Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലീം ലീഗ് പോലെ മാറി സിപിഎമ്മും; പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി ലക്ഷ്യമിടുന്നത് സമഗ്രാധിപത്യം

മുസ്ലീം ലീഗ് പോലെ കേരളത്തില്‍ മാത്രം ശക്തിയുള്ള അഖിലേന്ത്യാ പാര്‍ട്ടിയായി സിപിഎമ്മും മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ക്കടക്കം കേരള ഘടകത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേന്ദ്ര നേതൃത്വം. പിണറായിയും കേരള ഘടകവും മുന്നോട്ട് വയ്‌ക്കുന്ന വികസന, രാഷ്‌ട്രീയ കാഴ്ചപ്പാടുകളോട് എതിര്‍പ്പുള്ള പലരും മറ്റ് സംസ്ഥാന ഘടകങ്ങളിലുണ്ട്. പക്ഷെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ എതിര്‍പ്പുയര്‍ത്താനുള്ള കെല്‍പ്പ് പലര്‍ക്കുമില്ലെന്ന് മാത്രം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ തുറന്ന് എതിര്‍ക്കുകയാണ് മഹാരാഷ്‌ട്രയില്‍ ഇപ്പോഴും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ സിപിഎം സമരത്തിലാണ്.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Apr 4, 2022, 08:44 am IST
in Kerala

കൊച്ചി: കണ്ണൂര്‍ വേദിയാകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് സിപിഎമ്മില്‍ തന്റെ സമഗ്രാധിപത്യം. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനം കേരളത്തിലെ പാര്‍ട്ടിയില്‍ പിണറായിവാഴ്ച അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. പിണറായി സ്തുതിപാഠകര്‍ മാത്രമാണ് കേരള ഘടകത്തില്‍ അധികാരസ്ഥാനങ്ങളില്‍ ഉള്ളത്. കേന്ദ്ര ഘടകങ്ങളും വരുതിയിലാക്കുകയാണ് അടുത്ത ലക്ഷ്യം. ഒരു വട്ടം കൂടി ജനറല്‍ സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്ന യെച്ചൂരി ഇതിനകം തന്നെ പിണറായിക്ക് മുന്നില്‍ കീഴടങ്ങിക്കഴിഞ്ഞു. സില്‍വര്‍ ലൈനിലടക്കം അദ്ദേഹം സ്വീകരിക്കുന്ന നിലപാടുകള്‍ പിണറായിയുടെ പ്രീതിക്ക് വേണ്ടിയാണ്. മൊത്തത്തില്‍ പിണറായി ലൈനിന് പിന്തുണ അര്‍പ്പിക്കലാവും പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവുകയെന്നാണ് നിഗമനം.  

മുസ്ലീം ലീഗ് പോലെ കേരളത്തില്‍ മാത്രം ശക്തിയുള്ള അഖിലേന്ത്യാ പാര്‍ട്ടിയായി സിപിഎമ്മും മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ദൈനംദിന ചെലവുകള്‍ക്കടക്കം കേരള ഘടകത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേന്ദ്ര നേതൃത്വം. പിണറായിയും കേരള ഘടകവും മുന്നോട്ട് വയ്‌ക്കുന്ന വികസന, രാഷ്‌ട്രീയ കാഴ്ചപ്പാടുകളോട് എതിര്‍പ്പുള്ള പലരും മറ്റ് സംസ്ഥാന ഘടകങ്ങളിലുണ്ട്. പക്ഷെ, പാര്‍ട്ടി കോണ്‍ഗ്രസില്‍ എതിര്‍പ്പുയര്‍ത്താനുള്ള കെല്‍പ്പ് പലര്‍ക്കുമില്ലെന്ന് മാത്രം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ തുറന്ന് എതിര്‍ക്കുകയാണ് മഹാരാഷ്‌ട്രയില്‍ ഇപ്പോഴും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ സിപിഎം സമരത്തിലാണ്. അപ്പോഴാണ് രണ്ടു ലക്ഷം കോടി രൂപ ചെലവ് വരുന്ന, ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്ന സില്‍വര്‍ലൈനുമായി മുന്നോട്ട് പോകുന്നത്.  

രാഷ്‌ട്രീയ സമീപനത്തിന്റെ കാര്യത്തിലും കേരളത്തിലെ പാര്‍ട്ടിക്ക് വ്യത്യസ്ത നിലപാടാണ്. ബിജെപിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ആകാമെന്ന സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ നിലപാട് അംഗീകരിക്കാന്‍ കേരളത്തിലെ സിപിഎമ്മിന് എന്തായാലും കഴിയില്ല. ബംഗാളില്‍ സിപിഎം തൃണമൂല്‍ കോണ്‍ഗ്രസിനെയും ദേശീയതലത്തില്‍ ബിജെപിയെയും എതിര്‍ക്കുക എന്ന പാര്‍ട്ടി നയമാണ് പിന്തുടരുന്നത്.  

അടവ് നയം സംബന്ധിച്ച കടുത്ത വാദപ്രതിവാദങ്ങള്‍ക്ക് പാര്‍ട്ടികോണ്‍ഗ്രസ് വേദിയാകും. പാര്‍ട്ടിക്ക് അധികാരമുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. അതുകൊണ്ട് തന്നെ കണ്ണൂരില്‍ നടക്കുന്ന സമ്മേളത്തില്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലും യോജിക്കുന്ന നിലപാട് സ്വീകരിക്കാന്‍ പിണറായി തയാറാകില്ല. ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. എപ്രില്‍ ആറുമുതല്‍ പത്തു വരെയാണ് പരിപാടി.

Tags: cpmcongressപാര്‍ട്ടിpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.