കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍കിടെക്ട് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ഡിസൈന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഒമ്പതിന് മുമ്പ് സമര്‍പ്പിക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയായ വീടുകള്‍, റിസോര്‍ട്ടുകള്‍, ഇന്റീരിയര്‍ ഡിസൈന്‍, ഹോസ്പിറ്റല്‍,
വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 മത്സരയിനങ്ങളിലാണ് അവാര്‍ഡ് നല്കുന്നത്. ഹരിത വാസ്തുകല ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയ്‌ക്കും ഈ വര്‍ഷം മുതല്‍ പുരസ്‌കാരം നല്കും. 2008ല്‍ ആരംഭിച്ച ഐഐഎ അവാര്‍ഡുകള്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച വാസ്തു പുരസ്‌കാരമാണ്.
ഇന്ത്യയിലെ പ്രഗത്ഭരായ വാസ്തുശില്‍പ്പികളടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. വിജയികള്‍ക്ക് ഫെബ്രുവരിയില്‍ കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് ഐഐഎ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ഗോപകുമാര്‍, കണ്ണൂര്‍ സെന്റര്‍ ചെയര്‍മാന്‍ സുജിത്കുമാര്‍, അവാര്‍ഡ് സമിതി കണ്‍വീനര്‍ സജോ ജോസഫ് എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് www.iiakeralaawards.com, 9400406337.
















