Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം; ബിജെപിക്ക് ഇത് ‘കര്‍ത്തവ്യ കാലം’

എല്ലാ പ്രവര്‍ത്തകരും NAMO App ലെ 'കമല്‍ പുഷ്പ് 'എന്ന ഭാഗം കാണണമെന്ന ഒരാഗ്രഹം എനിക്കുണ്ട്. അത് നമ്മുടെ മുന്‍ തലമുറയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഊര്‍ജം നല്‍കുന്ന പ്രേരണാ പുഷ്പമാണത്. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവിതം സമര്‍പ്പിച്ച നിരവധിയനവധി മുന്‍ഗാമികളുടെ ഒന്നിനൊന്ന് മികച്ച ജീവിത കഥ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 05:25 am IST
in Main Article

തയ്യാറാക്കിയത്

ജി.കാശിനാഥ്

ബിജെപി മേഖലാ സംഘടനാ സെക്രട്ടറി

ഇന്ന് ചൈത്ര നവരാത്രിയുടെ അഞ്ചാം ദിനമാണ്. എല്ലാവരും സ്‌കന്ദ മാതാവിനെ പൂജിക്കുന്ന ദിനം. സ്‌കന്ദമാതാവ് ഇരുകൈകളിലും താമരയേന്തി താമരപ്പൂവിലാണ് ഇരിക്കുന്നത്. സ്‌കന്ദമാതാവിന്റെ അനുഗ്രഹം മുഴുവന്‍ ജനങ്ങള്‍ക്കും എന്നും ലഭിക്കും. ഈ 42-ാം സ്ഥാപന ദിനത്തില്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍.

ഏക ഭാരതം, ശ്രേഷ്ഠ ഭാരതമെന്ന സങ്കല്പം പ്രാവര്‍ത്തികമാക്കുകയാണ് ബിജെപി. ശ്യാമപ്രസാദ്ജി, ദീനദയാല്‍ജി, അടല്‍ജി, രാജമാത വിജയരാജ സിന്ധ്യ, സുന്ദര്‍സിങ് ഭണ്ഡാരി തുടങ്ങി അനവധി മഹത്തുക്കള്‍ ജനസംഘകാലം മുതല്‍ ജീവന്‍ കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനമാണിത്. ഞാന്‍ അവരുടെയെല്ലാം ചരണങ്ങളില്‍ നമസ്‌കരിക്കുന്നു. ഇത്തവണത്തെ സ്ഥാപന ദിനം മൂന്ന് കാരണങ്ങളാല്‍ പ്രധാനപ്പെട്ടതാണ്.

1. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന സമയം. 2. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തില്‍ ഭാരതത്തിന് അതിന്റേതായ വേറിട്ട സ്ഥാനം ലഭിക്കുന്നു. 3 ഏതാനും ദിവസം മുമ്പ് നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നു.  

മുപ്പത് വര്‍ഷത്തിനുശേഷം ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് രാജ്യസഭയില്‍ നൂറിലധികം അംഗങ്ങളെന്ന ചരിത്രനേട്ടം ബിജെപി കൈവരിച്ചിരിക്കുന്നു. ഈയവസരത്തില്‍ ബിജെപിയുടെയും പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും രാജ്യത്തിന്റെ സ്വപ്നങ്ങളുടെ പ്രതിനിധിയാണ്. സാമൂഹ്യനീതി, സാമൂഹ്യ സമരസത എന്നീ ആശയങ്ങളിലാണ് നമ്മുടെ പാര്‍ട്ടി സ്ഥാപിതമായത്. അതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇത് ‘കര്‍ത്തവ്യ കാലമാണ്’. രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം എന്നും ഒരുമിച്ച് നിന്ന് രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുക എന്ന വലിയ കര്‍ത്തവ്യം.

ജനം ഒപ്പം ജനങ്ങള്‍ക്കൊപ്പം

ആര് അധികാരത്തില്‍ വന്നാലും ഒന്നും മാറില്ല എന്ന ജനങ്ങളുടെ നിരാശ മാറ്റിയെടുക്കാനും രാജ്യം മാറുകയാണെന്ന വിശ്വാസം വളര്‍ത്താനും നമുക്ക് കഴിഞ്ഞു. മുഴുവന്‍ ലോകവും രണ്ട് ചേരിയിലായി വിഭജിക്കപ്പെട്ടിരിക്കുമ്പോഴും ഭാരതം ദൃഢതയോടെ മാനവികതയുടെ ഭാഷ സംസാരിക്കുന്നു. ഇന്ന് രാജ്യത്തിന് നയമുണ്ട്, ലക്ഷ്യവുമുണ്ട്. നിര്‍ണയ ശക്തിയും നിശ്ചയ ശക്തിയുമുണ്ട്. അതിനാല്‍ നമ്മള്‍ ലക്ഷ്യം നിശ്ചയിക്കുകയും കൈവരിക്കുകയും ചെയ്യുന്നു. കൊവിഡ് സമയത്തും രാജ്യം കയറ്റുമതിയില്‍ വലിയ നേട്ടം കൈവരിച്ചു. 180 കോടി വാക്‌സിന്‍ വിതരണം ചെയ്തു. 80 കോടി പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്കുന്നു. അതിനായി 3.5 ലക്ഷം കോടി രൂപ ചെലവാക്കുന്നു. എല്ലാവര്‍ക്കും വീട്, ശൗചാലയം, ആയുഷ്മാന്‍ ഭാരത്, ഉജ്വല, എല്ലാ വീട്ടിലും ജലം, എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്….നേട്ടങ്ങള്‍ അനവധി. നമ്മള്‍ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനമെന്നതിനൊപ്പം ഏവരുടെയും വിശ്വാസം നേടുകയാണ്. ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ഈ സന്ദേശവുമായി വീടു വീടാന്തരം എത്തണം, എല്ലാവരേയും ജാഗരൂകരാക്കണം.

രാഷ്‌ട്രീയ പാര്‍ട്ടികള്‍ വ്യാജ വാഗ്ദാനങ്ങളാണ് ഇതുവരെ നല്കിയത്. ബിജെപി അവരുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം തകര്‍ക്കുക മാത്രമല്ല, അതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിനാല്‍ നമുക്ക് ജനങ്ങളുടെ അനുഗ്രഹം ലഭിക്കുന്നു. നാം അന്ത്യോദയയില്‍ ഊന്നിയ പ്രവര്‍ത്തനം നടത്തുന്നു. സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, യുവാക്കള്‍, പിന്നാക്കക്കാര്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിനാല്‍ അവര്‍ നമുക്കൊപ്പം നില്ക്കുന്നു.

കഴിഞ്ഞ കുറേ തെരഞ്ഞെടുപ്പുകളിലായി പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ അമ്മമാര്‍ മുന്നിട്ടിറങ്ങുന്നു. നമ്മള്‍ സ്ത്രീകള്‍ക്ക് പുതിയ അവകാശങ്ങള്‍ നല്കി. അവരുടെ ആരോഗ്യം, പാചകവാതകം, വൈദ്യുതി, റേഷന്‍ എന്നിവയ്‌ക്ക് സംവിധാനങ്ങളുണ്ടാക്കി. അവരില്‍ ആത്മവിശ്വാസമുണ്ടായി. സാമ്പത്തിക അഭിവൃദ്ധിയില്‍ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തി.

പ്രേരണയേകാന്‍ ‘കമല്‍ പുഷ്പ് ‘

ഇന്ന് രണ്ട് തരം രഷ്‌ട്രീയമുണ്ട്. ഒന്ന് കുടുംബ ഭക്തിയും മറ്റൊന്ന് രാഷ്‌ട്രഭക്തിയും. ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ ദേശീയ-സംസ്ഥാന തലത്തില്‍ അവരുടെ കുടുംബത്തിനായി പ്രവര്‍ത്തിക്കുന്നു. എല്ലാ സ്ഥലങ്ങളിലും കുടുംബത്തിലെ ആളുകളെ മാത്രം നിയോഗിക്കുന്നു. അവര്‍ പരസ്പരം അഴിമതി മൂടിവയ്‌ക്കുന്നു. രാഷ്‌ട്രത്തിന് വലിയ നഷ്ടമുണ്ടാക്കുന്നു. അവര്‍ യുവാക്കളെ മുന്നോട്ടുവരാന്‍ അനുവദിച്ചില്ല. യുവജനങ്ങളെ വഞ്ചിച്ചു. അവരുടെ ഈ പ്രവണത അവസാനിപ്പിക്കാന്‍ നാം മുന്‍കൈയെടുത്തു. നമ്മള്‍ കുടുംബാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങുകയും തെരഞ്ഞെടുപ്പ് വിഷയമാക്കുകയും ചെയ്തു. അത്തരക്കാര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. അവര്‍ ഭരണഘടനയ്‌ക്കും ഭരണഘടനാ സംവിധാനങ്ങള്‍ക്കും വില കല്‍പ്പിക്കുന്നില്ല. അവര്‍ ബിജെപി പ്രവര്‍ത്തകരോട് ക്രൂരത കാണിക്കുന്നു. നിരവധി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നമ്മള്‍ അവരോട് ജനാധിപത്യ രീതിയില്‍ പ്രതികരിക്കുകയും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രയത്‌നിക്കുകയും ചെയ്യുന്നു.

ഈയവസരത്തില്‍ എല്ലാ പ്രവര്‍ത്തകരും NAMO App ലെ ‘കമല്‍ പുഷ്പ് ‘എന്ന ഭാഗം കാണണമെന്ന ഒരാഗ്രഹം എനിക്കുണ്ട്. അത് നമ്മുടെ മുന്‍ തലമുറയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ഊര്‍ജം നല്‍കുന്ന പ്രേരണാ പുഷ്പമാണത്. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവിതം സമര്‍പ്പിച്ച നിരവധിയനവധി മുന്‍ഗാമികളുടെ ഒന്നിനൊന്ന് മികച്ച ജീവിത കഥ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പ്രേരണ നല്കും.

ജ്യോതിബാ ഫുലേ, ബാബാ സാഹേബ് അംബേദ്ക്കര്‍ എന്നിവരുടെ ജയന്തി വരികയാണ്. നമ്മുടെ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ നമ്മള്‍ ആ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി എന്നോട് നിര്‍ദേശിക്കുന്ന ഏത് പ്രവര്‍ത്തനവും നടപ്പാക്കാന്‍ മറ്റ് പ്രവര്‍ത്തകരെപ്പോലെ ഞാനും കഠിന പ്രയത്‌നം ചെയ്യും. നിങ്ങളുടെ സഹപ്രവര്‍ത്തകനെന്ന നിലയില്‍ നിങ്ങളില്‍ നിന്നും ഞാന്‍ ഇത് തന്നെ പ്രതീക്ഷിക്കുന്നു. നമുക്കൊന്നിച്ച് രാഷ്‌ട്ര സേവന യജ്ഞത്തില്‍ നിരന്തരം മുന്നോട്ടുപോയി രാജ്യത്തെ ഉന്നതിയിലെത്തിക്കാം.  

Tags: modibjpതറക്കല്ലിടല്‍പ്രസംഗംനരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

India

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

News

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

India

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.