Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രതിദിനം 10,000 രൂപ; ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രം; സര്‍ക്കാര്‍ കല്ലിട്ട് തുലയ്‌ക്കുന്നത് ലക്ഷങ്ങള്‍; പ്രതിക്ഷേധം ശക്തം

ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന ചെലവും ഇറക്കുന്ന ചെലവും വേറെ. ഇതിനു പുറമേ, കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനു 7,000 രൂപ ഒരു ദിവസം നല്‍കണം.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Mar 27, 2022, 11:58 am IST
inKerala

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധത്തിനിടെ കല്ലിടല്‍ നടപടിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ തുലയ്‌ക്കുന്നത് ലക്ഷങ്ങള്‍. സംസ്ഥാന വ്യാപകമായി സില്‍വര്‍ ലൈന്‍ കല്ലിടല്‍ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.

സര്‍വ്വേയുടെ ഭാഗമായി സ്ഥാപിക്കുന്ന കല്ലുകള്‍ ജനങ്ങള്‍ പിഴുതെടുത്ത് കടലിലും കായലിലും തള്ളുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. പിഴുതെടുക്കുന്ന കല്ലുകളുടെ സ്ഥാനത്ത് വീണ്ടും കല്ലുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഇത് കോര്‍പ്പറേഷനുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം വലുതാക്കും. ഒരു പ്രദേശത്ത് കല്ല് സ്ഥാപിക്കുന്നതിന് ഏകദേശം 10,000 രൂപയാണ് കെ റെയില്‍ കോര്‍പ്പറേഷനു പ്രതിദിനം ചെലവാകുന്നത്. അതിരടയാളക്കല്ലിന് കരാറുകാര്‍ക്കു നല്‍കുന്നത് 1,000 രൂപയാണ്. കല്ല് കൊണ്ടു വരുന്ന ചെലവും ഇറക്കുന്ന ചെലവും വേറെ.

ഇതിനു പുറമേ, കല്ല് സ്ഥാപിക്കുന്ന സ്ഥലത്ത് സുരക്ഷ ഒരുക്കുന്നതിനായി പോലീസിനു 7,000 രൂപ ഒരു ദിവസം നല്‍കണം. മേല്‍നോട്ടച്ചെലവ് 1,000 രൂപ. ഗതാഗതച്ചെലവ് 1,700. ഓരോ പ്രദേശത്തിനനുസരിച്ചും ഈ ചെലവില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. റവന്യൂ വകുപ്പിനാണ് കല്ലിടുന്നതിന്റെ ചുമതല. ഉദ്യോഗസ്ഥരുടെ ശമ്പളവും വാഹനവും പെട്രോള്‍ ചാര്‍ജും വേറെ. അതിരു നിര്‍ണയിച്ച് സാമൂഹിക ആഘാത പഠനം നടത്താനാണ് കല്ലിടുന്നത്. മൂന്ന് കരാറുകാരാണ് കോര്‍പ്പറേഷനു കോണ്‍ക്രീറ്റില്‍ നിര്‍മിച്ച അതിരടയാളക്കല്ലുകള്‍ വിതരണം ചെയ്യുന്നത്. 90 സെന്റീമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വിസ്തീര്‍ണവുമുള്ള 24,000 കല്ലുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കേണ്ടി വരിക. പ്രതിഷേധത്തെ തുടര്‍ന്ന് നിലവില്‍ ഏജന്‍സികള്‍ക്ക് സര്‍വ്വേ നടപടിയുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയുമാണ്. നിലവില്‍ ഇതുവരെ സ്ഥാപിച്ചത് 6,100 കല്ലുകള്‍ മാത്രമാണ്.  

ആകെ 530 കിലോമീറ്ററിലാണ് സില്‍വര്‍ലൈന്‍ പാത സ്ഥാപിക്കാന്‍ ആലോചിക്കുന്നത്. എന്നാല്‍ കല്ലിടല്‍ പൂര്‍ത്തിയായത് 185 കിലോമീറ്റര്‍ മാത്രമാണ്. അതില്‍ ഏറ്റവും കൂടുതല്‍ കാസര്‍കോടാണ്. 42.6 കിലോമീറ്റര്‍. പത്തനംതിട്ടയില്‍ ഒരു കല്ലുപോലുമിടാനായിട്ടില്ല. പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നതോടെ കല്ലിടാനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കും. ഇതോടെ സര്‍ക്കാരിന് നിലവിലെ ചെലവ് ഇരട്ടിക്കും. ഡിപിആര്‍ പ്രകാരം പദ്ധതിക്ക് 1226.45 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. സര്‍ക്കാര്‍ ഭൂമിയേക്കാളും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കുക. ആകെ പദ്ധതിയുടെ 80 ശതമാനവും സ്വകാര്യ ഭൂമിയിലായിരിക്കും. അതു കൊണ്ടു തന്നെ പ്രതിഷേധത്തെ നേരിടാന്‍ സര്‍ക്കാര്‍ നന്നായി വിയര്‍ക്കും. ഇതിലൂടെ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതാണ്. സര്‍വ്വേക്കായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്ന തുക തികയാതെ വരും.

Tags: keralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.