Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആ ഉണ്ണിക്കണ്ണൻ ഇവിടെയുണ്ട് …..ഗുരുവായൂരപ്പന്റെ കൃപയിൽ സംസാരശേഷി ലഭിച്ച കണ്ണൻ എന്ന മൂന്നര വയസുകാരൻ

കോഴിക്കോട് ചേമഞ്ചേരി സ്വദേശികളായ മാരമ്പത്ത് വീട്ടിൽ ജ്യൂമിഷ് - ബ്യൂല ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കണ്ണൻ.

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
May 28, 2022, 12:09 pm IST
in Kerala
കണ്ണൻ എന്ന മൂന്നര വയസുകാരൻ.

കണ്ണൻ എന്ന മൂന്നര വയസുകാരൻ.

FacebookTwitterWhatsAppTelegramLinkedinEmail

തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പുലർച്ചെ കസവു മുണ്ടുടുത്ത് ഓടി നടക്കുന്ന  കുസൃതിക്കുട്ടൻ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ജനശ്രദ്ധ നേടിയത്. സംസാര ശേഷിയില്ലാതിരുന്ന കണ്ണൻ എന്ന മൂന്നര വയസുകാരന് ഗുരുവായൂരപ്പന്റെ കൃപയാൽ സംസാരശേഷി കിട്ടിയ ശേഷം വഴിപാടായ കൃഷ്ണനാട്ടം നടത്തിയ ശേഷം ക്ഷേത്രനടയിലൂടെ കുസൃതി കാണിച്ചോടുന്നതായിരുന്നു വീഡിയോയിൽ. വീഡിയോ വന്നതു മുതൽ കുട്ടിയെ പറ്റി പലരും തിരക്കിയിരുന്നു. ഒടുവിലാണ് കണ്ണനെന്ന ബാലന്റെ ജീവിതം മാറ്റിമറിച്ച ഗുരുവായൂപ്പന്റെ അനുഗ്രഹ വർഷം പുറംലോകം അറിയുന്നത്.

പ്രസാദ കൗണ്ടറിനു സമീപത്ത് നിന്ന് കുട്ടിക്കുറുമ്പു കാട്ടി കസവു മുണ്ടുടുത്ത് പടിഞ്ഞാറെ നടയിലൂടെ രാത്രിയിൽ നടന്നു നീങ്ങുന്നതാണ് വീഡിയോ. കോഴിക്കോട് ചേമഞ്ചേരി സ്വദേശികളായ മാരമ്പത്ത് വീട്ടിൽ ജ്യൂമിഷ് – ബ്യൂല ദമ്പതികളുടെ മകനാണ് മൂന്നര വയസുകാരനായ വാഗ്മിൻ ജെബി ഇവ്യാവൻ എന്ന കണ്ണൻ. ഇവർ ദുബായിലാണ് താമസം. അവിടെ ഷിപ്പിങ്ങ് കമ്പനി മാനേജരാണ് ജ്യൂമിഷ്. ബ്യൂല ക്ലിനിക്കൽ ഫാർമസിസ്റ്റാണ്. കണ്ണന് സംസാരശേഷിയില്ലായിരുന്നു. നിരവധി വിദഗ്ധ ഡോക്ടർമാരെ സമീപിച്ചെങ്കിലും പ്രതീക്ഷക്ക് വകയില്ലെന്ന് എല്ലാവരും വിധിയെഴുതി.

രോഗശാന്തിക്കായി ഗുരുവായൂരപ്പന്റെ ഇഷ്ട വഴിപാടായ കൃഷ്ണനാട്ടം നടത്താൻ കണ്ണന്റെ അമ്മ ബ്യൂല ആലോചിക്കുന്നത് ഏകദേശം പത്ത് മാസത്തോളം മുൻപാണ്. തുടർന്ന് ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനായ പ്രശാന്തുമായി ബന്ധപ്പെട്ടു. തീർച്ചയായും രോഗശാന്തി ലഭിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ കൃഷ്ണനാട്ടം ഓൺലൈൻ ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്  നാട്ടിലെത്തുമ്പോൾ കൃഷ്ണനാട്ടം വഴിപാട് നടത്താമെന്ന് മനമുരുകി പ്രാർത്ഥിച്ച കുടുംബത്തിന്റെ പ്രാർത്ഥനയിൽ ഫലമുണ്ടായി. കൃത്യം മൂന്നാമത്തെയാഴ്‌ച്ച കണ്ണൻ ” അമ്മേ ” എന്ന് വിളിച്ചുവെന്ന് കുടുംബം ജന്മഭൂമിയോട് പറഞ്ഞു.

തങ്ങളുടെ പൊന്നോമന മകന് സംസാരശേഷി തന്ന ഭഗവാനെ നേരിൽ കണ്ട് നന്ദി പറഞ്ഞ് കൺകുളിർക്കെ കണ്ടു തൊഴാനും കൃഷ്ണനാട്ടം വഴിപാടു നടത്താനുമായാണ് കണ്ണനുമൊത്ത് കുടുംബം മാർച്ച് അവസാനം ഗുരുവായൂരിലെത്തുന്നത്. കാളിയമർദ്ദനം കഥ കൃഷ്ണനാട്ടം നടത്തിയ ശേഷം പുലർച്ചെ രണ്ടു മണിയോടെ ആളൊഴിഞ്ഞ സമയത്ത് കണ്ണൻ സാക്ഷാൽ ഉണ്ണിക്കണ്ണന്റെ നടയിലൂടെ കുസൃതി കാട്ടി ഓടിനടക്കുന്നത് ക്യാമറയിൽ പകർത്തിയത് അച്ചൻ ജ്യൂമിഷാണ്. ഈ കഴിഞ്ഞ ദിവസമാണ് വൈറലായത്. വീഡിയോ കണ്ടവർക്കെല്ലാം സാക്ഷാൽ ഉണ്ണിക്കണ്ണനെ നേരിട്ട് കണ്ട പ്രതീതിയുണർത്തി. ദുബായിൽ നഴ്സറിയിൽ കൂട്ടുകാരോടൊപ്പം കളിച്ചും പാട്ടുപാടിയും രസിച്ചു നടക്കുകയാണ് കണ്ണനിപ്പോൾ.  

Tags: GuruvayoorLord Krishna
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Kerala

വീണ്ടും ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ചും മാലയിട്ടും ജസ്നയുടെ ഫോട്ടോ ഷൂട്ട് ; വിമർശിച്ച് കമന്റുകൾ

Kerala

തുളസിത്തറയില്‍ വൃത്തികേട് കാണിച്ചയാള്‍ മനോരോഗിയല്ല, കേസെടുക്കണം: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

സമൂഹ മാധ്യമങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പുതിയ ഡിജിപിയുടെ ആദ്യ സര്‍ക്കുലര്‍

ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ദേശീയ ബഹുമതി: നയതന്ത്ര മികവില്‍ പ്രധാനമന്ത്രിക്കും ഭാരതത്തിനുമുള്ള അംഗീകാരം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് 

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ജന്മഭൂമി സുവര്‍ണജയന്തി; കൊല്ലത്ത് സ്വാഗതസംഘമായി

എഡിസണ്‍

ഡാര്‍ക്കനെറ്റ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി; നാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും

ഹരിത പരിവര്‍ത്തനം: നൂതന പാരിസ്ഥിതിക ഭരണത്തിലൂടെ

കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി വിദ്യാലയം ചങ്ങമ്പുഴ പാര്‍ക്കില്‍ അവതരിപ്പിച്ച ഭീമം കരുണാകരം കഥകളി മഹോത്സവത്തിന് ഒരുങ്ങുന്ന ഭീമ വേഷധാരികള്‍ക്ക് അവസാനവട്ട നിര്‍ദേശം നല്‍കുന്ന ഗുരു രഞ്ജിനി സുരേഷ്

ഭീമം കരുണാകരം: ഭീമനായി പത്തു കലാകാരികള്‍ നിറഞ്ഞാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies