ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കുമാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. ഗാന്ധി ജയന്തി, ശനി, ഞായർ തിരക്ക് പ്രമാണിച്ചാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്.
ട്രെയിൻ നമ്പർ 06585/06586 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് സ്പെഷ്യൽ (1 ട്രിപ്പ്):
ട്രെയിൻ നമ്പർ 06585 എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ, 01.10.2026-ന് (വ്യാഴാഴ്ച) 16.50-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (വെള്ളിയാഴ്ച) 10.00-ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 06586 തിരുവനന്തപുരം നോർത്ത് – ബെംഗളൂരു കന്റോൺമെന്റ് സ്പെഷ്യൽ, 03.10.2026-ന് (ശനിയാഴ്ച) 12.40-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം (ഞായറാഴ്ച) 06.00-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരും
വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, വർക്കല, വർക്കല എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.
1 എസി 2-ടയർ, 4 എസി 3-ടയർ, 7 സ്ലീപ്പർ ക്ലാസ്, 4 ജനറൽ സെക്കൻഡ് ക്ലാസ്, 2 സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ ദിവ്യാഞ്ജൻ കോച്ചുകളുൾപ്പെടെ 18 കോച്ചുകൾ ട്രെയിനിലുണ്ടാകും.
ട്രെയിൻ നമ്പർ 06595/06596 എസ്എംവിടി ബെംഗളൂരു – കണ്ണൂർ – ബെംഗളൂരു കൻ്റോൺമെൻ്റ് എക്സ്പ്രസ് സ്പെഷ്യൽ (1 ട്രിപ്പ്).
ട്രെയിൻ നമ്പർ 06595 എസ്എംവിടി ബെംഗളൂരു-കണ്ണൂർ സ്പെഷൽ 01.10.2026 (വ്യാഴം) ന് 21.45 മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (വെള്ളി) 12.50 മണിക്ക് കണ്ണൂരിലെത്തും.
മടക്ക ദിശയിൽ, ട്രെയിൻ നമ്പർ 06596 കണ്ണൂർ-ബെംഗളൂരു കൻ്റോൺമെൻ്റ് സ്പെഷൽ 02.10.2026 (വെള്ളി) ന് 16.10 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (ശനി) 06.00 മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും.
വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശ്ശേരി എന്നീ സ്റ്റേഷനുകളിൽ ഇരുദിശകളിലും ട്രെയിൻ നിർത്തും.
ട്രെയിനിൽ 19 കോച്ചുകൾ ഉണ്ടാകും; ഇതിൽ ഒരു എസി 2-ടയർ, മൂന്ന് എസി 3-ടയർ, 10 സ്ലീപ്പർ ക്ലാസ്, മൂന്ന് ജനറൽ സെക്കൻഡ് ക്ലാസ്, കൂടാതെ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളോട് കൂടിയ രണ്ട് സെക്കൻഡ് ക്ലാസ് ലഗേജ്-കം-ബ്രേക്ക് വാൻ എന്നിവ ഉൾപ്പെടുന്നു.
















