Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2021ല്‍ തീവണ്ടികളില്‍ നിന്ന് പിടികൂടിയത് 15.7 കോടി രൂപയുടെ മയക്കുമരുന്ന്‌; വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റ് ചെയ്തത് 10000 പേരെ; കാവലായി ആര്‍പിഎഫ്

മഹാമാരിക്കാലത്ത് പ്രധാന സ്‌റ്റേഷനുകളില്‍ കോവിഡ് ഹെല്‍പ്പ് ബൂത്തുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതിനുപുറമെ ഉത്ഭവ സ്‌റ്റേഷനില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ 522 ഓക്‌സിജന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കാണ് ആര്‍പിഎഫ് അകമ്പടി സേവിച്ചത്. സേവപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2021ല്‍ 26 ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധ മൂലം ജീവന്‍ വെടിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2022, 04:11 pm IST
inIndia

ന്യൂദല്‍ഹി: ‘മിഷന്‍ ജീവന്‍ രക്ഷ’ക്കു കീഴില്‍ ഈ വര്‍ഷം മാത്രം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (ആര്‍പിഎഫ്) ജീവനക്കാര്‍ രക്ഷിച്ച് 601 പേരെ. സേനയുടെ വാര്‍ഷിക അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയാത്. ഒരു വര്‍ഷത്തിനിടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ആര്‍പിഎഫ് നടത്തിയത്.

മഹാമാരിക്കാലത്ത് പ്രധാന സ്‌റ്റേഷനുകളില്‍ കോവിഡ് ഹെല്‍പ്പ് ബൂത്തുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇതിനുപുറമെ ഉത്ഭവ സ്‌റ്റേഷനില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ 522 ഓക്‌സിജന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്കാണ് ആര്‍പിഎഫ് അകമ്പടി സേവിച്ചത്. സേവപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2021ല്‍ 26 ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധ മൂലം ജീവന്‍ വെടിഞ്ഞത്.

പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ആര്‍പിഎഫ് 244 ‘മേരി സഹേലി’ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ട്രെയിന്‍ എസ്‌കോര്‍ട്ടിംഗ്, 840 സ്‌റ്റേഷനുകളിലും ഏകദേശം 4000 കോച്ചുകളിലും സിസിടിവി സംവിധാനം തുടങ്ങിയ നടപടികളും നടപ്പാക്കി വരുന്നെന്നും അധികൃതര്‍ അറിയിച്ചു. 630 പേരെയാണ്് മനുഷ്യക്കടത്തു സംഘത്തില്‍ നിന്ന് ആര്‍പിഎഫ് രക്ഷപ്പെടുത്തിയത്.

സംരക്ഷണം ആവശ്യമുള്ള 11,900 കുട്ടികളെ ആര്‍പിഎഫ് രക്ഷപ്പെടുത്തി. 132 ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ രാജ്യത്തുടനീളമായി പ്രവര്‍ത്തിച്ച് വരുന്നു. തിരഞ്ഞെടുക്കപ്പെട്ട എന്‍ജിഒകളുമായി സഹകരിച്ച് ആര്‍പിഎഫ് കുട്ടികളെ രക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. 2021ല്‍ യാത്രക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 3000ലധികം കുറ്റവാളികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. റെയില്‍വേ സ്വത്തുക്കള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 8744 പേരെ ആര്‍പിഎഫ് പിടികൂടി. 5.83 കോടി രൂപ വീണ്ടെടുത്തു.

നിയമവിരുദ്ധമായി റിസര്‍വ് ചെയ്ത ടിക്കറ്റ് വാങ്ങുന്നതും വില്‍ക്കുന്നതും തടയാന്‍, ആര്‍പിഎഫ് ധൃത ഗതിയില്‍ പ്രവര്‍ത്തിക്കുകയും 4,100ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4,600ലധികം കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാവി യാത്രാക്കായുള്ള 2.8 കോടി രൂപ വിലമതിക്കുന്ന ടിക്കറ്റുകള്‍ അവരില്‍ നിന്നും കണ്ടുകെട്ടുകയും ചെയ്തു.

620 മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടിയതിലൂടെ 2021ല്‍ റെയില്‍വേ വഴി കൊണ്ടുപോയ 15.7 കോടി രൂപയുടെ മയക്കുമരുന്ന് വീണ്ടെടുക്കുന്നതില്‍ ആര്‍പിഎഫ് വിജയിച്ചു. നിയന്ത്രിത വന്യജീവികള്‍, അവയുടെ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങള്‍ എന്നിവ ആര്‍പിഎഫ് വീണ്ടെടുത്തു.

2021ല്‍ സ്ത്രീകള്‍ക്കായി റിസര്‍വ് ചെയ്തിരിക്കുന്ന കോച്ചുകളില്‍ അനധികൃതമായി യാത്ര ചെയ്ത 25,000ത്തിലധികം ആളുകളെയും വികലാംഗര്‍ക്കായി സംവരണം ചെയ്ത കോച്ചുകളില്‍ നിന്ന് 9307 പേരെയും ആര്‍പിഎഫ് പിടികൂടി. ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 139ലും ട്വിറ്ററിലൂടെയും സഹായം ആവശ്യപ്പെട്ട യാത്രക്കാരില്‍ നിന്ന് ലഭിച്ച 80,000ലധികം കോളുകള്‍/പരാതികള്‍ പരിഹരിച്ചു. 2021ല്‍, 12,377 യാത്രക്കാരുടെ 23 കോടിയിലധികം മൂല്യമുള്ള മറന്നു വച്ച/കളഞ്ഞു പോയ ലഗേജുകള്‍ ആര്‍പിഎഫ് വീണ്ടെടുക്കുകയും കൃത്യമായ പരിശോധനയ്‌ക്ക് ശേഷം അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. ‘ഓപ്പറേഷന്‍ അമാനത്ത്’ ന് കീഴില്‍ ആര്‍പിഎഫ് യാത്രക്കാര്‍ക്കായി ഈ സേവനം നല്‍കി വരുന്നു.

Tags: റിപ്പോര്‍ട്ട്indian railwayറെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.