ബോളിവുഡ് സൂപ്പര്‍ താരം വില്‍സ്മിത്ത് ഇന്ത്യയില്‍. ഇന്ന് ഉച്ചയോടെ മുംബൈയില്‍ വിമാനമിറങ്ങിയ അദേഹം മൂന്ന് ദിവസം ഇന്ത്യയില്‍ കാണുമെന്നാണ് ലഭിക്കുന്ന വിവരം. ആത്മീയ ഗുരുവായ ജഗ്ഗി വാസുദേവിനെ സന്ദര്‍ശിക്കാനായാണ് അദേഹം ഇന്ത്യയില്‍ എത്തിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓസ്കാര്‍ അവാര്‍ഡ് നിശയ്ക്കിടെ തന്റെ ഭാര്യയെ കളിയാക്കിയ അവതാരകനെ വില്‍സ്മിത്ത് മര്‍ദിച്ചിരുന്നു. തുടര്‍ന്ന് അന്താരാഷ്ട്ര വേദികളില്‍ അദേഹം വിലക്കുകളും നേരിട്ടു. സംഭവശേഷം ആദ്യമായാണ് വില്‍സ്മിത്ത് ഇപ്പോള്‍ ജനമധ്യത്തില്‍ എത്തിയിരിക്കുന്നത്.
2019 ലാണ് അദേഹം അവസാനമായി ഇന്ത്യയിലെത്തിയത്. അന്ന് ഹരിദ്വാര്‍ സന്ദര്‍ശിച്ച അദേഹം ചില ബോളിവുഡ് താരങ്ങളുമായി റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: