Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോംബാക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകൻ കൊല്ലപ്പെട്ട സംഭവം; സിപിഎം പ്രതിരോധത്തില്‍, വിവാഹ ആഭാസമായി ചുരുക്കാനുള്ള നീക്കത്തിലും പ്രതിഷേധം

വിവാഹ വീട്ടില്‍, കല്യാണത്തലേന്ന് രാത്രിയുണ്ടായ വാക് തര്‍ക്കത്തിനും കൈയ്യാങ്കളിക്കും പ്രതികാരം ചെയ്യുന്നതിന് പിറ്റേന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുമായി വരികയും ഇത് എറിയുമ്പോള്‍ സംഘാംഗം തന്നെ കൊല്ലപ്പെടുകയും ചെയ്ത സംഭവം കേരളത്തില്‍ തന്നെയല്ല, രാജ്യത്തു തന്നെ ആദ്യ സംഭവമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2022, 10:20 am IST
inKerala

കണ്ണൂര്‍: കണ്ണൂരില്‍ വിവാഹ വീടിന് സമീപം ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം കേവലം വിവാഹ ആഭാസമായി ചുരുക്കാന്‍ സിപിഎം നീക്കം. ബോംബ് എറിഞ്ഞയാളും കൊല്ലപ്പെട്ടയാളും സജീവ സിപിഎം പ്രവര്‍ത്തകരാണെന്നതിനാല്‍, ബോംബ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് പൊതുചര്‍ച്ച പോകാതിരിക്കാനും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി സംഭവത്തെ വെള്ളപൂശാന്‍ സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐയും നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നാലെ അക്രമികളെ തളളാതെ മുന്‍മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുള്‍പ്പെടെയുളളവരും രംഗത്തെത്തി. 

വിവാഹ വീട്ടില്‍, കല്യാണത്തലേന്ന് രാത്രിയുണ്ടായ വാക് തര്‍ക്കത്തിനും കൈയ്യാങ്കളിക്കും പ്രതികാരം ചെയ്യുന്നതിന് പിറ്റേന്ന് ഉഗ്രസ്‌ഫോടകശേഷിയുള്ള ബോംബുമായി വരികയും ഇത് എറിയുമ്പോള്‍ സംഘാംഗം തന്നെ കൊല്ലപ്പെടുകയും ചെയ്ത സംഭവം കേരളത്തില്‍ തന്നെയല്ല, രാജ്യത്തു തന്നെ ആദ്യ സംഭവമാണ്. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും സജീവ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ്. മുഖ്യമന്ത്രിയുടെ നാട്ടിലുണ്ടായ ഈ സംഭവം പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ നാണക്കേടുണ്ടാക്കുകയും ആഭ്യന്തരവകുപ്പ് വീണ്ടും പ്രതികൂട്ടിലാവുകയും ചെയ്തതോടെയാണ് സംഭവം ഗതിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം നടക്കുന്നത്.

കൊല്ലപ്പെട്ടതും കൊന്നതും പാര്‍ട്ടിക്കാരായതു കൊണ്ടുതന്നെ സംഭവത്തെ അപലപിക്കാനോ കുറ്റപ്പെടുത്താനോ തയ്യാറാവാതെ ജാള്യത മറയ്‌ക്കാന്‍ സംഭവം നടന്ന തൊട്ടടുത്ത ദിവസം വിവാഹവീടുകളിലെ ആഭാസങ്ങളെക്കുറിച്ച് ബോധവല്‍ക്കരണവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയത് പാര്‍ട്ടിക്കുളളില്‍ തന്നെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. മാത്രമല്ല അക്രമികളെ തളളിപ്പറയാന്‍ തയ്യാറാവാത്ത നേതൃത്വത്തിന്റെ നിലപാടിനെതിരെ പലയിടങ്ങളിലും പരസ്യമായി പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.  

വിവാഹവേളയില്‍ ആഭാസങ്ങള്‍ അക്രമത്തിലേക്കും കൊലയിലേക്കും നീങ്ങുന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണ് തോട്ടടയില്‍ ഉണ്ടായ ബോംബേറും കൊലപാതകവുമെന്നായിരുന്നു സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ വിശദീകരണം. വിവാഹ ആഭാസങ്ങള്‍ക്കെതിരെ യുവജനങ്ങളും മഹിളകളും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാഹ ആഭാസങ്ങള്‍ക്കെതിരെ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് സമാന ആശയവുമായി കെ.കെ. ശൈലജ ഫേസ് ബുക് പോസ്റ്റ് ഇട്ടത്.  

വിവാഹ ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന പേക്കൂത്തുകള്‍ അവസാനിപ്പിക്കണമെന്നാണ് പോസ്റ്റില്‍ പറയുന്നത്. സാമൂഹ്യ ബോധവല്‍ക്കരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന പോസ്റ്റില്‍ ഒരിടത്തും ബോംബ് നിര്‍മ്മിച്ചവര്‍ക്കെതിരെയും ഉപയോഗിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യം എവിടെയും ഉന്നയിച്ചിട്ടില്ലെന്നാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ അക്രമികളെ തളളിപ്പറയാന്‍ ജില്ലയിലെ ഒരൊറ്റ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളോ ഭരണത്തലപ്പത്തിരിക്കുന്ന ജില്ലയില്‍ നിന്നുളള മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ലെന്നത് സംഭവത്തെ തളളിപ്പറയാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി അക്രമികള്‍ക്കൊപ്പമാണ് എന്നതാണ് വ്യക്തമാക്കുന്നത്.  

സംഭവവുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയുടെ കീഴടങ്ങലും ബോംബ് എവിടെ നിന്ന് കിട്ടിയെന്ന ചോദ്യവും പ്രതികള്‍ ഉപയോഗിച്ച വാഹനം ദിവസങ്ങള്‍ കഴിഞ്ഞ് ഡ്രൈവര്‍ തന്നെ സ്റ്റേഷനിലെത്തിച്ച സാഹചര്യവുമെല്ലാം കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പടിനെട്ടോളം വരുന്ന സംഘത്തിലെ ഏതാനും പേരെ മാത്രം പ്രതികളാക്കി കേസ് അന്വോഷണം അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതായ ആരോപണം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. ഏതാനും ചിലരെ മാത്രം പ്രതികളാക്കാനുളള നീക്കം മേഖലയിലെ പാര്‍ട്ടി നേതാക്കള്‍ക്കും അംഗങ്ങള്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.  

Tags: cpmkannurattackപൈപ്പ‌് ബോംബ‌്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.