Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട തടാകതീരത്ത് നിന്ന് മണ്ണ് കടത്തിയ സംഭവം; തുടര്‍നടപടികളെടുക്കാതെ അധികൃതര്‍, പ്രതിഷേധം ശക്തം

റോഡിലൂടെയും മറ്റും ഒഴുകി വരുന്ന മഴവെള്ളം തടാകതീരത്തെ പട്ടരുകുഴിയിലെ കിണറില്‍ എത്തുമായിരുന്നു. ഇതിനായി ഉണ്ടായിരുന്ന നീര്‍ച്ചാലാണ് സ്ഥലം ഉടമ നികത്തിയത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2022, 12:30 pm IST
in Kollam

കുന്നത്തൂര്‍: ശാസ്താംകോട്ട തടാകതീരത്തെ കുന്നിടിച്ച് ലോഡുകണക്കിന് മണ്ണ് കടത്തുകയും തടാകത്തിലേക്കുള്ള നീര്‍ച്ചാല്‍ നികത്തുകയും ചെയ്ത സംഭവത്തില്‍ തുടര്‍നടപടികളെടുക്കാതെ അധികൃതര്‍ ഒളിച്ചുകളിക്കുന്നതായി ആരോപണം.

ടൗണില്‍ ഭരണിക്കാവ് റോഡില്‍ മുസ്ലീംപള്ളിക്ക് സമീപത്തെ തട്ടുതട്ടുകളായി തടാകതീരത്തോട് ചേര്‍ന്ന് കിടക്കുന്ന വസ്തുവില്‍ നിന്നാണ്  ദിവസങ്ങളായി മണ്ണ് കടത്തിയത്. വസ്തുവിലേക്കുള്ള വഴി തെളിക്കുന്നതിന് അധികൃതര്‍ നല്‍കിയ അനുമതി ദുരുപയോഗം ചെയ്താണ് സ്ഥലമുടമ കുന്നിടിച്ച് മണ്ണ് കടത്തിയത്. ഇതിന് ചില റവന്യൂ, പഞ്ചായത്ത്, പോലീസ് അധികാരികളുടെ ഒത്താശ ഇയാള്‍ക്കുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. റോഡിലൂടെയും മറ്റും ഒഴുകി വരുന്ന മഴവെള്ളം തടാകതീരത്തെ പട്ടരുകുഴിയിലെ കിണറില്‍ എത്തുമായിരുന്നു. ഇതിനായി ഉണ്ടായിരുന്ന നീര്‍ച്ചാലാണ് സ്ഥലം ഉടമ നികത്തിയത്. നാട്ടുകാര്‍ ഇത് സംബന്ധിച്ച് റവന്യൂ, പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല.

ഇതിനിടെ നീര്‍ച്ചാല്‍ നികത്തി നിര്‍മിച്ച റോഡിലൂടെ ലോഡുകണക്കിന് മണ്ണ് കടത്തിക്കൊണ്ട് പോയിരുന്നു. നാട്ടുകാരുടെ പരാതി കളക്ട്രേട്രേറ്റില്‍ എത്തിയതിന് ശേഷമാണ് ശാസ്താംകോട്ടയിലെ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ ഉണര്‍ന്നത്. സ്ഥലം ഉടമയ്‌ക്ക് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി. നീര്‍ച്ചാല്‍ പുന:സ്ഥാപിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. നീര്‍ച്ചാല്‍ പുനസ്ഥാപിക്കാന്‍ മണ്ണുമാന്തി യന്ത്രവുമായി എത്തിയ ഉദ്യോഗസ്ഥരെ സ്ഥലം ഉടമ തടഞ്ഞു. പോലീസില്‍ വിവരം അറിയിച്ചിട്ടും ഇരുകൂട്ടരെയും ചര്‍ച്ചയ്‌ക്ക് വിളിക്കാന്‍ നിര്‍ദേശിച്ച് അവരും മടങ്ങി. വില്ലേജ്, പഞ്ചായത്ത് ഓഫീസുകളുടെ വിളിപ്പാടകലെ നടന്ന നിയമ ലംഘത്തില്‍ തുടര്‍നടപടികളെടുക്കാതെ അധികൃതരും പിന്‍വാങ്ങിയ മട്ടാണ്. ഇന്ന് എഡിഎം സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. പഞ്ചായത്ത്- വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് തടാകത്തിന്റെ വൃഷ്ടി പ്രദേശമായ കുന്നുംചെരുവ് ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി മണ്ണ് കടത്തിയെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തഹസില്‍ദാര്‍ക്ക് പരാതി നല്കി.

 ശക്തമായ നടപടി വേണം

തടാക തീരത്തെ കുന്നിടിക്കലും അനധികൃത നിര്‍മാണവും നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. തടാക തീരത്ത് 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ നിര്‍മാണവും നടത്തരുതെന്ന കളക്ടറുടെ ഉത്തരവ് നിലവില്‍ ഉള്ളപ്പോഴാണ് സ്വകാര്യ വ്യക്തിയുടെ നിയമലംഘനം. കെയേറി നികത്തിയ നീര്‍ച്ചാല്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നും അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്നു.

ആര്‍. ശ്രീനാഥ്, മണ്ഡലം പ്രസിഡന്റ്, ബിജെപി

Tags: lakesmugglingsasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

Kerala

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചു; ശ്വാസതടസം നേരിട്ട യുവതിക്ക് നൽകിയത് പേവിഷമരുന്നിന്റെ ടെസ്റ്റ് ഡോസ്

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; 56 കിലോ കഞ്ചാവുമായി റെയിൽവേ കരാര്‍ ജീവനക്കാരൻ ഉൾപ്പടെ മൂന്നു പേർ പിടിയിൽ

Kerala

കായലില്‍ ചാടിയ യുവാവിനായി തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

മലയാള കവിത-പൊരുളും പൊരുത്തകേടും

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.