Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് റഷ്യയ്‌ക്കൊപ്പം, ഇന്ന് ചൈനയോടുചേര്‍ന്ന്; രണ്ടും ആനമണ്ടത്തരം; ഇത് പാര്‍ട്ടികോണ്‍ഗ്രസ് പ്രമേയം

കരട് പ്രമേയം അംഗങ്ങളുടെ ചര്‍ച്ചയ്‌ക്കും അഭിപ്രായത്തിനും അയച്ചിരിക്കുകയാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Jan 24, 2022, 10:03 am IST
inKerala

കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട് പാര്‍ട്ടി അംഗങ്ങള്‍ക്ക് ചര്‍ച്ചയ്‌ക്ക് അയച്ചു. 64 വര്‍ഷം മുമ്പ്, 82 രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകള്‍ അവതരിപ്പിച്ച, തെറ്റാണെന്ന് പില്‍ക്കാലത്ത് തിരിച്ചറിഞ്ഞ, അതേ രാഷ്‌ട്രീയ നിഗമനവും വിലയിരുത്തലും തന്നെയാണ് 2022 ലെ പ്രമേയത്തിലും. ഈ കരടിലെ രാഷ്‌ട്രീയമാണ് പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള കഴിഞ്ഞ ദിവസം വിശദീകരിച്ചത്. അതായത്, പിള്ളയുടെ മാത്രം നിലപാടല്ല, പാര്‍ട്ടിയുടെ നയമാണ് അതെന്നര്‍ഥം.

കരട് പ്രമേയം അംഗങ്ങളുടെ ചര്‍ച്ചയ്‌ക്കും അഭിപ്രായത്തിനും അയച്ചിരിക്കുകയാണ്. റഷ്യയും അമേരിക്കയും തമ്മിലുള്ള കമ്യൂണിസ്റ്റ്-സാമ്രാജ്യത്വ സംഘര്‍ഷമാണ് പുതിയ ലോകക്രമമെന്നായിരുന്നു 1958, റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വിളിച്ചു ചേര്‍ത്ത കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ സെന്റര്‍ യോഗത്തില്‍  82 രാജ്യങ്ങളിലെ പാര്‍ട്ടി നേതാക്കളുടെ കണ്ടെത്തല്‍. റഷ്യയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ശക്തിരാജ്യങ്ങള്‍ ഒരു വശത്തും അമേരിക്കയും അനുകൂല രാജ്യങ്ങളും അടങ്ങുന്ന സാമ്രാജ്യ ശക്തി മറുവശത്തുമായി നടക്കുന്ന സംഘര്‍ഷത്തില്‍ കമ്യൂണിസം ആധിപത്യം നേടുമെന്നുമായിരുന്നു വിലയിരുത്തലും ചര്‍ച്ചയും. എന്നാല്‍, അങ്ങനെയൊരു കമ്യൂണിസമോ സോഷ്യലിസമോ എത്തിയിട്ടില്ലെന്ന് എതിര്‍പ്പുപറഞ്ഞ്, മാവോ സെ തുങ് യോഗം ബഹിഷ്‌കരിച്ച് പോയതാണ് അന്നത്തെ ചരിത്രം. കൂടെ പോയത് അല്‍ബേനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയും.

ഇന്നിപ്പോള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, റഷ്യയ്‌ക്ക് പകരം ആ സ്ഥാനത്ത് ചൈനയെ നിര്‍ത്തി അമേരിക്കന്‍ ചേരിക്കെതിരേ നടക്കുന്ന പോരാട്ടത്തില്‍ പാര്‍ട്ടി ചൈനയ്‌ക്കൊപ്പമെന്ന നിലപാടും നയവും രാഷ്‌ട്രീയവുമാണ് അവതരിപ്പിക്കുന്നത്. 58 ല്‍ ഈ പാര്‍ട്ടി പിന്തുണച്ച റഷ്യയുടെ ഗതി പില്‍ക്കാലത്ത് ബോധ്യമായി. ആ രാജ്യംതന്നെ ശിഥിലമായി. അവിടെ കമ്യൂണിസവും സോഷ്യലിസവും ഇല്ലാതായി. ഇപ്പോള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ ഊറ്റം കൊള്ളുന്ന ചൈനയില്‍ കമ്യൂണിസമില്ല, പകരം ചൈനാ മോഡല്‍ മുതലാളിത്തമാണുതാനും.

അന്ന് മാവോയോടൊപ്പം പോകാന്‍ ചില ഇന്ത്യന്‍ പ്രതിനിധികള്‍ തയാറായി, പക്ഷേ, പാര്‍ട്ടി സമ്മതിച്ചില്ല. പില്‍ക്കാലത്ത് റഷ്യയെ തള്ളിപ്പറഞ്ഞ്, ചൈനയോട് ആഭിമുഖ്യം കാട്ടി 1964 ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ പിളര്‍ന്നു. പക്ഷേ, ഒരിക്കലും ചൈനയിലെ കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ കൂടെ കൂട്ടുകയോ പരിഗണിക്കുകയോ പോലും ചെയ്തിട്ടില്ല. 1996 ല്‍, ചൈനാ കമ്യൂണിസ്റ്റ് പ്രതിനിധി സംഘം ബിജെപി യുടെ ന്യൂദല്‍ഹി ആസ്ഥാനത്ത് പാര്‍ട്ടിനേതാക്കളെ കാണാന്‍ പോയിട്ടും സിപിഐ എമ്മിന്റെ ഒരു നേതാവിനെയും ഫോണില്‍പോലും സമ്പര്‍ക്കം ചെയ്തില്ല. അതിനും മുമ്പ്, 1967 മെയ് 21 ന് ബംഗാളിലെ നക്‌സല്‍ബാരിയില്‍ തോക്കുവിപ്ലവം ഉണ്ടായപ്പോള്‍, ‘ഇന്ത്യന്‍ വസന്തത്തിന്റെ ഇടിമുഴക്കം’ എന്നാണ് ചൈനയുടെ റേഡിയോ പീക്കിങ് അതിനെ വിശേഷിപ്പിച്ചത്. അപ്പോള്‍, ചൈന ഇനിയും അവര്‍ക്ക് ഇന്ത്യയില്‍ ജയ് വിളിക്കുന്ന സിപിഎമ്മിനെ അംഗീകരിച്ചിട്ടില്ലെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞതാണ്.

എന്നാല്‍, ഇന്നിപ്പോള്‍ ചൈനയ്‌ക്കുവേണ്ടി ഇന്ത്യയില്‍ കളിക്കാന്‍ സിപിഎം വീണ്ടും സജ്ജരായിരിക്കുന്നതിന്റെ പ്രത്യക്ഷ തെളിവാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്‌ട്രീയ പ്രമേയത്തിന്റെ കരട്. അത് പിബി അംഗം രാമചന്ദ്രന്‍ പിള്ള വെളിപ്പെടുത്തി വ്യാഖ്യാനിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  ‘ബുദ്ധിജീവി’ എം.വി. ഗോവിന്ദനും ഏറ്റു പറയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂലിച്ചില്ലെന്ന് സമാധാനിക്കാനോ തിരുത്തിയെന്ന് പറയാനോ നടത്തുന്ന പ്രചാരണ തന്ത്രംപോലും ഏറെ ഗുരുതരമായാണ് കാണേണ്ടത്. ഏറെക്കാലമായി വ്യക്തമായ രാഷ്‌ട്രീയ നയം പോലും സ്വരൂപിക്കാതിരുന്ന പാര്‍ട്ടിയുടെ പുതിയ നിലപാട്, പക്ഷേ ഇന്ത്യന്‍ രാഷ്‌ട്രീയ-രാഷ്‌ട്ര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുകയാണ്. അതേ സമയം പാര്‍ട്ടി പ്രസംഗത്തിലും പ്രമേയത്തിലും പ്രശംസിക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രി  എന്തുകൊണ്ട് വികസിത ചൈനയില്‍ പോകാതെ അമേരിക്കയില്‍ ചികിത്സയ്‌ക്ക് പോയി എന്നതിന് ന്യായം പറയാന്‍ കഴിയാത്ത അണികള്‍ ചൈനാ വിഷയത്തില്‍ ഏറെ ആശയക്കുഴപ്പത്തിലാണെന്നാണ് പാര്‍ട്ടിക്ക് കിട്ടുന്ന റിപ്പോര്‍ട്ട്.

Tags: congressപാര്‍ട്ടിcpimകാവാലം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല പങ്കെടുത്ത ചടങ്ങില്‍ നിന്നും ലൈംഗിക പീഡനക്കേസിലെ പ്രതിയായ ഡിസിസി ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കി

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.