്തെ ഉണര്‍ത്തുന്ന ദേവാത്മാഹിമാലയം

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.