Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മതം മാറ്റി കാനഡയിലെ ഒരു ഗോത്രവര്‍ഗ്ഗത്തെ തന്നെ തുടച്ചുനീക്കിയ കത്തോലിക്കാസഭ; ഈ തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

കാനഡയിലെ കത്തോലിക്കാ സ്കൂളുകളില്‍ കുട്ടികളെ മതം മാറ്റിയും അവിടുത്തെ തദ്ദേശീയ ഗോത്രവര്‍ഗ്ഗങ്ങളെ ഇല്ലാതാക്കിയ കുറ്റത്തിന് മാപ്പ് ചോദിച്ച് മാര്‍പ്പാപ്പ.കാനഡയിലെ ഇനൂയിറ്റ്, മെറ്റിസ് എന്നീ തദ്ദേശീയരായ ജനവിഭാഗത്തില്‍പ്പെട്ട ഒന്നരലക്ഷത്തോളം കുട്ടികളെ അവരുടെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന് പള്ളിവക ഹോസ്റ്റലോടുകൂടിയ സ്കൂളുകളില്‍ താമസിച്ച് അവരുടെ കത്തോലിക്കരാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 11:32 pm IST
inWorld
കുട്ടികളെ കൂട്ടത്തോടെ മറവ് ചെയ്ത സ്കൂള്‍ പറമ്പിന് മുന്നില്‍ വാര്‍ഷികാഘോഷത്തിന് പൊട്ടിക്കരയുന്ന ഒരു സ്ത്രീ (ഇടത്ത്) മാര്‍പ്പാപ്പ മാപ്പപേക്ഷിക്കുന്നു (വലത്ത്)

കുട്ടികളെ കൂട്ടത്തോടെ മറവ് ചെയ്ത സ്കൂള്‍ പറമ്പിന് മുന്നില്‍ വാര്‍ഷികാഘോഷത്തിന് പൊട്ടിക്കരയുന്ന ഒരു സ്ത്രീ (ഇടത്ത്) മാര്‍പ്പാപ്പ മാപ്പപേക്ഷിക്കുന്നു (വലത്ത്)

വത്തിക്കാന്‍: കാനഡയിലെ കത്തോലിക്കാ സ്കൂളുകളില്‍ കുട്ടികളെ മതം മാറ്റിയും അവിടുത്തെ തദ്ദേശീയ ഗോത്രവര്‍ഗ്ഗങ്ങളെ ഇല്ലാതാക്കിയ കുറ്റത്തിന് മാപ്പ് ചോദിച്ച് മാര്‍പ്പാപ്പ. വത്തിക്കാനിലെത്തിയ തദ്ദേശീയ ഗോത്രവര്‍ഗ്ഗ സംഘടനാ പ്രതിനിധികളുടെ മുന്നിലായിരുന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കാത്തോലിക്ക പള്ളിയും സ്കൂളും ചേര്‍ന്ന് ചെയ്ത വംശഹത്യാകുറ്റത്തിന് ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചത്.  

ഒന്നരലക്ഷം കുട്ടികളെ പിടിച്ചുകൊണ്ടുപോയ കത്തോലിക്കാസഭ

1863-1998 കാലഘട്ടത്തിലായിരുന്നു ആരോപണവിധേയമായ സംഭവം. കാനഡയിലെ ഇനൂയിറ്റ്, മെറ്റിസ് എന്നീ തദ്ദേശീയരായ ജനവിഭാഗത്തില്‍പ്പെട്ട ഒന്നരലക്ഷത്തോളം കുട്ടികളെ അവരുടെ വീടുകളില്‍ നിന്നും പിടിച്ചുകൊണ്ടുവന്ന് പള്ളിവക ഹോസ്റ്റലോടുകൂടിയ സ്കൂളുകളില്‍ താമസിച്ച് അവരുടെ കത്തോലിക്കരാക്കുകയായിരുന്നു. ഈ ഒന്നരലക്ഷത്തില്‍ നല്ലൊരു വിഭാഗം കുട്ടികളും അവരുടെ വീടുകളിലേക്ക് മടങ്ങിച്ചെന്നില്ല. ചിലര്‍ ഓടി രക്ഷപ്പെട്ടു. ചില സ്‌കൂളില്‍ തന്നെ മരിച്ചു.  

മതം മാറിയില്ലെങ്കില്‍ പീഢനം, ബലാത്സംഗം

പോഷകാഹാരക്കുറവ്, പല തരം പീഢനങ്ങള്‍, ബലാത്സംഗം- ഇതെല്ലാം കുട്ടികള്‍ അനുഭവിക്കേണ്ടിവന്നു.സ്വന്തം സംസ്കാരത്തില്‍ നിന്നും മാറാന്‍ മടികാട്ടിയ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട കുട്ടികളെ മതം മാറ്റാന്‍ ശാരീരികവും മാനസികവുമായ പീഢനവും നല്‍കി. ആ കുട്ടികള്‍ക്ക് അവരുടെ സംസ്‌കാരം പ്രകടിപ്പിക്കാനോ ശീലങ്ങള്‍ പുലര്‍ത്താനോ അനുവദിച്ചില്ല. അവരുടെ ഭാഷ പറയാന്‍ പോലും അനുവദിച്ചില്ല. ഇതിനെ അതിജീവിച്ചവരുടെ ഉള്ളില്‍ ഇന്നും തേങ്ങലോടെ ആ പഴയ ലോകം ജീവിക്കുന്നു. പീഢനത്തിനിടയില്‍ മരിച്ചുപോയ കുട്ടികളെ മുഴുവന്‍ കൂട്ടത്തോടെ കുഴിമാടത്തില്‍ തള്ളുകയായിരുന്നു. കൂട്ടശ്മശാനങ്ങളാണ് ഈ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്നും കണ്ടെടുത്തത്. ഈ കുട്ടികളെ കാണാതായ കുട്ടികള്‍ എന്ന് മാത്രമാണ് സ്‌കൂള്‍ രജിസ്റ്ററില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.  

4100 കുട്ടികളുടെ ശവപ്പറമ്പ്

4,100 കൂട്ടികളെയാണ് സ്‌കൂള്‍ പറമ്പില്‍ തന്നെയുള്ള ശവപ്പറമ്പില്‍ അടക്കം ചെയ്തത്. ഇതില്‍ 215 കുട്ടികളുടെ അവശിഷ്ടങ്ങള്‍ കാംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പരിസരത്ത് കണ്ടെടുത്തു. പല കുട്ടികളും മരിക്കുമ്പോള്‍ മൂന്ന് വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. സാസ്‌കചെവാനില്‍ 2021 ജൂണ്‍ 24ന് 751 ശവക്കുഴികള്‍ കണ്ടെത്തി. പിന്നീട് ജൂലായ് 12ന് പെനെലകുറ്റില്‍ 160 രേഖപ്പെടുത്താത്ത ശവമാടങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കാനഡയിലെ കത്തോലിക്ക സഭ കഴിഞ്ഞ വര്‍ഷം മാപ്പപേക്ഷ നടത്തിയിരുന്നു.  

ഈ സംഭവത്തില്‍ മാര്‍പ്പാപ്പ മാപ്പ് പറയുക, ഗോത്രവര്‍ഗ്ഗത്തിനുണ്ടായ നഷ്ടങ്ങള്‍ക്ക് സഭ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഗോത്രതലവന്മാര്‍ വത്തിക്കാനിലെത്തിയത്.  “സഭയിലെ അംഗങ്ങളില്‍ നിന്നുണ്ടായ നിഷ്ടുരമായ പെരുമാറ്റങ്ങള്‍ക്ക് ദൈവത്തോട് മാപ്പ് ചോദിക്കുന്നു. സംഭവങ്ങളില്‍ താന്‍ അഗാധമായി വേദനിക്കുന്നു. മാപ്പു പറഞ്ഞ കനേഡിയന്‍ ബിഷപ്പുമാര്‍ക്കൊപ്പം താനും ചേരുന്നതായി മാര്‍പ്പാപ്പ പറഞ്ഞു.  

ക്രിസ്തുവിന്റെ സുവിശേഷങ്ങള്‍ വിരുദ്ധമായിരുന്നു കത്തോലിക്കാസഭ

ക്രിസ്തുവിന്റെ സുവിശേഷങ്ങള്‍ക്ക് വിരുദ്ധമായിരുന്നു കത്തോലിക്ക പള്ളിയും സ്‌കൂളും പ്രവര്‍ത്തിച്ചതെന്ന് മാര്‍പ്പാപ്പ പറഞ്ഞു. “ഇന്നത്തെ ഗോത്രവര്‍ഗ്ഗക്കാരെ കാണുമ്പോള്‍ അവരുടെ സഹോദരന്മാരുടെയും സഹോദരിമാരുടെയും സഹനങ്ങള്‍, ദുരിതങ്ങള്‍, വിവേചനങ്ങള്‍, ആക്ഷേപങ്ങള്‍, പ്രത്യേകിച്ചും സ്‌കൂളില്‍ അനുവഭിച്ചത് ഞാന്‍ കേള്‍ക്കുന്നു. വലിയ വേദനയോടെ ഈ കഥകള്‍ ഞാന്‍ ഹൃദയത്തില്‍ വഹിക്കുന്നു.”- മാര്‍പ്പാപ്പ പറഞ്ഞു. 

Tags: പോപ്പ്Francisകുട്ടികളുടെ ശവപ്പറമ്പ്childrenപോപ്പിന്‍റെ മാപ്പ് പറച്ചില്‍Canadaഇനൂയിറ്റ്conversionമെറ്റിസ്മതപരിവര്‍ത്തനംForced Conversionകത്തോലിക്ക സഭപോപ് ഫ്രാന്‍സിസ്Religious Persecution
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

World

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

പുതിയ വാര്‍ത്തകള്‍

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.