Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊവിഡ് തളര്‍ത്തിയവര്‍ക്ക് താങ്ങായി കേന്ദ്രസര്‍ക്കാര്‍

ലോകത്തെ മുഴുവന്‍ തളര്‍ത്തിക്കളഞ്ഞ കൊവിഡ് മഹാമാരിയെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞ രാജ്യമാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇതില്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. ആബാലവൃദ്ധം ജനങ്ങളെയും ബാധിച്ച ഈ മഹാമാരിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും, അതിനുവേണ്ടി കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഭരണാധികാരിയാണ് മോദി. ഇതിനായാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2022, 06:00 am IST
in Editorial

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനാഥരായ കുട്ടികള്‍ക്കുള്ള പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു തുടങ്ങിയിരിക്കുന്നു. മാതാപിതാക്കളോ രക്ഷിതാക്കളോ നഷ്ടപ്പെട്ട കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി മാസംതോറും നാലായിരം രൂപയും ഉന്നതവിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പും ആയുഷ്മാന്‍ ഭാരതില്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയും, ഇരുപത്തിമൂന്നുവയസ്സു തികയുമ്പോള്‍ പത്ത് ലക്ഷം രൂപയും ഈ പദ്ധതി വഴി ലഭിക്കും. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചത്. 2021 മാര്‍ച്ച് മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കാലഘട്ടത്തില്‍ അനാഥരായ കുട്ടികള്‍ക്കാണ് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക. ആനുകൂല്യങ്ങളുടെ വിതരണത്തിന് തുടക്കംകുറിച്ചുകൊണ്ട് പറഞ്ഞ വാക്കുകള്‍ കുട്ടികളുടെ ക്ഷേമത്തില്‍ എത്രമാത്രം താല്‍പ്പര്യമാണ് പ്രധാനമന്ത്രി മോദിക്കുള്ളതെന്ന് വ്യക്തമാകുന്നു. കൊവിഡ് മഹാമാരിയുടെ കാലത്ത് രക്ഷിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ദുഃഖം തനിക്കറിയാമെന്നും മാതാപിതാക്കള്‍ക്ക് പകരമാവാന്‍ മറ്റാര്‍ക്കുമാവില്ലെങ്കിലും ‘മാ ഭാരതി’ നിങ്ങള്‍ക്കൊപ്പമുണ്ടെന്നുമാണ് പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞത്. ഇത് ഒരു വ്യക്തിയോ സര്‍ക്കാരോ ചെയ്യുന്ന കാര്യമല്ലെന്നും ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

ലോകത്തെ മുഴുവന്‍ തളര്‍ത്തിക്കളഞ്ഞ കൊവിഡ് മഹാമാരിയെ വിജയകരമായി അതിജീവിക്കാന്‍ കഴിഞ്ഞ രാജ്യമാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം ഇതില്‍ വലിയ പങ്കു വഹിക്കുകയുണ്ടായി. ആബാലവൃദ്ധം ജനങ്ങളെയും ബാധിച്ച ഈ മഹാമാരിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും, അതിനുവേണ്ടി കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഭരണാധികാരിയാണ് മോദി. ഇതിനായാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കപ്പെട്ടത്. ജനങ്ങള്‍ ഇതിലേക്ക് അകമഴിഞ്ഞ സഹായം നല്‍കിയത് ഇങ്ങനെയൊരു ഭരണാധികാരിയിലുള്ള വിശ്വാസംകൊണ്ടാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ സജ്ജീകരിക്കുന്നതിനും വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുമൊക്കെ ഈ പണം ഉപയോഗിച്ചു. ഇങ്ങനെയാണ് ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിച്ച് ആയിരക്കണക്കിന് ജീവനുകളെ മഹാമാരിയുടെ പിടിയില്‍നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞത്. ഇതിന്റെ തുടര്‍ച്ചയായാണ് കൊവിഡ് മൂലം അകാലമരണമടഞ്ഞ മാതാപിതാക്കളുടെ കുട്ടികളെ സഹായിക്കുന്നത്. അനാഥരായ കുട്ടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കുക, വിദ്യാഭ്യാസത്തിലൂടെയും സ്‌കോളര്‍ഷിപ്പിലൂടെയും അവരെ ശാക്തീകരിക്കുക, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, സ്വയം പര്യാപ്തരാവാന്‍ സഹായിക്കുക എന്നീ ലക്ഷ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

ജനക്ഷേമം എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുഖമുദ്ര. മറ്റുള്ളവര്‍ അത് മുദ്രാവാക്യങ്ങളിലും കപടവാഗ്ദാനങ്ങളിലും ഒതുക്കിയപ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്യുമെന്നു പറയുന്ന ഓരോ കാര്യങ്ങളും തികഞ്ഞ ആത്മാര്‍ത്ഥതയോടെ നടപ്പാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്ന ഭരണാധികാരിയാണ് മോദി. വലുതും ചെറുതുമായ പദ്ധതികള്‍ പ്രഖ്യാപിച്ച് അഴിമതിക്കാര്‍ക്ക് മേഞ്ഞു നടക്കാന്‍ അവസരമൊരുക്കലല്ല മോദി ചെയ്യുന്നത്. പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നുണ്ടെന്നും, അതിന്റെ പ്രയോജനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നു. കോണ്‍ഗ്രസ്സ് ഭരണകാലത്ത് ഗരീബി ഹഠാവോ പോലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി ജനങ്ങളെ വഞ്ചിക്കുകയും അഴിമതി ആഗോളപ്രതിഭാസമാണെന്ന് ന്യായീകരിക്കുകയും ചെയ്ത ഭരണാധികാരികളില്‍നിന്ന് തികച്ചും വ്യത്യസ്തനാണ് താനെന്ന് എട്ട് വര്‍ഷത്തെ ഭരണത്തിലൂടെ മോദി തെളിയിച്ചിരിക്കുന്നു. പിഎം കെയേഴ്സ് ഫണ്ട് രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ്സും ഇടതുകക്ഷികളും ഉള്‍പ്പെടുന്ന പ്രതിപക്ഷം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. അഴിമതി നടത്തി ശീലിച്ചവര്‍ക്ക് ഇതും മറ്റൊരു അഴിമതിയായിട്ടു മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ശേഖരിക്കുന്ന പണം പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെ തികഞ്ഞ ഉദ്ദേശ്യശുദ്ധിയോടെ ഈ ധനസമാഹരണവുമായി മുന്നോട്ടുപോവുകയാണ് പ്രധാനമന്ത്രി മോദി ചെയ്തത്. അതിന്റെ അനേകം സദ്ഫലങ്ങളിലൊന്നാണ് കൊവിഡ് അനാഥമാക്കിയ കുട്ടികള്‍ക്കുള്ള വിപുലമായ സഹായം.

Tags: കേന്ദ്ര സര്‍ക്കാര്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.