Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ട്വിറ്ററിന് ഹിന്ദുവിരുദ്ധ ചായ്‌വെന്ന്; ഹിന്ദു അനുകൂല പേജുകള്‍ ട്വിറ്റര്‍ സസ്‌പെന്‍റ് ചെയ്യുന്നു; 2024 തിരഞ്ഞെടുപ്പില്‍ ഈ നയം ട്വിറ്റര്‍ തുടരുമോ?

ഹിന്ദു അനൂകൂല നിലപാടെടുക്കുന്ന നിരവധി ട്വിറ്റര്‍ പേജുകള്‍ സസ്‌പെന്‍റ് ചെയ്തതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് വാദം കേള്‍ക്കുകയാണ്. തങ്ങളുടെ അക്കൗണ്ടുകള്‍ രാഷ്‌ട്രീയ പക്ഷപാതിത്വത്തിന്റെ പേരില്‍ ട്വിറ്റര്‍ നിരോധിച്ചു എന്നാരോപിച്ചാണ് വേക്ഫ്‌ളിക്‌സ്, ഭരദ്വാജ് സ്പീക്ക്‌സ് എന്നീ ട്വിറ്റര്‍ പേജുകള്‍ കേസ് നല്‍കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2022, 05:05 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദു അനൂകൂല നിലപാടെടുക്കുന്ന നിരവധി ട്വിറ്റര്‍ പേജുകള്‍ സസ്‌പെന്‍റ് ചെയ്തതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് വാദം കേള്‍ക്കുകയാണ്. തങ്ങളുടെ അക്കൗണ്ടുകള്‍ രാഷ്‌ട്രീയ പക്ഷപാതിത്വത്തിന്റെ പേരില്‍ ട്വിറ്റര്‍ നിരോധിച്ചു എന്നാരോപിച്ചാണ് വേക്ഫ്‌ളിക്‌സ്, ഭരദ്വാജ് സ്പീക്ക്‌സ് എന്നീ ട്വിറ്റര്‍ പേജുകള്‍ കേസ് നല്‍കിയിരിക്കുന്നത്.  

രാഷ്‌ട്രീയ ആക്ഷേപഹാസ്യങ്ങളും മീമുകളും ദിനം പ്രതി പ്രസിദ്ധീകരിക്കുന്ന ജനപ്രിയ ട്വിറ്റര്‍ പേജാണ് വേക് ഫ്‌ളിക്‌സ്(Wokeflix). ഇടതുപക്ഷ ചരിത്രകാരന്മാര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന പേജാണ് ഭരദ്വാജ് സ്പീക്‌സ്(BharadwajSpeaks). ചരിത്രപരമായ വസ്തുതകള്‍ ഫാക്ട് ചെക്ക് ചെയ്യുന്ന പേജു കൂടിയാണിത്. കൃത്യമായ രാഷ്‌ട്രീയ ചായ് വ് കാണിക്കുന്ന ട്വിറ്റര്‍ 2024ലെ തെരഞ്ഞെടുപ്പിലും പക്ഷപാതപരമായ റോള്‍ എടുത്തേക്കുമെന്ന് ഈ പേജുകള്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ രാഘവ് അവസ്തിയും മുകേഷ് ശര്‍മ്മയും വാദിച്ചു.

ഈ രാജ്യത്തിന്റെ നിയമം പാലിക്കാന്‍ തയ്യാറാകാത്തതില്‍ ട്വിറ്ററിനെ നിരോധിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടത്തിലാകുമെന്നും അഭിഭാഷകര്‍ വാദിക്കുന്നു. വെറും ഒരു വ്യാപാരക്കമ്പനിയായി 17ാം നൂറ്റാണ്ടില്‍ ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യാകമ്പനി പിന്നീട് 19ാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മേല്‍ക്കോയ്‌മ നേടിയ ശക്തിയായി മാറിയതിന്റെ ഉദാഹരണവും അഭിഭാഷകന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ട്വിറ്ററും ഇതുപോലെ ആകുമോ എന്ന ആശങ്കയാണ് പരാതിക്കാര്‍ ഉയര്‍ത്തുന്നത്.  

ട്വിറ്ററിന്റെ ഹിന്ദു വിരുദ്ധ ചായ് വ് വ്യക്തം

ഹിന്ദു വികാരങ്ങള്‍ അവഗണിക്കുമ്പോള്‍ മറ്റ് സമുദായങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നതില്‍ ട്വിറ്റര്‍ മടികാട്ടുന്നില്ലെന്നും പരാതിക്കാര്‍ കുറ്റപ്പെടുത്തുന്നു. ഉദാഹരണമായി ഔറംഗസീബ് ചക്രവര്‍ത്തിയുടെ കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത ഏകാധിപതിയായിരുന്നു ഔറംഗസീബ്. നാസികള്‍ ചെയ്ത കൂട്ടക്കൊലയേക്കാള്‍ വലുതായിരുന്നു ഔറംഗസീബ് നടത്തിയ കൂട്ടക്കൊല. ഏകദേശം 40 ലക്ഷം ഹിന്ദുക്കളെയാണ് ഇദ്ദേഹം കൊന്നൊടുക്കിയത്. എങ്കിലും ഇദ്ദേഹത്തെ സാധാരണ ചക്രവര്‍ത്തിയായി തന്നെ ഇപ്പോഴും ട്വിറ്റര്‍ പരിഗണിക്കുന്നു. ഹിറ്റ്‌ലറെ സ്തുതിക്കുന്ന പോസ്റ്റുകള്‍ ട്വിറ്ററില്‍ നിയോനാസികള്‍ ഒരിക്കലും അനുവദിക്കുന്നില്ല. എന്നാല്‍ ഔറംഗസീബ് ചക്രവര്‍ത്തിയെ വാഴ്‌ത്തുന്ന എത്രയോ പോസ്റ്റുകള്‍ ഇപ്പോഴും ട്വിറ്ററില്‍ കാണാം. – പരാതിക്കാര്‍ ഉദാഹരണങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ചെറിയ തോതില്‍ കലാപങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ഇതിനെ ഇസ്ലാമുകളെ വംശീയഹത്യ ചെയ്യുന്നു എന്ന പേരില്‍ ലിബറലുകളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും വലിയ കാമ്പയിനുകള്‍ നല്‍കുന്നതിനെ ട്വിറ്റര്‍ വലിയ രീതിയില്‍ അനുകൂലിച്ചുകാണുന്നു. എന്നാല്‍ വാസ്തവം ഇതാണോ? പലയിടത്തും ഹിന്ദുസമുദായത്തിനാണ് അടിയേറ്റത്. രാജസ്ഥാനിലെ കരൗലിയില്‍ ഭയപ്പാട് മൂലം 192 കുടുംബങ്ങള്‍ പലായനം ചെയ്തു. 

ഇപ്പോഴും ട്വിറ്ററില്‍ ഹിന്ദു ദൈവങ്ങള്‍ക്കും ദേവതകള്‍ക്കും എതിരായ മോശപ്പെട്ട പരാമര്‍ശങ്ങളും വംശീയ ചായ് വുള്ള പരാമര്‍ശങ്ങളും ഉടനീളം കാണാം. പൊട്ടുതൊട്ട ഇന്ത്യന്‍ സ്ത്രീയെ പട്ടിയോട് ഉപമിക്കുന്ന ഒരു ഗ്രാഫിക്ചിത്രം ഈയിടെ ഒരു ബംഗ്ലാദേശി ട്വിറ്റര്‍ ഹാന്‍ഡിലില്‍ കണ്ടു.- പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.  

ട്വിറ്ററിന് ഹിന്ദു വിരുദ്ധ ചായ് വുണ്ടെന്നും ഹിന്ദു വികാരങ്ങള്‍ അവഗണിക്കുമ്പോള്‍ മറ്റ് മതങ്ങളെ സംരക്ഷിക്കുന്ന ഇരട്ടത്താപ്പ് ട്വിറ്ററിനുണ്ടെന്നും ഇവര്‍ വാദിക്കുന്നു. ഇന്ത്യാരാജ്യത്ത് 80 ശതമാനം ഹിന്ദുക്കളാണ്. അതുകൊണ്ട് ഈ സമുദായത്തെ മറ്റ് സമുദായത്തിലെ ദൈവങ്ങളേക്കാള്‍ ദുര്‍ബലരായ ദൈവങ്ങളുടെ മക്കളായി കാണരുതെന്നും പരാതിയില്‍ വാദിക്കുന്നു. ട്വിറ്ററിന്റെ അല്‍ഗൊരിതത്തില്‍ (പ്രശ്നപരിഹാരത്തിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന കംപ്യൂട്ടര്‍ പ്രോഗ്രാം) തന്നെ ഹിന്ദു വിരുദ്ധ ചായ് വുണ്ടെന്നും വാദത്തില്‍ പറയുന്നു.

വേക് ഫ്‌ളിക്‌സ്, ഭരദ്വാജ് സ്പീക്‌സ്, മേഘ് ബുള്ളറ്റിന്‍, ബിഫിറ്റിംഗ് ഫാക്ട്‌സ് തുടങ്ങി ട്വിറ്റര്‍ ഏകപക്ഷീയമായി നിരോധിച്ച നിരവധി ഹിന്ദു അനുകൂല പേജുകളുടെ പരാതിയില്‍ വാദം കേള്‍ക്കുകയാണ് ദല്‍ഹി ഹൈക്കോടതി. ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമ പ്ലാറ്റ്‌ഫോറങ്ങള്‍ ഉപയോക്താക്കള്‍ തുല്ല്യനീതി നല്‍കണമെന്നും നിസ്സാരന്യായങ്ങള്‍ പറഞ്ഞ് അക്കൗണ്ടുകള്‍ സസ്‌പെന്‍റ് ചെയ്യരുതെന്നും ഈ സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags: ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഷന്‍ചക്രവര്‍ത്തി ഔറംഗസേബ്ഹിന്ദു വിരുദ്ധംdelhiഭരദ്വാജ് സ്പീക്‌സ്Social Mediaവേക്ഫ്‌ളിക്‌സ്2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്ഹിന്ദുവിരുദ്ധ ചായ്‌വ്ട്വിറ്റര്‍ട്വിറ്റര്‍ ഹാന്‍ഡില്‍ട്വിറ്റര്‍ വിലക്ക്ഹിന്ദു വംശഹത്യമുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ്സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകള്‍ദല്‍ഹി ഹൈക്കോടതിവംശഹത്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.