Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വ്യാപാരസ്ഥാപനം അടിച്ചുതകര്‍ത്ത സംഭവം: പോലീസ് ഗുണ്ടകള്‍ക്കൊപ്പമെന്ന് ഉടമ

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2022, 04:00 pm IST
inKollam

കൊല്ലം: കരുനാഗപ്പള്ളി രശ്മി ഹാപ്പി ഹോം അപ്ലയന്‍സസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പോലീസ്, അക്രമം നടത്തിയ ഗുണ്ടകളോടൊപ്പമെന്നും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും രശ്മി ഹോം ഉടമ കെ. രവീന്ദ്രന്‍. കെട്ടിട ഉടമയുമായി ഒരു തരത്തിലുള്ള തര്‍ക്കവും നിലവിലില്ല. ഒരു കോടതിയിലും കേസുകളോ പോലീസ് സ്റ്റേഷനുകളില്‍ പരാതികളോ ഇല്ല. മധ്യസ്ഥര്‍ മുഖേന എന്തെങ്കിലും തരത്തിലുള്ള ധാരണകളോ അതിന്റെ ലംഘനങ്ങളോ നടന്നിട്ടില്ല. ആകെ ലഭിച്ചത് ഏപ്രില്‍ 13ലെ കത്തും ഏപ്രില്‍ 16ല്‍ കരുനാഗപ്പള്ളി മുന്‍സിഫ് കോടതിയില്‍ നിന്നുള്ള കാവിയറ്റുമാണ്. കൊല്ലം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിവര്‍ഷം ഒരുകോടി രൂപയ്‌ക്ക് മേല്‍ സര്‍ക്കാരിലേയ്‌ക്ക് നികുതി അടയ്‌ക്കുകയും, 45 ജീവനക്കാര്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയും 2 കോടി രൂപ ബാങ്ക് വായ്‌പയുമുള്ള സ്ഥാപനത്തെയാണ് ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ പ്രതികളുടെയും ഗുണ്ടകളുടെയും സാന്നിധ്യത്തില്‍ പറഞ്ഞത് രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാപനം ഒഴിഞ്ഞ് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയാല്‍ ഇവരുടെ അക്രമം നിര്‍ത്തിക്കാമെന്നാണ്. പോലീസിന്റെ സാന്നിധ്യത്തില്‍ തന്നെ വലിയത്ത് സെന്‍ട്രല്‍ സ്‌കൂളിന്റെ മൂന്ന് ബസ്സുകളില്‍ അക്രമം നടത്തിയ ഗുണ്ടകള്‍ കയറി പോയെന്നും സ്ഥാപന ഉടമ ആരോപിച്ചു.

ഹൈവേയുമായി ബന്ധപ്പെട്ട് പൊളിക്കേണ്ട കെട്ടിട ഭാഗങ്ങള്‍ ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം മാര്‍ച്ച് മാസം ആദ്യം മുതല്‍ തന്നെ ആ ഭാഗങ്ങള്‍ ഒഴിവാക്കി ഏത് സമയത്തും പൊളിച്ചു മാറ്റാവുന്ന തരത്തില്‍ സൗകര്യപ്പെടുത്തിയിരുന്നതായും രവീന്ദ്രന്‍ അറിയിച്ചു. മുന്‍ എഗ്രിമെന്റ് പ്രകാരം കെട്ടിടത്തിനുള്ളിലെ എല്ലാവിധ പരിഷ്‌കാരങ്ങളും നിര്‍മിതികളും സ്വന്തം ചെലവിലാണ് ചെയ്തിരുന്നത്.

എഗ്രിമെന്റ് പ്രകാരം ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് നഷ്ടം വന്നാല്‍ ബാക്കി നിലവിലുള്ള കെട്ടിട ഭാഗം മാറ്റങ്ങള്‍ വരുത്തി എനിക്ക് തന്നെ തന്നു കൊള്ളാം എന്ന ഉറപ്പിന്മേലാണ് വാടക കരാര്‍ എഴുതിയിട്ടുള്ളത്. അപ്രകാരം സുരക്ഷയ്‌ക്ക് വേണ്ടി മുന്‍വശത്തെ ഷട്ടറുകള്‍ അകത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ ഐശ്വര്യ ആഡിറ്റോറിയം എന്ന പേരിലുള്ള കെട്ടിടം 2014 ഡിസംബര്‍ മുതല്‍ വാടക എഗ്രിമെന്റ് എഴുതി പഴയ ആഡിറ്റോറിയം 60 ലക്ഷം രൂപക്ക് മേല്‍ ചെലവഴിച്ച് ഉടമസ്ഥരുടെ അനുമതിയോട് കൂടി വേണ്ട മാറ്റങ്ങള്‍ വരുത്തി 2015 ജൂലൈ മുതല്‍ വാടക കൊടുത്ത് 2015 ആഗസ്റ്റ് 2ന് ഉദ്ഘാടനം ചെയ്ത് രശ്മി ഹാപ്പി ഹോം എന്ന പേരില്‍ ഹോം അപ്ലയന്‍സസ് സ്ഥാപനം പ്രവര്‍ത്തിച്ചു വന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: kollamattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.