Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൂരപൊലിമയ്‌ക്ക് ഇനി മൂന്ന് നാള്‍; കൊല്ലം ഉത്സവ ലഹരിയില്‍…കുടമാറ്റം കാണാനുള്ള ആവേശത്തിൽ പൂരപ്രേമികൾ

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായാണ് കൊല്ലം പൂരം നടക്കുന്നത്. തൃശ്ശൂര്‍പൂരത്തിലെ പാറമേക്കാവിനെയും തിരുവമ്പാടിയെയുംപോലെ ഇവിടെ മുഖാമുഖം നില്‍ക്കുന്നത് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2022, 02:56 pm IST
inKollam
കൊല്ലം പൂരത്തിനായി ആശ്രാമം മൈതാനത്ത് ഒരുക്കിയ പ്രവേശനഗോപുരം വൈദ്യുതിദീപാലങ്കാരത്തില്‍

കൊല്ലം പൂരത്തിനായി ആശ്രാമം മൈതാനത്ത് ഒരുക്കിയ പ്രവേശനഗോപുരം വൈദ്യുതിദീപാലങ്കാരത്തില്‍

കൊല്ലം: ആശ്രാമം മൈതാനത്ത് പുരുഷാരത്തെ സാക്ഷിയാക്കി കൊല്ലം പൂരം അരങ്ങേറാന്‍ ഇനി മൂന്നുനാള്‍. ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനം കുറിച്ചാണ് ജനലക്ഷങ്ങളെ സാക്ഷിയാക്കി കൊല്ലം പൂരം നടത്തുന്നത്. കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂരം ചടങ്ങായി മാത്രമാണ് നടത്തിയത്. ഇത്തവണ വിപുലമായാണെങ്കിലും വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

രണ്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കാഴ്ചകളുടെ കുടമാറ്റം കാണാനുള്ള ആവേശത്തിലാണ് പൂരപ്രേമികള്‍. 16നാണ് കൊല്ലം പൂരം. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഷു ഉത്സവത്തിന്റെ ഭാഗമായാണ് കൊല്ലം പൂരം നടക്കുന്നത്. തൃശ്ശൂര്‍പൂരത്തിലെ പാറമേക്കാവിനെയും തിരുവമ്പാടിയെയുംപോലെ ഇവിടെ മുഖാമുഖം നില്‍ക്കുന്നത് താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയുമാണ്. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഇരുക്ഷേത്രങ്ങളില്‍നിന്നും പൂരം എഴുന്നള്ളത്ത് പുറപ്പെടും.

കോയിക്കല്‍ ശ്രീകണ്ഠന്‍ശാസ്താവും ഉളിയക്കോവില്‍ ദുര്‍ഗാദേവിയും ഉളിയക്കോവില്‍ കണ്ണമത്ത് ശ്രീഭദ്രാദേവിയും ശ്രീനാരായണപുരം സുബ്രഹ്‌മണ്യസ്വാമിയും കടപ്പാക്കട ധര്‍മശാസ്താവും മുനീശ്വരസ്വാമിയും തുമ്പറ ദേവിയും ഇരട്ടക്കുളങ്ങര മഹാവിഷ്ണുവും ശ്രീശങ്കരകുമാരപുരം സുബ്രഹ്‌മണ്യസ്വാമിയും ആശ്രാമം മാരിയമ്മനും പടിഞ്ഞാറേ പുതുപ്പള്ളി മാടസ്വാമിയും ആശ്രാമം കേളേത്തുകാവ് നാഗരാജാവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിവരും. ചെറുപൂരങ്ങള്‍ ആഘോഷപൂര്‍വം ആശ്രാമം ക്ഷേത്രാങ്കണത്തിലെത്തി ദേവസംഗമത്തോടെ പൂരത്തിന് തുടക്കംകുറിക്കും.

11ന് ഗജവീരന്മാരുടെ നീരാട്ടും ആനയൂട്ടുമാണ്. ഇത് കാണാന്‍ വന്‍ജനാവലി വന്നുനിറയും. മൂന്നുമുതല്‍ തൃശ്ശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറമേളത്തെ അനുസ്മരിപ്പിക്കുന്ന തിരുമുമ്പില്‍മേളം. വാദ്യവിശാരദന്മാരായ ചൊവ്വല്ലൂര്‍ മോഹനവാര്യരും തൃക്കടവൂര്‍ അഖിലും നയിക്കുന്ന സംഘങ്ങള്‍ മേളത്തില്‍ മാറ്റുരയ്‌ക്കും.

താളഗോപുരങ്ങള്‍ തീര്‍ത്ത് മേളം ഉച്ചസ്ഥായിയിലെത്തുമ്പോള്‍ മേളക്കമ്പക്കാര്‍ പൂരലഹരിയില്‍ മുഴുകും നാലുമണി കഴിയുമ്പോള്‍ ക്ഷേത്രത്തില്‍ കൊടിയിറങ്ങി ദേവന്‍ ആറാട്ടിനിറങ്ങും. ഭഗവാന് കണ്‍കുളിര്‍ക്കാന്‍ കെട്ടുകാഴ്ചകള്‍ നിരക്കും. അപ്പോഴേക്കും താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും എഴുന്നള്ളിയെത്തുന്നതോടെ തിരുമുമ്പില്‍ കുടമാറ്റം ആരംഭിക്കും. 

Tags: kollamfestivalPooram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

പുതിയ വാര്‍ത്തകള്‍

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.