Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പ്രീമിയര്‍ ചിരി; ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ടീമുകള്‍ക്ക് മുന്നേറ്റം; ലിവര്‍പൂളും സിറ്റിയും സെമിയില്‍

അത്‌ലറ്റികോയെ അവരുടെ മൈതാനത്ത് സിറ്റി പിടിച്ചുകെട്ടുമ്പോള്‍ ആവേശം വാനോളം. ഒരു ഗോളിന്റെ മാത്രം ലീഡില്‍ ആദ്യ പാദം അവസാനിപ്പിച്ച് രണ്ടാ പാദത്തിനിറങ്ങിയ സിറ്റി, പ്രതിരോധത്തില്‍ കോട്ട കെട്ടുകയായിരുന്നു. അത്‌ലറ്റികോയുടെ മണ്ണില്‍ ആരാധകരുടെ ആരവത്തെ മറികടന്ന് സിറ്റി സമനില പിടിച്ചു. ഗോള്‍രഹിത സമനിലയില്‍ ഇരു ടീമും കളി മതിയാക്കിയതോടെ ആദ്യ പാദത്തിലെ മേല്‍ക്കൈയില്‍ സിറ്റി സെമിയിലേക്ക്. അത്‌ലറ്റികോയ്‌ക്ക് വീണ്ടും ഒരു ക്വാര്‍ട്ടര്‍ തോല്‍വി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2022, 08:56 pm IST
inFootball

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വമ്പന്മാര്‍ക്ക് യൂറോപ്പിന്റെ രാജാക്കന്മാരാവാന്‍ രണ്ട് കടമ്പകള്‍ കൂടി ബാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നോട്ടമിട്ട് പറക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗിലും തേരോട്ടം തുടരുന്നു. ക്വാര്‍ട്ടറും കടന്ന് സെമിയിലേക്ക് യോഗ്യത നേടിയ ഇരു സംഘവും ഇരട്ടിമധുരമാണ് ലക്ഷ്യമിടുന്നത്.  

അത്‌ലറ്റികോയെ അവരുടെ മൈതാനത്ത് സിറ്റി പിടിച്ചുകെട്ടുമ്പോള്‍ ആവേശം വാനോളം. ഒരു ഗോളിന്റെ മാത്രം ലീഡില്‍ ആദ്യ പാദം അവസാനിപ്പിച്ച് രണ്ടാ പാദത്തിനിറങ്ങിയ സിറ്റി, പ്രതിരോധത്തില്‍ കോട്ട കെട്ടുകയായിരുന്നു. അത്‌ലറ്റികോയുടെ മണ്ണില്‍ ആരാധകരുടെ ആരവത്തെ മറികടന്ന് സിറ്റി സമനില പിടിച്ചു. ഗോള്‍രഹിത സമനിലയില്‍ ഇരു ടീമും കളി മതിയാക്കിയതോടെ ആദ്യ പാദത്തിലെ മേല്‍ക്കൈയില്‍ സിറ്റി സെമിയിലേക്ക്. അത്‌ലറ്റികോയ്‌ക്ക് വീണ്ടും ഒരു ക്വാര്‍ട്ടര്‍ തോല്‍വി.  

മാഡ്രിഡില്‍ സിറ്റിയെ നേരിടുമ്പോള്‍ അത്‌ലറ്റികോ പലപ്പോഴും പരുക്കന്‍ സ്വഭാവമെടുത്തു. ടാക്കിളുകള്‍ കൈവിട്ടുപോകുന്ന തലത്തില്‍ കടുത്തതായി. റഫറി തുടരെ മഞ്ഞ കാര്‍ഡുകള്‍ പുറത്തെടുത്തു. അഗസ്റ്റെ ഫെലിപ്  ഇടക്ക് ചുവപ്പ് കിട്ടി പുറത്തുപോയി. ലോറന്റെയും സാവിച്ചും മഞ്ഞ കാര്‍ഡുകള്‍ കണ്ടു. മറുവശത്ത് സിറ്റിയും മോശമാക്കിയില്ല. ഇടിക്ക് തിരിച്ചടി നല്‍കി കളി കടുപ്പിച്ചു. ഒടുവില്‍ പന്ത് കൈവശം വച്ച് കളിയില്‍ മേധാവിത്തം നേടിയ സിറ്റി സമനിലയില്‍ കളി തീര്‍ത്തു.  

ഇപ്പുറത്ത് അടിക്ക് തിരിച്ചടി നല്‍കി ലിവര്‍പൂളും ബെന്‍ഫിക്കയും ഗോളടി മേളം നടത്തി. ആകെ പിറന്നത് ആറ് ഗോളുകള്‍. മൂന്ന് വീതം ഇരു ടീമും നേടിയെങ്കിലും ആദ്യ പാദത്തിലെ രണ്ട് ഗോളിന്റെ ലീഡ് ലിവര്‍പൂളിന് ആധികാരിക മുന്നേറ്റം നല്‍കി. ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയിച്ചത്. രണ്ടാം പാദം ചുവന്നു തുടുത്ത ആന്‍ഫീല്‍ഡില്‍ അണെന്നത് ലിവര്‍പൂളിന് ശക്തിയായിരുന്നു. എന്നാല്‍ ഓരോ ഗോള്‍ നേടുമ്പോഴും മറുപടി ബെന്‍ഫിക്ക നല്‍കിക്കൊണ്ടിരുന്നത് ആവേശം ഉയര്‍ത്തി. ഒടുവില്‍ 6-4ന്റെ ലീഡില്‍ ലിവര്‍പൂള്‍ സെമിയിലേക്ക്.  

റോബര്‍ട്ടോ ഫെര്‍മീനോയുടെ ഇരട്ട ഗോളാണ് ലിവര്‍പൂളിന് കരുത്തായത്. ഇബ്രാഹിമ കോനാട്ടെ (21), ഫെര്‍മിനോ (55, 65) ലിവര്‍പൂളിനായി ഗോള്‍ നേടി. ഗോണ്‍സാലോ റാമോസ് (32), റോമന്‍ യാരേചുക് (73), ഡാര്‍വിന്‍ നൂനസ് (81) ബെന്‍ഫിക്കയ്‌ക്ക് സമനില നല്‍കി.

Tags: മാഞ്ചസ്റ്റര്‍ സിറ്റിയുവേഫലിവര്‍പൂള്‍ചാമ്പ്യന്‍സ് ലീഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലിവര്‍പൂളിനെതിരായ കളിയില്‍ ചെല്‍സിയുടെ അക്‌സല്‍ ഡിസാസി സമനില ഗോള്‍ നേടുന്നു
Football

ചെല്‍സി-ലിവര്‍പൂള്‍ സമനില

Football

ഗ്വാര്‍ഡിയോള്‍ സിറ്റിയില്‍; കരാര്‍ അഞ്ച് വര്‍ഷത്തേക്ക്

ഗോള്‍ നേട്ടം സഹതാരത്തിനൊപ്പം ആഘോഷിക്കുന്ന എര്‍ലിങ് ഹാളന്‍ഡ്
Football

പ്രീ സീസണ്‍: സിറ്റി ജപ്പാന്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു

Football

മാറ്റെയോ കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍

Football

യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്‌പെയിനിന്

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.