Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

റഷ്യയുടെ രണ്ടാംഘട്ട യുദ്ധതന്ത്രം ഫലം കാണുന്നതായി റിപ്പോര്‍ട്ട്; റഷ്യ മരിയുപോള്‍ ഏതാണ്ട് കീഴടക്കിയതായി ഉക്രൈനിലെ മരിയുപോള്‍ മേയര്‍

ആദ്യത്തെ 30 ദിവസത്തിന് ശേഷം റഷ്യ തുറന്നുവിട്ട പുതിയ യുദ്ധതന്ത്രം വിജയത്തിലെത്തുന്നതിന്റെ സൂചനകള്‍ പുറത്ത് വിട്ട് ഉക്രൈനിലെ മരിയുപോള്‍ മേയര്‍. കിഴക്കന്‍ ഉക്രൈനിലെ തുറമുഖനഗരമായ മരിയുപോള്‍ ഏകദേശം റഷ്യ പിടിച്ചടക്കിയെന്നാണ് മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ തിങ്കളാഴ്ച തുറന്നു സമ്മതിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2022, 08:41 pm IST
in World
മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ (വലത്ത്)

മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ (വലത്ത്)

കീവ്: ആദ്യത്തെ 30 ദിവസത്തിന് ശേഷം റഷ്യ തുറന്നുവിട്ട പുതിയ യുദ്ധതന്ത്രം വിജയത്തിലെത്തുന്നതിന്റെ സൂചനകള്‍ പുറത്ത് വിട്ട് ഉക്രൈനിലെ മരിയുപോള്‍ മേയര്‍. കിഴക്കന്‍ ഉക്രൈനിലെ തുറമുഖനഗരമായ മരിയുപോള്‍ ഏകദേശം റഷ്യ പിടിച്ചടക്കിയെന്നാണ് മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ തിങ്കളാഴ്ച തുറന്നു സമ്മതിച്ചത്.

‘എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല. ഇപ്പോള്‍ നമ്മള്‍ അധിനിവേശക്കാരുടെ (റഷ്യക്കാരുടെ) കൈകളിലാണ്. ‘- ഉക്രൈന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന മേയറായ ബൊയ്‌ചെങ്കോ തുറന്നു സമ്മതിക്കുന്നു.  ഫിബ്രവരി 24ന് റഷ്യ ആക്രമണം തുടങ്ങുമ്പോള്‍ നാല് ലക്ഷം പേരുണ്ടായിരുന്നു മരിയുപോളില്‍. ഇപ്പോള്‍ 1.6 ലക്ഷം പേരെ ഉള്ളൂ. ‘റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞ മരിയുപോളില്‍ ഇപ്പോള്‍ വെള്ളവും വൈദ്യുതിയും ഗ്യാസും ഇന്‍റര്‍നെറ്റും മൊബൈല്‍ ബന്ധങ്ങളും ഇല്ലാത്തതിനാല്‍ ജീവിക്കുക അസാധ്യമാണ്. തികച്ചും ഭയാനകമാണിവിടെ’- മേയര്‍ ബൊയ്‌ചെങ്കോ പറയുന്നു.

ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും റഷ്യന്‍ പട്ടാളം അനുവദിക്കുന്നില്ല. അതേ സമയം ദിവസം 1700 പേരെ വീതം ഇവിടെ നിന്നും ഒഴിപ്പിക്കുന്നതായി ഒരു റഷ്യന്‍ നേതാവ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 90 ശതമാനം ജനവാസക്കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 60 ശതമാനം നേരിട്ടുള്ള ബോംബാക്രമണത്തിലും 40 ശതമാനം പരോക്ഷആക്രമണത്തിലും നശിപ്പിക്കപ്പെട്ടു. ഏഴ് ആശുപത്രികള്‍ തകര്‍ത്തു. അതില്‍ മൂന്നെണ്ണം നാമാവശേഷമായി. ഉന്നതവിദ്യാഭ്യാസത്തിന്റെ ഏഴില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു. 57 സ്‌കൂളില്‍ 23 എണ്ണവും 70 കിന്‍റര്‍ഗാര്‍ട്ടനില്‍ 28ഉം നശിപ്പിക്കപ്പെട്ടു. മരിയുപോളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബോംബാക്രമണത്തില്‍ തിയറ്ററും   400 പേര്‍ അഭയം തേടിയ സ്‌കൂളും  യൂറോപ്പിലെ തന്നെ വലിയ സ്റ്റീല്‍ പ്ലാന്‍റുകളിലൊന്നായ അസോവ്‌സ്റ്റാള്‍ പ്ലാന്‍റും റഷ്യ തകര്‍ത്തിരുന്നു. റഷ്യന്‍ ടാങ്കുകളും ഇപ്പോള്‍ മരിയുപോളിലെത്തിക്കഴിഞ്ഞു.  

യുദ്ധം ഒരു മാസം പിന്നിട്ടതോടെ തങ്ങള്‍ യുദ്ധതന്ത്രം മാറ്റുകയാണെന്ന് റഷ്യയുടെ കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്കോയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങള്‍ പെട്ടെന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു റഷ്യയുടെ യുദ്ധതന്ത്രം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത ആയുധ പിന്‍ബലം ലഭിച്ചതോടെ ഉക്രൈന്‍ സേന കടുത്ത ചെറുത്തുനില്‍പ് നടത്തിയതോടെ റഷ്യയുടെ ഈ പദ്ധതി പൊളിഞ്ഞു. അമേരിക്ക നല്‍കിയ ശക്തമായ ആന്റി ടാങ്ക് മിസൈലുകളും വൈദഗ്ധ്യമുള്ള അസൊവ് പോരാളികള്‍ ഉള്‍പ്പെടെയുള്ള സൈനികരും ഉള്ള ഉക്രൈന്‍ സേനയുടെ ആക്രമണത്തില്‍ 7,000ല്‍പരം റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ ആയുധങ്ങള്‍ നശിക്കുകയും ചെയ്തു. ഇതോടെയാണ് പ്രധാന നഗരങ്ങള്‍ പിടിക്കാതെ, റഷ്യന്‍ വിമതര്‍ക്ക് ആധിപത്യമുള്ള മേഖലകളായ കിഴക്കന്‍ ഉക്രൈന്‍ ആദ്യം പിടിക്കാമെന്ന പുതിയ തീരുമാനം റഷ്യ എടുത്തത്.

ഇതില്‍  കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികള്‍ എന്നറിയപ്പെടുന്ന യുദ്ധഭീകരന്മാരാണ് മരിയുപോള്‍ എന്ന കിഴക്കന്‍ ഉക്രൈന്‍ നഗരം കാക്കുന്നത്. ഇവരെ തോല്‍പിക്കാന്‍ കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി റഷ്യ നടത്തിയ ശ്രമം ഇപ്പോഴാണ് ഏതാണ്ട് വിജയത്തിലെത്തിയതായി മരിയുപോള്‍ മേയര്‍ സമ്മതിച്ചത്. നേരത്തെ ആയുധം വെച്ച് കീഴടങ്ങാനുള്ള റഷ്യയുടെ താക്കീത് മരിയുപോളിലെ അസൊവ് പോരാളികള്‍ തള്ളിയിരുന്നു. അതോടെ ശക്തമായ ഷെല്ലാക്രമണവും മിസ്സൈല്‍ ആക്രമണവും നടത്തിവരികയായിരുന്നു റഷ്യ.  

മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈന്‍ യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി  ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്.  

Tags: ഡോണെസ്‌ക് മേഖലലോഹാന്‍സ്‌ക്മേയര്‍ ബൊയ്‌ചെങ്കോഐഎസ്മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോറഷ്യ- ഉക്രൈന്‍ യുദ്ധംകിഴക്കന്‍ ഉക്രൈന്‍സെലെന്‍സ്കിഡൊണ്‍ബാസ്Vladimir Putinഉക്രൈന്‍ യുദ്ധംഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഉക്രൈന്‍ സൈനികന്‍മരിയുപോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

എര്‍ദോഗാന്‍, മൊജ്താബ ഖമേനി, പുടിന്‍, ഷീ ജിന്‍പിങ്ങ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
World

തുർക്കി സമാധാന ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെ ഇറാൻ; റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചെന്ന് ഇറാന്‍

World

വെനസ്വേലയിലെ വിജയം നാളെ അമേരിക്കയുടെ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പുമായി പുടിന്‍

പുതിയ വാര്‍ത്തകള്‍

ജൂണ്‍ 15ന് ചന്ദ്രനെ കാണാന്‍ തയ്യാറായോ? ഈ രാശിക്കാരെ കാത്തിരിക്കുന്നത് ഈ ഭാഗ്യങ്ങള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.