Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

തെറ്റുകള്‍ തിരുത്തി കരുത്തോടെ മുന്നോട്ട്

നിരാശാജനകമായ ഈ ദുഃസ്ഥിതിക്ക് മാറ്റം വരണമെന്ന ജനങ്ങളുടെ അഭിവാഞ്ഛയാണ് 2014 ലെ ഭരണമാറ്റത്തില്‍ പ്രതിഫലിച്ചതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും. പിന്നീടുണ്ടായത് മൗലികവും നാടകീയവുമായ മാറ്റങ്ങളാണ്. ഭരണതലത്തിലെ അഴിമതികള്‍ക്ക് വലിയ തോതില്‍ അന്ത്യം കുറിക്കാന്‍ കഴിഞ്ഞു. ജനക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ സുതാര്യതയോടെ നടപ്പാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2022, 06:00 am IST
inEditorial

ഭാരതം ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായതിന്റെ എഴുപത്തിമൂന്നാം വാര്‍ഷികമാണ് ഇന്ന്. ഭരണഘടന നിലവില്‍ വന്ന ദിവസമാണ് റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിര്‍മാണ സഭ ഭരണഘടന അംഗീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ് അത് പ്രാബല്യത്തിലായത്. 1950 ജനുവരി 26 ആയിരുന്നു  ആ സുദിനം. അന്നു മുതല്‍ നാം റിപ്പബ്ലിക് ദിനം ആഘോഷിച്ചുവരികയാണ്. രാജ്യതലസ്ഥാനത്തെ രാജ്പഥില്‍നിന്ന് ആരംഭിച്ച് ഇന്ത്യാ ഗേറ്റില്‍ അവസാനിക്കുന്ന സൈനിക പരേഡാണ് റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും പ്രധാന പരിപാടി. സര്‍വ സൈന്യാധിപന്‍ രാഷ്‌ട്രപതി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കുന്ന പരേഡില്‍ രാഷ്‌ട്രത്തിന്റെ സൈനികമായ കരുത്തും, സാംസ്‌കാരിക പൈതൃകത്തിന്റെ വൈവിധ്യവും ഏകത്വവും ഒരേപോലെ പ്രകടമാകും. സമൂഹത്തിലെ വിശിഷ്ട വ്യക്തികള്‍ക്ക് പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായാണല്ലോ. ഈ ബഹുമതികളുടെ തിളക്കം ഇപ്പോള്‍ വര്‍ധിച്ചുവരികയുമാണ്. ലോകത്തെ പ്രമുഖനായ ഒരു രാഷ്‌ട്രത്തലവന്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാറുണ്ടെങ്കിലും കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ ഒന്നു രണ്ടുവര്‍ഷമായി ഈ പതിവ് തെറ്റിയിരിക്കുകയാണ്. ഭാരതത്തിലെ പൗരന്മാര്‍ അവരുടെ സ്വന്തം ഭരണകൂടത്തെ തെരഞ്ഞെടുത്തതിന്റെ അഭിമാനമാണ് ഓരോ റിപ്പബ്ലിക് ദിനാഘോഷത്തിലും പ്രകടമാകാറുള്ളത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് രാജ്യം മോചനം നേടിയിട്ടില്ലെങ്കിലും ഈ റിപ്പബ്ലിക് ദിനത്തിലും ജനതയുടെ അഭിമാനത്തിന് ഒട്ടും കുറവു വന്നിട്ടില്ല.

വിധിയെ മുഖാമുഖം നേരിടുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ഭാരതം സ്വാതന്ത്ര്യത്തിലേക്ക് പിറന്നുവീണതെങ്കിലും തുടര്‍ന്നുള്ള കാലത്ത് അങ്ങനെ സംഭവിച്ചതായി കരുതാനാവില്ല. ശാസ്ത്രത്തിന്റെ പേരില്‍ ഊറ്റംകൊള്ളുകയും, വികസനത്തിന്റെയും പുരോഗതിയുടെയും പരകീയ മാതൃകകള്‍ മുന്‍നിര്‍ത്തി ആസൂത്രണം നടത്തുകയും ചെയ്‌തെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങളുടെയും അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാനായില്ല. കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഒരുക്കാന്‍ കഴിഞ്ഞില്ല. ഭരണാധികാരികളുടെ ലക്ഷ്യം അധികാരത്തില്‍ തുടരുകയെന്നത് മാത്രമായപ്പോള്‍ മുന്‍ഗണനകള്‍ മാറ്റിമറിക്കപ്പെട്ടു. ആഗോള പ്രതിഭാസമാണെന്നു പറഞ്ഞ് ന്യായീകരിച്ച് അഴിമതിയില്‍  പങ്കുപറ്റി പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് ജനപ്രതിനിധികളില്‍ ഏറെയും മാറി. ഒരിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിതകാലം ജനങ്ങളെ മറന്ന് രാജ്യത്തിന്റെ  സമ്പത്ത് കൊള്ളയടിക്കാമെന്നായി. അട്ടയെപ്പോലെ ജനങ്ങളുടെ ചോര ഊറ്റിക്കുടിക്കുന്നതിന് ഗാന്ധിയും ഖദറുമൊക്കെ മറയാക്കി. ഗാന്ധിജിയുടെ സ്വന്തക്കാര്‍ ചമഞ്ഞ ഒരു കുടുംബം അധികാരം കുത്തകയാക്കി വച്ചപ്പോള്‍ കപടഗാന്ധിയന്മാര്‍ അതിന് ഹല്ലേലൂയ പാടി. അധികാരക്കൊതി മൂത്ത് രാഷ്‌ട്രവിഭജനത്തെ അംഗീകരിച്ചവര്‍ പില്‍ക്കാലത്ത് ദേശസുരക്ഷയെ അന്താരാഷ്‌ട്ര ആയുധ ഇടപാടുകാര്‍ക്ക് അടിയറവച്ചു. മതവര്‍ഗീയവാദികളെയും വിഘടനവാദികളെയും പ്രീണിപ്പിച്ച് വോട്ടുബാങ്ക് ഉറപ്പിച്ചവര്‍, ഭീകരവാദികള്‍ സുരക്ഷാഭടന്മാരുടെ തോക്കിനിരയാവുമ്പോള്‍ പോലും കണ്ണീര്‍പൊഴിക്കുന്നതാണ് കണ്ടത്. ഭരണം ദേശസ്‌നേഹമില്ലാത്തവരുടെ കൈകളില്‍ അമര്‍ന്നപ്പോള്‍ ആഭ്യന്തരമായും ബാഹ്യമായും ഉയരുന്ന വെല്ലുവിളികളെ നേരിടാനാവാതെ റിപ്പബ്ലിക് പതറി.

നിരാശാജനകമായ ഈ ദുഃസ്ഥിതിക്ക് മാറ്റം വരണമെന്ന ജനങ്ങളുടെ അഭിവാഞ്ഛയാണ് 2014 ലെ ഭരണമാറ്റത്തില്‍ പ്രതിഫലിച്ചതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതും. പിന്നീടുണ്ടായത് മൗലികവും നാടകീയവുമായ മാറ്റങ്ങളാണ്. ഭരണതലത്തിലെ അഴിമതികള്‍ക്ക് വലിയ തോതില്‍ അന്ത്യം കുറിക്കാന്‍ കഴിഞ്ഞു. ജനക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ സുതാര്യതയോടെ നടപ്പാക്കി. ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുന്ന ശക്തികളെയും, ശത്രുതാപരമായി പെരുമാറുന്ന ബാഹ്യശക്തികളെയും ശക്തമായിത്തന്നെ നേരിട്ടു. ഭാരതത്തിന്റെ മണ്ണില്‍ കണ്ണുവച്ച് അതിര്‍ത്തിക്കപ്പുറത്തുനിന്നുണ്ടാകുന്ന നീക്കങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി. വലിയ സൈനിക ശക്തിയായി ഭാരതം മാറിക്കഴിഞ്ഞു. പുത്തന്‍ ലോകക്രമത്തില്‍ രൂപപ്പെടുന്ന ശാക്തിക ചേരികളില്‍ ഭാരതത്തിന്റെ നിലപാടുകള്‍ ഇപ്പോള്‍ നിര്‍ണായകമാണ്. ലോകനേതാവായി ഉയര്‍ന്നിരിക്കുന്ന നരേന്ദ്ര മോദിക്ക് മറ്റ് രാഷ്‌ട്രങ്ങളില്‍നിന്നും രാജ്യാന്തര വേദികളില്‍ നിന്നുമുള്ള അംഗീകാരവും ആദരവും രാജ്യത്തെ മറ്റൊരു പ്രധാനമന്ത്രിക്കും ലഭിച്ചിട്ടില്ല. ചരിത്ര സത്യങ്ങളെ അഭിമുഖീകരിച്ചും തിരിച്ചറിഞ്ഞും ഭാരതം കരുത്തുനേടുകയാണ്. സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്താനും, സ്വാതന്ത്ര്യസമരത്തിലെ മഹാരഥന്മാരുടെ സംഭാവനകളെ തുടച്ചുനീക്കാനും ചെയ്തു കൂട്ടിയ തെറ്റുകള്‍ തിരുത്തിക്കൊണ്ടിരിക്കുന്നു. ധീരദേശാഭിമാനികളെ രാഷ്‌ട്രം അഭിമാനത്തോടെ ഓര്‍ക്കുകയാണ്. സ്വതന്ത്രപരമാധികാര റിപ്പബ്ലിക് എന്നത് ഭരണഘടനയുടെ ആമുഖത്തിലൊതുങ്ങേണ്ട വാക്കുകളല്ല. പൂര്‍ണമായ അര്‍ത്ഥത്തില്‍ രാഷ്‌ട്രം സാക്ഷാത്കരിക്കേണ്ട അവസ്ഥയാണ്. ആ ലക്ഷ്യത്തിലേക്ക് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

Tags: indiamodiPrime Ministerdevelopmentഡോ. അംബേദ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

India

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

India

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.