Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജസ്ഥാനിലെ കരോലിയില്‍ ഹിന്ദു പുതുവത്സര ഘോഷയാത്രയ്‌ക്ക് നേരെയുള്ള കല്ലേറിന്റെ വീഡിയോ വൈറല്‍

ഹിന്ദു പുതുവത്സരം ആഘോഷിച്ചുകൊണ്ടുള്ള ഹിന്ദു റാലിയ്‌ക്ക് നേരെ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കല്ലെറിയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈ വീഡിയോ പ്രചരിച്ചതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതിസന്ധിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 10:15 pm IST
inIndia

ജയ്‌പൂര്‍: ഹിന്ദു പുതുവത്സരം ആഘോഷിച്ചുകൊണ്ടുള്ള ഹിന്ദു റാലിയ്‌ക്ക് നേരെ തൊട്ടടുത്ത കെട്ടിടത്തില്‍ നിന്നും കല്ലെറിയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഈ വീഡിയോ പ്രചരിച്ചതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതിസന്ധിയിലാണ്.  

പ്രകടനത്തിന് നേരെ കല്ലെറിയുന്ന വീഡിയോ  (ഈ വീഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല):

ഇതുവരെ അക്രമം പടരാതിരിക്കാനുള്ള കരുതല്‍ അറസ്റ്റുകള്‍ മാത്രമാണ് നടന്നത്. എന്നാല്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ നടക്കുകയാണ്. അക്രമം തടയുന്നതിന്റെ ഭാഗമായി 36പേരെ കരുതല്‍ തടങ്കലില്‍ വെച്ചതായി  ക്രമസമാധാനച്ചുമതലയുള്ള എഡിജി ഹവ സിങ് ഗുമാറിയ പറഞ്ഞു.

രാജസ്ഥാന്‍ തലസ്ഥാനമായ ജയ്‌പൂരില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയാണ് കരോലി സ്ഥിതിചെയ്യുന്നത്.സംഘര്‍ഷത്തില്‍ ഏതാനും പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കേറ്റു.

അക്രമം ഒഴിവാക്കാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണ്.അപവാദപ്രചരണം തടയാന്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു.  ഡ്രോണ്‍ വഴി പ്രദേശമാകെ നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷബാധിത പ്രദേശത്ത് നിന്നും ആരോടും വീട് വിട്ടിറങ്ങരുതെന്ന് വിലക്കിയിട്ടുണ്ട്. 

നവസംവത്സര റാലി  മുസ്ലിം ഭൂരിപക്ഷപ്രദേശമായ ഹത്വാര ബസാറിലൂടെ കടന്നുപോകുമ്പോഴാണ് റാലിയ്‌ക്ക് നേരെ കല്ലേറുണ്ടായത്. ഇതേ തുടര്‍ന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമികള്‍ മൂന്ന് ബൈക്കുകളും ഏതാനും കടകളും കത്തിച്ചു. ഹിന്ദു പുതുവത്സരത്തിന്റെ ആദ്യദിനം നവവത്സരമായി കൊണ്ടാടുന്നതിന്റെ ഭാഗമായിട്ടാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. അക്രമങ്ങളില്‍ പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ 43 പേര്‍ക്ക് പരിക്കുണ്ട്. ചികിത്സയില്‍ കഴിയുന്ന ചിലരുടെ ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ അടയാളമുണ്ടെന്ന് അമര്‍ ഉജാല പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് വെളിപ്പെടുത്താത്തിനാല്‍ ജില്ലാഭരണകൂടവും ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നില്ല.

ഗവര്‍ണര്‍ കല്‍രാജ് മിശ്രയും മുഖ്യമന്ത്രി അശോക് ഗെലോട്ടും ഡിജിപി എം.എല്‍. ലാതറും പരസ്പരം ഫോണില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. 50 ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ ഏകദേശം 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇതിന് പിന്നിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ആരോപിച്ചു. ‘കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രീണനരാഷ്‌ട്രീയമാണ് ഇതിന് കാരണം. ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹിന്ദു പുതുവത്സരത്തിന്റെ ഭാഗമായുള്ള ബൈക്ക് റാലിയെ ആക്രമിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചതാണ്.’- അദ്ദേഹം പറഞ്ഞു. ‘വെറുപ്പിന്റെ മനോനില’ രാജസ്ഥാനില്‍ വളരാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് വസുന്ധര രാജെ പറഞ്ഞു.

Tags: ഐഎസ്രാജസ്ഥാന്‍അശോക് ഗെഹ് ലോട്ട്congressകരോലിനവസംവത്സര റാലിവസുന്ധര രാജെസതീഷ് പൂനിയ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.