Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 07:06 pm IST
inWorld

ഇസ്ലാമാബാദ് : അമേരിക്കയും, ഡൊണാൾഡ് ട്രമ്പും തങ്ങൾക്കൊപ്പമുണ്ടെന്ന ധാരണയിൽ ഇറാനുമായുള്ള മധ്യസ്ഥ ശ്രമങ്ങൾക്ക് വരെ തുനിഞ്ഞിറങ്ങിയ പാകിസ്ഥാന് ഇത്തവണ കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടി. പാകിസ്ഥാൻ ഉൾപ്പെടെ നിരവധി മുസ്ലീം രാജ്യങ്ങളുടെ മേൽ അബ്രഹാം കരാറിൽ ചേരാൻ ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തുകയാണ്. ഈ നിർദ്ദേശം പാകിസ്ഥാനെ സംബന്ധിച്ച് വളരെയധികം ആശങ്കാജനകമാണ്. ഇസ്രായേലിനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന പാകിസ്താന്റെ നിലപാട് പൂർണ്ണാമായും തള്ളിക്കളയുകയാണ് ട്രമ്പ്.

ഇസ്രായേലും നിരവധി അറബ് രാജ്യങ്ങളും (യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ) തമ്മിൽ 2020 ൽ അമേരിക്ക മധ്യസ്ഥത വഹിച്ച ചരിത്ര കരാറാണ് അബ്രഹാം കരാറുകൾ. ഇസ്രായേലും അറബ് ലോകവും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സൈനിക, സാംസ്കാരിക ബന്ധങ്ങൾ സാധാരണ നിലയിലാക്കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം.

വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, സുരക്ഷ എന്നീ മേഖലകളിൽ ഇസ്രായേലുമായുള്ള ബന്ധത്തിന് ഈ കരാർ മുൻഗണന നൽകി. ട്രംപ് ഇപ്പോൾ ഈ കരാർ കൂടുതൽ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് . പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളെ ഇതിൽ ഉൾപ്പെടുത്താനാണ് ഇപ്പോൾ ട്രമ്പിന്റെ ശ്രമം . ഇറാനുമായി സമാധാനക്കരാറിലെത്താൻ എബ്രഹാം ഉടമ്പടിയിൽ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും ഒപ്പുവയ്‌ക്കണമെന്നാണ് ട്രംപിന്റെ പുതിയ നിർദേശം

എന്നാൽ തങ്ങൾ ഒറ്റദിവസത്തേയ്‌ക്ക് പോലും വിശ്വസിക്കാത്ത രാജ്യമാണ് ഇസ്രായേൽ എന്നാണ് പാകിസ്ഥാന്റെ നിലപാട് .സ്വതന്ത്ര പലസ്തീൻ രാഷ്‌ട്രം സ്ഥാപിക്കപ്പെട്ടാൽ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കാൻ കഴിയൂ എന്നാണ് പാകിസ്ഥാന്റെ ഔദ്യോഗിക നിലപാട്.

എബ്രഹാം കരാറിൽ ചേരാൻ ട്രംപ് ഭരണകൂടം പാകിസ്ഥാനിൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഇറാനുമായുള്ള വിശാലമായ കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ജനറൽ അസിം മുനീറും ഷെഹ്ബാസ് ഷെരീഫ് സർക്കാരും ഏറെ പ്രതിസന്ധിയിലുമാണ്. ഒരു വശത്ത്, അമേരിക്കയിൽ നിന്ന് സാമ്പത്തിക, സൈനിക സഹായം അടിയന്തിരമായി ആവശ്യമാണ്. മറുവശത്ത്, ആഭ്യന്തര തലത്തിൽ മത-രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് അവർക്ക് എതിർപ്പ് നേരിടേണ്ടിവരുന്നു. പാകിസ്ഥാൻ ഈ കരാറിൽ ചേരുകയാണെങ്കിൽ, പലസ്തീൻ അനുകൂല പൊതുജനങ്ങളിൽ നിന്നും വിവിധ ഇസ്ലാമിക സംഘടനകളിൽ നിന്നും വലിയ തോതിലുള്ള എതിർപ്പിനെ നേരിടേണ്ടിവരും.

പാകിസ്ഥാൻ പൊതുജനങ്ങളും മത പണ്ഡിതരും പലസ്തീൻ ലക്ഷ്യത്തെ പ്രധാന മുസ്ലീം പ്രശ്നമായി കാണുന്നു. ഇസ്രായേലിനെ അംഗീകരിക്കാനുള്ള ഏതൊരു നീക്കവും വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകും.എന്നാൽ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി), സാമ്പത്തിക സഹായം എന്നീ വിഷയങ്ങളിൽ ട്രംപ് ഭരണകൂടം പാകിസ്ഥാനിൽ ഏറെ സമ്മർദ്ദം ചെലുത്തുന്നു.

പാകിസ്ഥാൻ അബ്രഹാം കരാറിൽ ഔദ്യോഗികമായി ചേർന്നേക്കില്ലെങ്കിലും, ഒരു പരിധിവരെ ഇസ്രായേലുമായി അനൗപചാരിക ബന്ധം വളർത്തിയെടുക്കാൻ സാധ്യതയുണ്ടെന്ന് രാഷ്‌ട്രീയ വിദഗ്‌ദ്ധർ പറയുന്നു . എന്നാൽ ട്രംപിന്റെ നയതന്ത്ര സമീപനം വളരെ ഉറച്ചതാണ്. ഇറാനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിൽ പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളെ തന്റെ പക്ഷത്ത് ചേർക്കാൻ അദ്ദേഹം ശ്രമിക്കുന്നു. ഈ സമ്മർദ്ദത്തിന് പാകിസ്ഥാൻ വഴങ്ങിയാൽ, ആഭ്യന്തര മേഖലയിലും കാര്യമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

Tags: pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയതായി ഉണ്ടാകുന്ന ഏതൊരു ഭീകരാക്രമണത്തിനും പാകിസ്ഥന് കനത്ത വില നൽകേണ്ടിവരും : തിരിച്ചടി ഇസ്ലാമാബാദ് താങ്ങില്ല : മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

India

ഇന്റലിജൻസ് തന്ത്രം : ഇന്ത്യയും റഷ്യയും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും നിയന്ത്രണം ശക്തമാക്കും

World

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.