ന്യൂഡൽഹി : ഗായികയും , ബിഗ് ബോസ് 15 താരവുമായ അഫ്സാന ഖാൻ തന്റെ ഭർത്താവ് സാജ് ശർമ്മയുമൊത്ത് രുദ്രാഭിഷേകം നടത്തുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദമ്പതികൾ പ്രാർത്ഥിക്കുകയും ശിവന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. “#ഹർഹർമഹാദേവ് എന്റെ ശക്തി എന്റെ മഹാദേവ്” എന്ന പോസ്റ്റിനൊപ്പമാണ് അഫ്സാന ചിത്രം പങ്ക് വച്ചത്.
ചിത്രം വൈറലായതിന് പിന്നാലെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകളാണ് അഫ്സാനയെ പരിഹസിച്ചു, ഭീഷണിപ്പെടുത്തിയും രംഗത്തെത്തിയത്. യഥാർഥ ഇസ്ലാം വിശ്വാസിയാണോ അഫ്സാനയെന്നാണ് ചിലർ ചോദിക്കുന്നത് . നരകത്തിലേയ്‌ക്കുള്ള പാതയാണിതെന്നും , അള്ളാഹു ഇതൊന്നും ക്ഷമിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് മറ്റ് ചിലർ.











