Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് ഹിജാബിനെ പിന്തുണയ്‌ക്കാന്‍ കോടതിയില്‍ വാദിക്കാനെത്തിയ അഡ്വ. ദേവദത്ത് കാമത്ത് കോണ്‍ഗ്രസിന്റെ ഏജന്‍റ്

സ്‌കൂളുകളിലും കോളെജുകളിലും ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിക്കാന്‍ എത്തിയ അഡ്വ. ദേവദത്ത് കാമത്ത് കോണ്‍ഗ്രസിന്റെ ഏജന്‍റ്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ കേസുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വാദിക്കാനെത്തിയ അഭിഭാഷകന്‍ കൂടിയാണ് അഡ്വ. ദേവദത്ത് കാമത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:43 pm IST
inIndia

ബെംഗളൂരു: സ്‌കൂളുകളിലും കോളെജുകളിലും ഹിജാബ് ധരിയ്‌ക്കാന്‍ അനുവദിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിക്കാന്‍ എത്തിയ അഡ്വ. ദേവദത്ത് കാമത്ത് കോണ്‍ഗ്രസിന്റെ ഏജന്‍റ്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ കേസുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വാദിക്കാനെത്തിയ അഭിഭാഷകന്‍ കൂടിയാണ് അഡ്വ. ദേവദത്ത് കാമത്ത്.  

ഇസ്ലാമിക മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചാണ് ഇദ്ദേഹം ഹിജാബ് ധരിയ്‌ക്കാനുള്ള അവകാശങ്ങള്‍ തിരിച്ചുപിടിക്കാനെത്തുന്നത്. മുസ്ലിം പരാതിക്കാര്‍ക്ക് വേണ്ടിയാണ് കേസ് വാദിക്കാന്‍ അഡ്വ. ദേവദത്ത് കാമത്ത് എത്തുന്നത്. ഹിജാബ് എന്നത് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ അവിഭാജ്യഘടകമാണെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. തന്റെ അവകാശവാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം ഹദിസുകള്‍ ഉദ്ധരിക്കുകയും ചെയ്യുന്നു.

‘ഭരണഘടനയുടെ 19(1)(എ) പ്രകാരം ഹിജാബ് ധരിയ്‌ക്കുന്നത് നമ്മുടെ പ്രകാശന സ്വാതന്ത്ര്യത്തെ സംരക്ഷിക്കലാണ്.’- അദ്ദേഹത്തിന്റെ ഒരു വാദമുഖം ഇതാണ്. വിശുദ്ധ ഖുറാന്‍ അനുശാസിക്കുന്ന നിര്‍ബന്ധിത മതാചരണമാണിതെന്നും കാമത്ത് വാദിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം സ്വകാര്യതയ്‌ക്കുള്ള അവകാശവും ഹിജാബ് ധരിയ്‌ക്കുന്നവര്‍ക്ക് അവകാശപ്പെടാവുന്നതാണെന്നും സീനിയര്‍ അഭിഭാഷകനായ അഡ്വ. കാമത്ത് പറയുന്നു. ‘വയസ്സറിയിച്ചുകഴിഞ്ഞാല്‍ ഒരു സ്ത്രീയുടെ കൈകളും മുഖവും അപരിചിതര്‍ക്ക് കാണിക്കുന്നത് ശരിയല്ല’- കേരള ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള ഹദീസിനെ പരാമര്‍ശിച്ചുകൊണ്ട് കാമത്ത് ഹിജാബിനെ പിന്തുണച്ച് സമര്‍ത്ഥിക്കുന്നു.

കോണ്‍ഗ്രസുമായി നല്ല ബന്ധം പുലര്‍ത്തുന്ന അഭിഭാഷകനാണ് കാമത്ത്. 

യുത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് ബി.വി. ശ്രീനിവാസുമായി അടുത്ത ബന്ധമുണ്ട് അഡ്വ. ദേവദത്ത് കാമത്തിന്. 

കോവിഡ് രണ്ടാം തരംഗത്തില്‍ ഉടനീളം മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ദല്‍ഹിയില്‍ കച്ചകെട്ടി ഇറങ്ങിയ നേതാവാണ് ബി.വി. ശ്രീനിവാസ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് നിയമ ഏകോപന സമിതി അധ്യക്ഷന്‍ കൂടിയായി ഈയിടെ ദേവദത്ത് കാമത്തിനെ നിയമിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ സമിതിയാണ് അഡ്വ. ദേവദത്ത് കാമത്തിനെ നിയമിച്ചത്.

റിപ്പബ്ലിക് ടിവി ചാനല്‍ സിഇഒ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ മഹരാഷ്‌ട്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം മുംബൈ പൊലീസ് കമ്മീഷണറുടെ അറിവോട് സൃഷ്ടിച്ച ടിആര്‍പി കള്ളക്കേസില്‍ അര്‍ണാബിനും റിപ്പബ്ലിക് ടിവിയ്‌ക്കും എതിരെ വാദിക്കാനെത്തിയതും അഡ്വ. ദേവദത്ത് കാമത്താണ്. 

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവര്‍ക്കായി വാദിക്കാനെത്തിയത് ദേവദത്ത് കാമത്താണ്. അന്ന് ബിജെപിയെ ചവിട്ടി കോണ്‍ഗ്രസിനോടും എന്‍സിപിയോടും ചേര്‍ന്ന് ശിവസേന മഹാവികാസ് അഘാദി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ വാദിച്ചിരുന്നത് കാമത്താണ്.

നടന്‍ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന മാധ്യമവിചാരണയ്‌ക്കെതിരെ മുംബൈ പൊലീസിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരായത് അഡ്വ. ദേവദത്ത് കാമത്താണ്.

Tags: കര്‍ണ്ണാടക ഹിജാബ് വിവാദംkarnataka highcourtarnab goswamiHijabബി.വി. ശ്രീനിവാസ്ഹിജാബ് തര്‍ക്കംഅഡ്വ. ദേവദത്ത് കാമത്ത്ഹിജാബ് അവകാശംകോണ്‍ഗ്രസിന്‍റെ ഏജന്‍റ്congressടിആര്‍പി കേസ്ലോകാരോഗ്യ സംഘടനschoolsകര്‍ണ്ണാടക കോണ്‍ഗ്രസ്മഹാവികാസ് അഘാധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.