Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രശ്‌നങ്ങളെ അതിജീവിക്കുക

മനസ്സിനെ വേണ്ടപോലെ കൈകാര്യം ചെയ്യാനും, ശരിയായ സമയത്ത് ശരിയായ ചിന്തകളെ തിരഞ്ഞെടുക്കാനും നമുക്കു സാധിക്കുകയാണെങ്കില്‍, ജീവിതത്തിലെ ടെന്‍ഷന്‍ വലിയൊരളവുവരെ കുറയ്‌ക്കുവാനും ഉള്ള പ്രശ്‌നങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും നമുക്കു കഴിയും. പ്രശ്‌നങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും മൊട്ടുകള്‍ ഇടയ്‌ക്കിടെ വിരിയിച്ചു ജീവിതം ധന്യമാക്കാനും നമുക്കു സാധിക്കും.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Feb 13, 2022, 06:00 am IST
inSamskriti

മക്കളേ,  

നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ജീവിതം തന്നെ ഒരു പ്രശ്‌നമാണ് എന്നു നമുക്കു തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, നമ്മുടെ ജീവിതത്തില്‍ ഭംഗിയായി നടക്കുന്ന മറ്റ് എത്രയോ കാര്യങ്ങളുണ്ടാകാം. അതൊന്നും നമ്മള്‍ അപ്പോള്‍ ഓര്‍ക്കാറില്ല. ജീവിതത്തിലുണ്ടായ  ഏതെങ്കിലും ഒരു പ്രശ്‌നത്തിനു അമിതമായ പ്രാധാന്യം കൊടുക്കുമ്പോള്‍ ജീവിതം മുഴുവനും ഒരു പ്രശ്‌നമാക്കി മാറ്റുകയാണ് നമ്മള്‍ ചെയ്യുന്നത്.

വഴിയരികില്‍ വണ്ടി കാത്തുനിന്നിരുന്ന ഒരു മരപ്പണിക്കാരനെ ഒരു പരിചയക്കാരന്‍ തന്റെ കാറില്‍ കയറ്റി. മരപ്പണിക്കാരന്റെ മുഖം മ്ലാനമായിരിക്കുന്നതുകണ്ട് അയാള്‍ ചോദിച്ചു, ”എന്താ എന്തെങ്കിലും പ്രശ്‌നമുണ്ടോ?” മരപ്പണിക്കാരന്‍ പറഞ്ഞു, ”ഇന്നെല്ലാം പ്രശ്‌നമായിരുന്നു. ചന്തയില്‍ പോയപ്പോള്‍ എന്റെ സൈക്കിള്‍ മോഷണംപോയി. പിന്നീട് എന്റെ ഈര്‍ച്ചവാള്‍ ഒടിഞ്ഞു കഷ്ണമായി. ജോലി സമയത്തിന് തീര്‍ക്കാത്തതിന് ഇടപാടുകാരുടെ ചീത്ത കേട്ടു. എല്ലാംകൊണ്ടും ഇന്നൊരു മോശം ദിവസമായിരുന്നു.” മരപ്പണിക്കാരന്റെ വീടെത്തിയപ്പോള്‍ കാറിന്റെ ഉടമസ്ഥനെ അയാള്‍ ചായ കുടിക്കാനായി വീട്ടിലേയ്‌ക്കു ക്ഷണിച്ചു. വീട്ടിനകത്തേയ്‌ക്ക് കയറുന്നതിനു മുമ്പ് മരപ്പണിക്കാരന്‍ വീട്ടുമുറ്റത്തുള്ള ഒരു കൊച്ചുമരത്തിനടുത്ത് കുറച്ചുനേരം നിന്നു, മരച്ചില്ലകളെയും ഇലകളെയും ഒന്നു തലോടി. അതിനുശേഷം രണ്ടുകൈകളുംകൊണ്ട് അതിനെ കെട്ടിപ്പിടിച്ചു.  

പിന്നീട് വാതില്‍ തുറന്ന് വീട്ടിനകത്തു കയറിയതും അയാളുടെ മുഖഭാവം ആകെ മാറിയിരുന്നു. ഭാര്യയെയും രണ്ടു മക്കളെയും കണ്ടതോടെ അയാളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. അവരെ ഓരോരുത്തരായി അയാള്‍ സ്‌നേഹപൂര്‍വ്വം മാറോടു ചേര്‍ത്തണച്ചു. പിന്നീട് അതിഥിയോടൊപ്പം ചായ കുടിച്ചു. അതിഥി തിരിച്ചു പോകാനായി നടന്നു. ആ മരത്തിനടുത്തെത്തിയപ്പോള്‍ കാറുടമ മരപ്പണിക്കാരനോടു ചോദിച്ചു, ”ഞാന്‍ ആകാംക്ഷ കൊണ്ടു ചോദിക്കുകയാണ്, ഈ മരത്തിന്റെ പ്രത്യേകത എന്താണ്?” അയാള്‍ പറഞ്ഞു, ”അതെന്റെ ദുഃഖങ്ങളുടെ മരമാണ്. ജോലിയ്‌ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ എന്റെ പ്രശ്‌നങ്ങളുമായി വീട്ടിലേയ്‌ക്കു കയറിച്ചെന്ന് ഭാര്യയെയും കുഞ്ഞുങ്ങളെയുംകൂടി വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ദിവസവും വൈകിട്ട് ജോലി കഴിഞ്ഞുവന്ന് വീട്ടില്‍ കയറുന്നതിനുമുമ്പായി എന്റെ പ്രശ്‌നങ്ങളെല്ലാം ഞാന്‍ ഈ മരത്തില്‍ വെയ്‌ക്കും. പിറ്റേന്നു രാവിലെ അതെല്ലാം തിരിച്ചെടുക്കും. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, രാവിലെ വന്നു നോക്കുമ്പോള്‍ പ്രശ്‌നങ്ങളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ടാകും.”  

നമുക്കൊരു പ്രശ്‌നമുണ്ടെങ്കില്‍ സദാസമയവും ആ പ്രശ്‌നം മനസ്സില്‍ പേറി നടക്കരുത്. നിമിഷങ്ങള്‍ മാറിമാറി വരും. അതനുസരിച്ച് ജീവിതസാഹചര്യങ്ങളും മാറിമാറി വരും. നമ്മുടെ ശ്രദ്ധ എപ്പോഴും വര്‍ത്തമാനനിമിഷത്തില്‍ ആയിരിക്കണം. വര്‍ത്തമാനനിമിഷത്തില്‍ ഏറ്റവും പ്രധാനം എന്താണെന്നു മനസ്സിലാക്കി അതില്‍ ശ്രദ്ധ കൊടുക്കണം. മറവിയിലെ ഓര്‍മ്മയാണു ജീവിതം. ഒരു കാര്യം മറന്നാല്‍ മാത്രമേ മറ്റൊരു കാര്യം ഓര്‍ക്കാന്‍ കഴിയൂ. ഒരു ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ഓപ്പറേഷന്‍ ചെയ്യുകയാണെന്നിരിക്കട്ടെ. അന്നേരം അദ്ദേഹം വീട്ടുകാര്യങ്ങള്‍ ഓര്‍ത്താല്‍ എന്തായിരിക്കും സ്ഥിതി? അങ്ങനെയുള്ളവര്‍ക്ക് ഒരിക്കലും ഒരു ജോലിയും കാര്യക്ഷമമായി ചെയ്യാന്‍ കഴിയില്ല. ഇതേ ഡോക്ടര്‍തന്നെ വീട്ടിലെത്തുമ്പോള്‍ രോഗികളുടെ കാര്യം ഓര്‍ത്തുകൊണ്ടിരുന്നാല്‍ എങ്ങനെ അദ്ദേഹത്തിന് നല്ലൊരു ഭര്‍ത്താവാകാന്‍ കഴിയും, എങ്ങനെ നല്ലൊരു  അച്ഛനാകാന്‍ കഴിയും, കുടുംബനാഥനാകാന്‍ കഴിയും. കാര്യങ്ങള്‍ ഓര്‍ക്കേണ്ട സമയത്ത്  ഓര്‍ക്കാനും മറക്കേണ്ട സമയത്തു മറക്കാനും കഴിയുമ്പോഴാണ് ജീവിതം വിജയകരമാകുന്നത്. വണ്ടിയോടിക്കുന്ന ഒരു ഡ്രൈവര്‍ റോഡിലെ കാര്യങ്ങള്‍ ഓരോ നിമിഷവും ശ്രദ്ധിക്കും. എന്നാല്‍ തൊട്ടടുത്ത നിമിഷം അതു മറന്ന് പുതിയകാര്യങ്ങളെ ശ്രദ്ധിക്കുന്നു. അങ്ങനെ മറക്കുകയും ശ്രദ്ധിക്കുകയും ചെയ്തുകൊണ്ടു മുന്നോട്ടു പോകുന്നു, സുരക്ഷിതമായി ലക്ഷ്യത്തിലെത്തുന്നു. ഇതുതന്നെയാണ് സന്തോഷത്തിന്റെയും ജീവിതവിജയത്തിന്റെയും രഹസ്യം.

മനസ്സിനെ വേണ്ടപോലെ കൈകാര്യം ചെയ്യാനും, ശരിയായ സമയത്ത് ശരിയായ ചിന്തകളെ തിരഞ്ഞെടുക്കാനും നമുക്കു സാധിക്കുകയാണെങ്കില്‍, ജീവിതത്തിലെ ടെന്‍ഷന്‍ വലിയൊരളവുവരെ കുറയ്‌ക്കുവാനും ഉള്ള പ്രശ്‌നങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാനും നമുക്കു കഴിയും. പ്രശ്‌നങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും മൊട്ടുകള്‍ ഇടയ്‌ക്കിടെ വിരിയിച്ചു ജീവിതം ധന്യമാക്കാനും നമുക്കു സാധിക്കും.

Tags: മാതാ അമൃതാനന്ദമയീ ദേവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Kerala

മാതാ അമൃതാനന്ദമയി മഠത്തിന്റെ വിഷു തൈനീട്ടം പദ്ധതി ആഗോളതലത്തിലേക്ക്

Kerala

യൂറോപ്പ് ചുറ്റിയടിച്ചവര്‍ അമൃതപുരിയെന്ന വിദ്യാഭ്യാസഹബ്ബ് സന്ദര്‍ശിച്ചിട്ടുണ്ടോ; രാജ്യത്തെ ഏറ്റവും വലിയ എഡ്യുകേഷനിസ്റ്റാണ് അമ്മയെന്ന് അബ്ദുള്ളക്കുട്ടി

Varadyam

കാവിയുടുത്ത കാവലാള്‍

Kerala

ദമയന്തിയമ്മ എന്ന പട്ടത്തിയമ്മ; സുധാമണിയുടെ ജനനദിവസം വാവിട്ടുകരഞ്ഞു; പിന്നീട് നടന്നതെല്ലാം ഈശ്വരകടാക്ഷം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.