കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കോയമ്പത്തൂരിലെ സര്‍ദാര്‍ വല്ലഭായിപട്ടേല്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ടെക്സ്റ്റൈല്‍സ് ആന്റ് മാനേജ്മെന്റ് (എസ്വിപിഐഎസ്ടിഎം) 2022-23 വര്‍ഷം നടത്തുന്ന ഇനിപറയുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ബിഎസ്സി ടെക്സ്റ്റൈല്‍സ്, ബിഎസ്സി ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ്, ബിബിഎ ടെക്സ്റ്റൈല്‍ ബിസിനസ് അനലിറ്റിക്സ്. എംബിഎ- ടെക്സ്റ്റൈല്‍ മാനേജ്മെന്റ്, അപ്പാരല്‍ മാനേജ്മെന്റ്, റീട്ടെയില്‍ മാനേജ്മെന്റ്, ടെക്നിക്കല്‍ ടെക്സ്റ്റൈല്‍സ് മാനേജ്മെന്റ്.
ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍- മെഡിക്കല്‍ ടെക്സ്റ്റൈല്‍ മാനേജ്മെന്റ്, നോണ്‍ വോവന്‍ ടെക്സ്റ്റൈല്‍സ് മാനേജ്മെന്റ്, ബ്ലോക്ക് ചെയിന്‍ ടെക്നോളജി ആപ്ലിക്കേഷന്‍സ് ഇന്‍ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രി, ടെക്സ്റ്റൈല്‍ ഡിസൈന്‍. പ്രവേശന വിജ്ഞാപനവും അപേക്ഷാഫോറവും www.svpitm.ac.in ല്‍ ലഭ്യമാകും. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും 9843814145 എന്ന ഫോണ്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: