ന്യൂഡൽഹി : ന്യൂയോർക്കിലെ ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി . നഗരത്തിലെ പ്രധാന . നഗര നേതാവെന്ന നിലയിൽ വർഷങ്ങളായി നീണ്ടു നിന്ന പാരമ്പര്യമാണ് മംദാനി ലംഘിച്ചത് .
ഇന്ത്യാ ദിന പരേഡിന്റെ സംഘാടകരായ ‘ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ്’ ചടങ്ങിലേയ്‌ക്ക് മംദാനിയെ ക്ഷണിച്ചിരുന്നു . എന്നാൽ പരേഡിൽ പങ്കെടുക്കാൻ അദ്ദേഹം തയ്യാറായില്ല. എറിക് ആഡംസ്, ബിൽ ഡി ബ്ലാസിയോ, മൈക്കൽ ബ്ലൂംബെർഗ്, റൂഡി ഗ്യുലിയാനി തുടങ്ങിയ മുൻ മേയർമാർ മാൻഹട്ടൻ പരേഡിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. 1981-ൽ ഉദ്ഘാടന പരേഡിൽ പ്രശസ്ത മേയർ എഡ് കോച്ചാണ് ഈ പാരമ്പര്യം ആരംഭിച്ചത്.
ഇന്ത്യ ദിന പരേഡിന് പകരം ബ്രൂക്ലിനിൽ സംഘടിപ്പിച്ച ‘ഫാമിലി ഡേ’ ആഘോഷത്തിലാണ് മംദാനി പങ്കെടുത്തത് . ഞായറാഴ്ച മാൻഹട്ടനിൽ നടന്ന ഇന്ത്യാ ഡേ പരേഡിൽ ഗവർണർ കാത്തി ഹോച്ചുൾ പ്രധാന ആകർഷണമായിരുന്നു. ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ ജനങ്ങൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞത് ബഹുമതിയാണെന്ന് അവർ പറഞ്ഞു.













