Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

രണ്ടാ ടെസ്റ്റില്‍ ഇന്ത്യ 266 റണ്‍സിന് ഓള്‍ ഔട്ട്; ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്‍തൂക്കം

അര്‍ധ സ്വഞ്വറികള്‍ നേടിയ അജിന്‍ക്യ രഹാനെ(58)യുടെയും പൂജാര(53)യുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ 266 ല്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 09:04 pm IST
inCricket

ജോഹന്നാസ് ബര്‍ഗ്:   ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്‍തൂക്കം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 266 റണ്‍സിന് ഓള്‍ ഔട്ടായി. 240 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ മൂന്നാം ദിവസം  രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 118 എന്ന നിലയിലാണ്. ( ഇന്ത്യ- 2002 & 266.ദക്ഷിണാഫ്രിക്ക-229, 118/2)

ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നല്‍കിയത്. മാര്‍ക്രമായിരുന്നു കൂടുതല്‍ അപകടകാരി. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ താരം 38 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്രത്തെ ശാര്‍ദൂല്‍ ഠാക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മാര്‍ക്രം മടങ്ങിയത്.  

മാര്‍ക്രത്തിന് പകരം ക്രീസിലെത്തിയ കീഗന്‍ പീറ്റേഴ്‌സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ വിറച്ചു. എല്‍ഗറും പീറ്റേഴ്‌സണും ചേര്‍ന്ന് അനായാസം ഇന്ത്യന്‍ പേസര്‍മാരെ നേരിട്ടു. രണ്ടാം വിക്കറ്റില്‍ ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.  

പേസര്‍മാര്‍ക്ക് പകരം അശ്വിനെ ഉപയോഗിച്ച് സ്പിന്‍ പ്രയോഗിക്കാന്‍ നായകന്‍ രാഹുല്‍ തീരുമാനിച്ചു. നായകന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റണ്‍സെടുത്ത പീറ്റേഴ്‌സണെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.  

അര്‍ധ സ്വഞ്വറികള്‍ നേടിയ അജിന്‍ക്യ രഹാനെ(58)യുടെയും പൂജാര(53)യുടെയും ബാറ്റിങ്ങാണ് ഇന്ത്യയെ 266 ല്‍ എത്തിച്ചത്. 2 വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന സ്‌കോറില്‍ ഒത്തു ചേര്‍ന്ന സഖ്യം 3ാം വിക്കറ്റില്‍ 111 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയ്‌ക്കു മത്സരത്തില്‍ മേല്‍ക്കൈ നല്‍കി. 78 പന്തുകളില്‍ നിന്ന് 58 റണ്‍സെടുത്ത രഹാനെയെയാണ് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വെറെയ്‌നിന് ക്യാച്ച്. തൊട്ടുപിന്നാലെ പൂജാരയെ റബാദ വെിക്കറ്റിന് മുന്നില്‍ കുടുക്കി . 86 പന്തുകളില്‍ നിന്ന് 53 റണ്‍സെടുത്ത ശേഷമാണ് പൂജാര ക്രീസ് വിട്ടത്.  റബാദയുടെ പന്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച ഋഷഭ് പന്തിന്റെ ബാറ്റിലുരസി ബോള്‍ വെറെയ്‌നിന്റെ കൈയ്യിലെത്തി. റണ്‍സെടുക്കാതെയാണ് പന്തിന്റെ മടക്കം.

പന്തിന് പകരമെത്തിയ അശ്വിന്‍  16 റണ്‍സെടുത്തു. അശ്വിന് പകരമെത്തിയ ശാര്‍ദൂല്‍ ഠാക്കൂര്‍ അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു. 24 പന്തുകളില്‍ നിന്ന് 28 റണ്‍സെടുത്ത ശാര്‍ദൂലിനെ മാര്‍ക്കോ ജാന്‍സണ്‍ കേശവ് മഹാരാജിന്റെ കൈയ്യിലെത്തിച്ചു.  ഷമി അക്കൗണ്ട് കുറക്കും മുന്‍പ് ജാന്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഹനുമ വിഹാരി മറുവശത്ത് പിടിച്ചുനിന്നു. ഷമിയുടെ പകരക്കാരനായി വന്ന ബുംറ വെറും ഏഴ് റണ്‍സ് മാത്രമെടുത്ത് എന്‍ഗിഡിയ്‌ക്ക് വിക്കറ്റ് നല്‍കി.

വാലറ്റത്തെ കൂട്ടുപിടിച്ച് പുറത്താവാതെ 40 റണ്‍സ് എടുത്ത ഹനുമ വിഹാരിയും 24 പന്തില്‍ നിന്ന് 28 റണ്‍സ് എടുത്ത ഷര്‍ദുല്‍ താക്കൂറും മികച്ച പ്രകടനം പുറത്തെടുത്തു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റബാഡ, എന്‍ഗിഡി, ജാന്‍സെന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

Tags: cricketദക്ഷിണാഫ്രിക്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.