Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുട്ടി സംഘം വീട് വിട്ടിറങ്ങി; ഒരു രാത്രി പോലീസിനെ വട്ടം കറക്കി

വടക്കേകളം വെയിറ്റിങ് ഷെഡിന്റെ പിന്നിലാണ് രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ മുടപ്പല്ലൂര്‍ ഭാഗത്തേക്ക് മെയിന്‍ റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 03:14 pm IST
in Palakkad
police

police

വടക്കഞ്ചേരി: വീട് വിട്ടിറങ്ങിയ നാല്‍വര്‍ സംഘം ഒരു രാത്രി മുഴുവന്‍ പോലിസിനെ വട്ടം കറക്കി. കിഴക്കഞ്ചേരി പഞ്ചായത്തിലെ കവിളുപാറ പട്ടികവര്‍ഗ്ഗ കോളനിയിലെ 10ഉം, 12ഉം, 13ഉം വയസുള്ള നാല് ആണ്‍കുട്ടികളാണ് കഴിഞ്ഞ രാത്രി ഒരു നാടിന്റെ ഉറക്കം കെടുത്തിയത്.  

രാത്രിയായിട്ടും കുട്ടികള്‍ വീട്ടിലെത്താതായതോടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. എസ്‌ഐ: നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ മംഗലംഡാം പോലീസും ഡെപ്യൂട്ടി റെയിഞ്ചര്‍ കെ. അഭിലാഷിന്റെ നേതൃത്വത്തില്‍ വനംവകുപ്പും രാത്രി പല ഭാഗത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നെല്ലിക്കോട് നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് 12ഉം 10ഉം പ്രായക്കാരായ സഹോദരങ്ങളും അയല്‍വാസികളായ രണ്ടുപേരും കോളനി വിട്ടിറങ്ങിയത്. പകല്‍ സമയത്ത് നന്നങ്ങാടി ഭാഗത്ത് തേക്കിന്‍കാട്ടിലിരുന്ന് വൈകിട്ടാണ് മംഗലംഡാം ടൗണിലെത്തിയത്.  

അച്ഛന് കൊടുക്കാന്‍ ഒരാള്‍ ഏല്‍പിച്ച 150 രൂപ ഒരുകുട്ടിയുടെ കൈവശമുണ്ടായിരുന്നു. രാത്രി എട്ടരയോടെ ഹോട്ടലില്‍ വന്ന് പൊറോട്ട കഴിച്ചപ്പോള്‍ ഇവര്‍ വന്ന കാര്യം ഹോട്ടലുടമ അന്വേഷിച്ചു. തങ്ങളിവിടെ കളിക്കാന്‍ വന്നതാണെന്നും രാത്രിയായതിനാൽ മരുതംകുളമ്പിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ അമ്മ പറഞ്ഞിട്ടുണ്ടെന്നുമാണ് പറഞ്ഞത്. മരുതംകുളമ്പ് അടുത്ത സ്ഥലമായതുകൊണ്ട് ഹോട്ടലുടമക്കും അസ്വാഭാവികത തോന്നിയില്ല. 

വടക്കേകളം വെയിറ്റിങ് ഷെഡിന്റെ പിന്നിലാണ് രാത്രി മുഴുവന്‍ കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ മുടപ്പല്ലൂര്‍ ഭാഗത്തേക്ക് മെയിന്‍ റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. പിന്നീട് മംഗലംഡാം സ്റ്റേഷനിലെത്തിച്ചു. ആലത്തൂര്‍ തഹസില്‍ദാര്‍ കെ. ബാലകൃഷ്ണന്‍, മംഗലംഡാം സിഐ: കെ.ടി. ശ്രീനിവാസന്‍, ട്രൈബല്‍ എക്സ്റ്റഷന്‍ ഓഫീസര്‍ സി. രാജലക്ഷ്മി, വാര്‍ഡ് മെമ്പര്‍ രേഷ്മ അഭിലാഷ് എന്നിവര്‍ സ്ഥലത്തെത്തി. വീട് വിട്ടിറങ്ങി വരാനുള്ള സാഹചര്യം ചോദിച്ചറിഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കിയ ശേഷം കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ചു.

Tags: childrenപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

Kerala

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

അർജന്റീനയുടെ ജയത്തിന് പിന്നിൽ ട്രമ്പിന്റെ ഇടപെടലെന്ന് എം ബി രാജേഷ്

“പാപികൾ ജയിലിൽ പോകും, ​​വിശ്വാസത്തിൽ കൈകടത്തുന്നത് വെച്ചുപൊറുപ്പിക്കില്ല ” : ബദരീനാഥ് മോഷണക്കേസിൽ ശക്തമായ നിലപാടുമായി ബിജെപി

പ്രഭാസിന്റെ ചിത്രത്തിന്റെ സെറ്റിൽ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയ്‌ക്ക് പ്രാണിയുടെ കടിയേറ്റു; നില ഗുരുതരം

പെരുമ്പാവൂരിൽ ക്രൂരമായ ആൾക്കൂട്ട വിചാരണ; കഞ്ചാവ് മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ തല മൊട്ടയടിച്ച് മർദ്ദിച്ചു

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

മദ്രസ അഴിമതി കേസ് : എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതി വിസമ്മതിച്ചു , യുപിയിലെ 219 അനധികൃത മദ്രസകളുടെ തട്ടിപ്പ് അവസാനിപ്പിക്കാനൊരുങ്ങി യോഗി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.