Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി; ഇതുവരെ നഷ്ടപ്പെട്ടത് രണ്ടുലക്ഷം വരിക്കാര്‍; 25 ശതമാനം ഓഹരിയും ഇടിഞ്ഞു; ഇന്ത്യയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന

ചൊവ്വാഴ്ച പുറത്തിറക്കിയ വരുമാന റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസകാലയളവില്‍ നെറ്റ്ഫ്‌ളിക്‌സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. ആറ് വര്‍ഷം മുമ്പ് ചൈനക്കു പുറത്തേക്ക് വളര്‍ന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. ഉക്രൈനിനെതിരായ യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ തീരുമാനം ഈ ഇടിവിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,00 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2022, 06:14 pm IST
inWorld

പത്ത് വര്‍ഷത്തില്‍ ഏറ്റവും വലിയ നഷ്ടം നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. വരിക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനു പിന്നാലെ നെറ്റ്ഫ്‌ലിക്‌സിന്റെ ഓഹരികളില്‍ 25 ശതമാനം ഇടിവും രേഖപ്പെടുത്തി. ഇത് ആദ്യമായാണ് നെറ്റ്ഫ്‌ലിക്‌സിന് ഇത്രയും വലിയ തിരിച്ചടി നേടിടേണ്ടി വന്നത്.

ചൊവ്വാഴ്ച പുറത്തിറക്കിയ വരുമാന റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസകാലയളവില്‍ നെറ്റ്ഫ്‌ളിക്‌സിന് 2,00,000 വരിക്കാരുടെ കുറവാണ് ഉണ്ടായത്. ആറ് വര്‍ഷം മുമ്പ് ചൈനക്കു പുറത്തേക്ക് വളര്‍ന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ട്രീമിങ്ങ് തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടുന്നത്. ഉക്രൈനിനെതിരായ യുദ്ധത്തില്‍ പ്രതിഷേധിച്ച് റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ തീരുമാനം ഈ ഇടിവിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഈ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,00 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ കണക്കു നോക്കിയാല്‍ ഇത് നാലാം തവണയാണ് നെറ്റ്ഫ്‌ലിക്സിന്റെ വരിക്കാരുടെ എണ്ണം മുന്‍പത്തേക്കാള്‍ താഴേക്ക് പോകുന്നത്. ആപ്പിള്‍, വാള്‍ട്ട് ഡിസ്നി പോലുള്ള എതിരാളികളില്‍ നിന്നുള്ള കടുത്ത മത്സരം നെറ്റ്ഫ്‌ളിക്‌സിനെ ബാധിച്ചേക്കുമോ എന്ന് നിക്ഷേപകര്‍ ഭയപ്പെടുന്നു. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 20 ലക്ഷം വരിക്കാരുടെ നഷ്ടമാണ് നെറ്റ്ഫ്‌ളിക്‌സ് മുന്‍കൂട്ടി കാണുന്നത്. ബുധനാഴ്ചത്തെ ഓഹരി ഇടിവ് തുടരുകയാണെങ്കില്‍ നെറ്റ്ഫ്‌ലിക്‌സ് ഓഹരികള്‍ക്ക് ഈ വര്‍ഷം കമ്പനിയുടെ മൂല്യത്തിന്റെ പകുതിയിലധികം നഷ്ടപ്പെടും.2021ല്‍ കമ്പനി 18.2 ദശലക്ഷം വരിക്കാരെയാണ് പുതിയതായി ചേര്‍ത്തത്. അതിനു പിന്നാലെയാണ് ഈ തിരിച്ചടി.  

2020 ല്‍ കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ കാലത്ത് ആളുകള്‍ വിനോദത്തിനായി ഒടിടി സേവനങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തിയതിനു പിന്നാലെയും വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു അക്കൗണ്ടിലെ പാസ്‌വേര്‍ഡ് ഷെയര്‍ ചെയ്ത് ഒന്നലധികം ആളുകള്‍ക്ക് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ സാധിക്കുന്നതും തിരിച്ചടിക്ക് കാരണമായി നെറ്റ്ഫ്‌ളിക്‌സ് വിലയിരുത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള 100 ദശലക്ഷം കുടുംബങ്ങള്‍ അവരുടെ സുഹൃത്തിന്റെയോ കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലുമോ പാസ്‌വേര്‍ഡ് ഉപയോഗിച്ച് നെറ്റ്ഫ്‌ളിക്‌സ് കാണുന്നുണ്ടെന്ന് കമ്പനി പറയുന്നു. ഈ രീതി അവസാനിപ്പിച്ച് കൂടുതല്‍ ആളുകളെ അവരുടെ സ്വന്തം അക്കൗണ്ടുകള്‍ക്കായി പണമടയ്‌ക്കാന്‍ പ്രേരിപ്പിക്കുന്നതിന് നെറ്റ്ഫ്‌ലിക്‌സ് കഴിഞ്ഞ മാസം ചിലി, പെറു, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ ഒരു ടെസ്റ്റ് അവതരിപ്പിച്ചിരുന്നു. ഈ മാര്‍ഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കാനാണ് കമ്പനിയുടെ നീക്കം. ഇതനുസരിച്ച് വരിക്കാര്‍ക്ക് രണ്ട് ആളുകളെ വരെ അവരുടെ അക്കൗണ്ടുകളിലേക്ക് ചേര്‍ക്കാനായി നിശ്ചിത ചാര്‍ജ് നല്‍കേണ്ടി വരും. കോവിഡ് കാലത്ത് നെറ്റ്ഫ്‌ലിക്‌സ് യുഎസില്‍ ചാര്‍ജുകള്‍ ഉയര്‍ത്തിയിരുന്നു. അതുകാരണം യുഎസിലും കാനഡയിലുമായി നെറ്റ്ഫ്‌ലിക്‌സിന് 640,000 വരിക്കാരെ ആണ് നഷ്ടപ്പെട്ടത്.  

വരും കാലത്ത് ഇന്ത്യയിലും നെറ്റ്ഫ്‌ലിക്‌സ് നിരക്കുകള്‍ കൂട്ടിയേക്കാം. ഇപ്പോള്‍ നാല് പേര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ അക്കൗണ്ടുകള്‍ രണ്ട് പേര്‍ക്ക് മാത്രമായി ചുരുങ്ങാം. കൂടുതല്‍ ആളുകളെ ആഡ് ചെയ്യണമെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടിയും വരും.

Tags: indiapriceSubscriptionനെറ്റ്ഫ്ളിക്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.