Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ് പ്രസിഡന്‍റ് ബൈഡനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം; ബൈഡന്‍ ഈസ് എ ഡിസ്‌ഗ്രേസ് (ബൈഡന്‍ ഒരു അപമാനം) ടാഗ് വൈറല്‍

റഷ്യ ഉക്രൈനെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇടപെടേണ്ടെന്ന് തീരുമാനിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ നിലപാടിന് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. "റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ താന്‍ ഒറ്റയ്‌ക്കായി" എന്ന ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിയുടെ പരിഭവത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും നടത്തിയ വിശ്വാസവഞ്ചനയുടെ കരിനിഴലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2022, 06:49 pm IST
inWorld

വാഷിംഗ്ടണ്‍: റഷ്യ ഉക്രൈനെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇടപെടേണ്ടെന്ന് തീരുമാനിച്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ നിലപാടിന് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. “റഷ്യയ്‌ക്കെതിരായ യുദ്ധത്തില്‍ താന്‍ ഒറ്റയ്‌ക്കായി” എന്ന ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിയുടെ പരിഭവത്തില്‍ അമേരിക്കയും യൂറോപ്യന്‍ രാഷ്‌ട്രങ്ങളും നടത്തിയ വിശ്വാസവഞ്ചനയുടെ കരിനിഴലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.  

ഇപ്പോള്‍ ബൈഡന്‍ ഈസ് എ ഡിസ്‌ഗ്രേസ് (#Bidenisadisgrace) (ബൈഡന്‍ ഒരു അപമാനം) എന്ന ടാഗ് ട്വിറ്ററില്‍ വൈറലാണ്. ‘ഒരിയ്‌ക്കലും റഷ്യയുടെ സൈനികശക്തിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഉക്രൈന് അറിയാം. ബൈഡനാണ് റഷ്യയെ പ്രകോപിപ്പിച്ചതും വ്യാജമായ ഉറപ്പുകള്‍ നല്‍കി ഉക്രൈനെ പ്രോത്സാഹിപ്പിച്ചതും. നാറ്റോയും യുഎസും പിന്തുണയ്‌ക്കുമെന്ന് സെലെന്‍സ്‌കി കരുതി’- ട്വിറ്ററില്‍ ബൈഡനെ വിമര്‍ശിച്ചുകൊണ്ട് ഒരാള്‍ പറയുന്നു.

അമേരിക്കയുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ട്രംപിനെ വിമര്‍ശിച്ചിരുന്ന, 36 വര്‍ഷം സെനറ്ററും എട്ട് വര്‍ഷം വൈസ് പ്രസിഡന്‍റുമായിരുന്ന പ്രസിഡന്‍റിന് തെറ്റുപറ്റിയെന്ന് മറ്റൊരു ഉപയോക്താവ് കുറിക്കുന്നു. റഷ്യ-ഉക്രൈന്‍ പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ബൈഡന് നേരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന മറ്റൊരു വിമര്‍ശനം.

സ്യൂട്ട്‌കേസുകള്‍ പാക്ക് ചെയ്ത് സ്വകാര്യ ജെറ്റില്‍ റഷ്യയിലേക്ക് വണ്‍വേ ട്രിപ്പ് (മടങ്ങിവരാത്ത യാത്ര) പൊയ്‌ക്കോളൂ എന്നാണ് ഒരു ഉപയോക്താവ് കുറിക്കുന്നത്. ട്രംപ് അനൂകൂലികളും ശക്തമായ പ്രതിഷേധവുമായി ഈ ടാഗിന് കീഴില്‍ പ്രതികരിച്ചിട്ടുണ്ട്. ‘ബൈഡന്‍ എന്ന പാവഭരണത്തെ ഭരണമേല്‍പിച്ച് ട്രംപിനെ അപഹസിച്ചവരും നമ്മളെ വഞ്ചിച്ചവരും ഇതിന് ഉത്തരവാദികളാണ്’- നാന്‍സി എന്ന ഉപയോക്താവ് എഴുതുന്നു.

രാജ്യത്തെ ചെളിയിലേക്ക് വലിച്ചിഴച്ചു എന്നാണ് മഗാസിറ്റ കുറിക്കുന്നത്.

Tags: ട്വീറ്റ്joe bidenbidenഐഎസ്ഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിറഷ്യബൈഡന്‍ ഒരു അപമാനംUkraineവൈറല്‍ ടാഗ്ട്വിറ്റര്‍വൈറല്‍ വീഡിയോറഷ്യ- ഉക്രൈന്‍ യുദ്ധംസെലെന്‍സ്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

India

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യാസിന്‍ മാലിക്കിന് വധശിക്ഷ തന്നെ നല്‍കണം; ബലിദാനിയായ സ്‌ക്വാഡ്രണ്‍ ലീഡര്‍ രവി ഖന്നയുടെ ഭാര്യ

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.