Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേഷ് യാദവിനെ ഞെട്ടിച്ച് അമ്മാവന്‍; എസ്പി എംഎല്‍എ ആണെങ്കിലും ട്വിറ്ററില്‍ മോദിയെയും യോഗിയെയും പിന്തുടര്‍ന്ന് ശിവ്പാല്‍ യാദവ്

യോഗിയുമായി നടത്തിയ 20 മിനിറ്റ് നേരത്തെ ചര്‍ച്ച അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിനെ സംബന്ധിച്ചിടത്തോളം മരുമകന്‍ അഖിലേഷ് യാദവില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അകന്നുകഴിഞ്ഞതിന്റെ പരസ്യ പ്രസ്താവനയായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇതുവരെയും അഖിലേഷ് യാദവുമായി അകന്നെന്നോ യോഗിയുമായി അടുത്തെന്നോ പരസ്യമായി പ്രസ്താവിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2022, 05:57 pm IST
in India

ലഖ്നോ:  യോഗിയുമായി നടത്തിയ 20 മിനിറ്റ് നേരത്തെ ചര്‍ച്ച അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിനെ സംബന്ധിച്ചിടത്തോളം  മരുമകന്‍ അഖിലേഷ് യാദവില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അകന്നുകഴിഞ്ഞതിന്റെ പരസ്യ പ്രസ്താവനയായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇതുവരെയും അഖിലേഷ് യാദവുമായി അകന്നെന്നോ യോഗിയുമായി അടുത്തെന്നോ പരസ്യമായി പ്രസ്താവിച്ചിട്ടില്ല.  

അതിനിടെ ഇതാ ശിവപാല്‍ യാദവിന്റെ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെയും പിന്തുടരാന്‍ തുടങ്ങി. ഇത് ശിവപാല്‍ യാദവിന്റെ ബിജെപി യാത്രയുടെ തുടക്കം തന്നെയെന്ന് വിലയിരുത്തപ്പെടുന്നു.  ഇതോടെ അങ്കലാപ്പിലായ അഖിലേഷ് യാദവ് ദല്‍ഹിയില്‍ അച്ഛന്‍ മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഉടനെ ലഖ്നോവിലേക്ക് തിരിച്ച് ശിവപാല്‍ യാദവുമായി ചര്‍ച്ച നടത്തും. ബിജെപിയിലേക്ക് പോകാനുള്ള ശിവപാല്‍ യാദവിന്റെ നീക്കം ഏത് വിധേനെയും തടയുകയാണ് ലക്ഷ്യമെന്നറിയുന്നു.  

യുപി തെരഞ്ഞെടുപ്പില്‍ മുലായം സിങ്ങ് യാദവിന്റെ സഹോദരന്‍ ശിവപാല്‍ യാദവും അഖിലേഷ് യാദവും തമ്മില്‍ സഖ്യത്തിലായിരുന്നു. എന്നാല്‍ ഈ സഖ്യം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വലിയ പൊട്ടിത്തെറിയായെന്ന് പറയുന്നു. മാര്‍ച്ച് 26ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമാജ് വാദി എംഎല്‍എമാരുടെ യോഗത്തിലേക്ക് ശിവപാല്‍ യാദവിനെ ക്ഷണിച്ചിരുന്നില്ല. ഇത് ഇരുവരും തമ്മിലുള്ള അകല്‍ച്ചയുടെ ആഴം കൂട്ടി.  അഖിലേഷ് യാദവ് ഈ തിങ്കളാഴ്ച വിളിച്ചുചേര്‍ന്ന പ്രതിപക്ഷ സഖ്യപാര്‍ട്ടികളുടെ യോഗത്തിനും ശിവപാലിനെ ക്ഷണിച്ചില്ല.  

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ശിവപാല്‍ യാദവ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തി.  അഖിലേഷിന്റെ സമാജ്‌വാദിക്കെതിരെ ശിവപാലിനെ ഉപയോഗിച്ച് നീക്കം ശക്തമാക്കുകയാണ് യോഗി എന്നറിയുന്നു. താന്‍ എല്ലാം യോഗിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ ഒരു തീരുമാനമെടുക്കുമെന്നും ശിവപാല്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.  

ഈ തെരഞ്ഞെടുപ്പില്‍ ശിവപാല്‍ യാദവ്  ഇറ്റാവയിലെ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചിരുന്നു. കഴിഞ്ഞ ദിവസം എംഎല്‍എയായി ഇദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തിരുന്നു. ശിവപാല്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചാല്‍  സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും കുറഞ്ഞത്  അഞ്ച് എം.എല്‍.എമാരെയെങ്കിലും ബിജെപി ക്യാമ്പില്‍ എത്തിച്ചേരുമെന്ന് ഊഹാപോഹമുണ്ട്.

മാര്‍ച്ച് 24 ന് അഖിലേഷും ശിവാപാലും കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി അഖിലേഷ് യാദവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ശിവപാല്‍ യാദവ് തന്റെ പാര്‍ട്ടിയായ പ്രഗതി ശീല്‍ സമാജ് വാദിക്ക് കൂടുതല്‍ അധികാരം മുന്നണിയില്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.  

2016ലുണ്ടായ അധികാര തര്‍ക്കത്തെത്തുടര്‍ന്ന് ശിവ്പാല്‍ യാദവിനെ സമാജ് വാദിയില്‍ നിന്നും അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. 

Tags: സമാജ് വാദി പാര്‍ട്ടിമുലായം സിംഗ് യാദവ്പ്രധാനമന്ത്രി നരേന്ദ്രമോദിyogiശിവപാല്‍ യാദവ്യോഗി ആദിത്യനാഥ്bjpനരേന്ദ്രമോദിപ്രധാനമന്ത്രിസമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്ട്വിറ്റര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ

ഡെസേർട്ട് ട്രെക്കേഴ്സ് എന്റർടൈയ്ൻമെന്റ്സ്. സ്റ്റുഡിയോ ഉൽഘാടനം

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

ഷീലം എം സ്വാമി – സുനി ചിത്രം “മേഘ മൗനം” ജൂൺ 26 ന്; ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.