Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിജയിച്ചത് രാജ്യം

ഭാരത സൈന്യത്തിന്റെ കരുത്തിനും നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ പാക്കിസ്ഥാന്‍ അടിയറവ് പറഞ്ഞ ദിവസമാണ് 1971 ഡിസംബര്‍ 16. അന്നത്തെ ഏറ്റുമുട്ടലില്‍ ജീവത്യാഗം വരിച്ച നമ്മുടെ സൈനികരുടെ സ്മരണ നിലനിര്‍ത്തുകയാണ് ഡിസംബര്‍ 16 എന്ന വിജയ് ദിവസിലൂടെ രാജ്യം. 1971 ഡിസംബര്‍ മൂന്ന് മുതല്‍ 16 വരെ നീണ്ടു നിന്ന യുദ്ധമാണ് ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ പിറവിയ്‌ക്ക് നിമിത്തമായതും. വിജയ് ദിവസത്തിന്റെ അമ്പതാം വര്‍ഷമാണ് രാജ്യം ആഘോഷിക്കുന്നത്.

കെ.വി. രാജശേഖരന്‍byകെ.വി. രാജശേഖരന്‍
Dec 16, 2021, 05:00 am IST
inArticle

1962 ലെ ചൈനയുമായുള്ള യുദ്ധത്തില്‍ ഭാരതം പരാജയപ്പെട്ടു. ഉത്തരവാദികളുടെ രാജി രാജ്യം ആവശ്യപ്പെട്ടു. കൂട്ടുത്തരവാദിത്തമുള്ള  മന്ത്രിസഭയിലെ  പ്രധാനമന്ത്രി തന്നെയായിരുന്നു രാജിവയ്‌ക്കേണ്ടിയിരുന്നത്. പക്ഷേ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനെ ബലിയാടാക്കി പ്രധാനമന്ത്രി ‘തടിയൂരി’. ലോക്‌സഭയിലുയര്‍ന്ന ആവശ്യം മേനോന്റെ രാജിയായിരുന്നിരിക്കാം. പ്രതിരോധമന്ത്രി, മേനോന്റെ രാജിക്കു പിന്നാലെ കാമരാജ് പ്ലാന്‍ നടപ്പാക്കി, ബാക്കി പ്രമുഖരെ കാബിനറ്റിന് പുറത്താക്കി; മകള്‍ ഇന്ദിരയുടെ അധികാരത്തിലേക്കുള്ള ഭാവി വഴി വെടിപ്പാക്കി. വീണതും വിദ്യയാക്കിയ അസാദ്ധ്യ രാഷ്‌ട്രീയ മെയ്‌വഴക്കം!

1971 ല്‍ പാകിസ്ഥാനെതിരെയുള്ള യുദ്ധം ഭാരതം വിജയിച്ചു.  തോറ്റ യുദ്ധത്തിന് പഴി കേള്‍ക്കേണ്ടി വന്നത് പ്രതിരോധമന്ത്രിയാണെങ്കില്‍, ജയിച്ച യുദ്ധത്തിന്റെ പട്ടും വളയും കിട്ടേണ്ടതും പ്രതിരോധമന്ത്രിക്കായിരുന്നില്ലേ? പക്ഷേ, അതിന്റെ പേരില്‍ ഇന്ദിര, പ്രധാനമന്ത്രി പദം ഉറപ്പിച്ചു;  ഭാരതരത്‌നമാണെന്ന് സ്വന്തം സര്‍ക്കാരിനെക്കൊണ്ട് പ്രഖ്യാപിപ്പിച്ചു. പോര്‍മുഖത്ത് ഭാരതത്തെ അപ്രതിരോധ്യമാക്കിയതില്‍ പ്രതിരോധമന്ത്രിയുടെ പങ്ക്  ഭാരതം അംഗീകരിച്ചോ? കോണ്‍ഗ്രസ്സുമായുള്ള ബന്ധം മുറിച്ച് ജനതാ സര്‍ക്കാരില്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയായ അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന ഘട്ടമെത്തിയപ്പോള്‍ രാഷ്‌ട്രപതി നീലം സഞ്ജീവറെഡ്ഡിയും ചൗധരി ചരണ്‍ സിങ്ങും ഇന്ദിരാ ഗാന്ധിയും മറ്റും ചേര്‍ന്ന് ആ അവസരം അട്ടിമറിച്ചു. അന്ന്, ‘ഈ നശിക്കപ്പെട്ട ദേശത്ത് ഒരു ചെരുപ്പുകുത്തിക്ക് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ കഴിയില്ല’ എന്ന് അവസരം നിഷേധിക്കപ്പെട്ട ബാബൂ ജഗ്ജീവന്‍ റാം പറഞ്ഞ വാക്കുകള്‍ ജനാധിപത്യ ഭാരതത്തെ വേദനിപ്പിക്കുന്ന വെല്ലുവിളിയായി ഇന്നും മുഴങ്ങുന്നില്ലേ?

പ്രതിരോധ സന്നാഹങ്ങള്‍ക്കും സന്നദ്ധതയ്‌ക്കും  രണതന്ത്രങ്ങള്‍ക്കും ചലനാത്മകമായ പുതിയ മുഖം നല്‍കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ജഗ്ജീവന്‍ റാം നിര്‍വഹിച്ചത്. നെഹ്‌റുവിന് സൈന്യത്തോടുണ്ടായിരുന്ന സമീപനം, ലാല്‍ ബഹദൂര്‍ ശാസ്ത്രി ‘ജയ് ജവാന്‍, ജയ് കിസാന്‍’ സമീപനത്തിലൂടെ തിരുത്തി. ആ സകാരാത്മക സമീപനവുമായി 1970 ജൂണില്‍ പ്രതിരോധമന്ത്രിയായ ജഗ്ജീവന്‍ റാം കേവലം പതിനേഴുമാസം കൊണ്ട് രാജ്യമെങ്ങുമുള്ള സൈനികത്താവളങ്ങളിലെത്തി സാധാരണ ജവാന്മാരിലേക്കും ആവേശം പകര്‍ന്നു. അവരോടദ്ദേഹം പറഞ്ഞു; യുദ്ധത്തിന് വേണ്ടി യുദ്ധം എന്നത് നമ്മുടെ രീതിയല്ല; ആക്രമണങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും ചരിത്രവും നമുക്കില്ല; അധിനിവേശത്തിന്റെ അജണ്ടയുമില്ല; പക്ഷേ, യുദ്ധം നമ്മുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ അത് നടക്കുന്നത് ഭാരതത്തിന്റെ മണ്ണിലാകില്ല; നമ്മള്‍ ശത്രുക്കളെ അവരുടെ മണ്ണിലേക്ക് പിടിച്ചു തള്ളും, അവിടെയായിരിക്കും യുദ്ധം. 1948 ല്‍ 28000 ചതുരശ്ര കിലോ മീറ്റര്‍ പാക്കിസ്ഥാന് വിട്ടുകൊടുത്ത, 1962 ല്‍ 38000 ചതുരശ്ര കിലോ മീറ്റര്‍ ചൈനയ്‌ക്ക് വിട്ടുകൊടുത്ത, 1965 ല്‍ പിടിച്ചെടുത്ത ഹാജിപ്പൂര്‍ പാക്കിസ്ഥാന് വിട്ടുകൊടുത്ത ഭാരതം മാറുന്നുവെന്ന സന്ദേശമാണ് പുതിയ പ്രതിരോധമന്ത്രി അവര്‍ക്കു നല്‍കിയത്. ‘നീ മറ്റാരെയെങ്കിലും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയോ ബഹുമാനിക്കാതിരിക്കുകയോ ചെയ്തുകൊളൂ. പക്ഷേ നീ ഒരു പട്ടാളക്കാരനെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കണം, അഭിവാദ്യം ചെയ്യണം, ആദരവറിയിക്കണം.’ അതായിരുന്നു അച്ഛന്‍ തനിക്ക് നല്‍കിയ നിര്‍ദ്ദേശമെന്ന്  ജഗ്ജീവന്‍ റാമിന്റെ മകളും മുന്‍ ലോക്‌സഭാ സ്പീക്കറുമായിരുന്ന മീരാകുമാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് സൈനികരോടുണ്ടായിരുന്ന അദ്ദേഹത്തിന്റ സമീപനം വ്യക്തമാക്കുന്നു.  

ആ യുദ്ധ നേതൃത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് അന്നത്തെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഇന്‍ കമാന്‍ഡ്. ലഫ്റ്റനന്റ് ജനറല്‍ ജെ.എഫ്.ആര്‍. ജേക്കബ്ബ്  അദ്ദേഹത്തിന്റെ ‘സറണ്ടര്‍ അറ്റ് ധാക്കാ’യില്‍ രേഖപ്പെടുത്തിയിരിക്കുന്നത്, ജഗ്ജീവന്‍ റാം ‘ഒരു പക്ഷേ, ഭാരതത്തിലെ ഏറ്റവും നല്ല പ്രതിരോധമന്ത്രി’ എന്നാണ്. ആ പുസ്തകത്തില്‍ എടുത്തു പറയുന്നു ‘അദ്ദേഹത്തിന് സൈനിക രണതന്ത്രത്തെ കുറിച്ച് അവഗാഹമുണ്ടായിരുന്നു. നല്ല ഭരണാധികാരിയുമായിരുന്നു. ജഗ്ജീവന്‍ റാമാണ് മുന്ന് സര്‍വീസുകള്‍ക്കും ആവശ്യമുള്ള മനുഷ്യശക്തിയും യുദ്ധോപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും കഴിയുന്നത്ര നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയത്’

2012 ല്‍ 41 വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും ‘വിജയത്തിലേക്കു നയിച്ച അവസാന പ്രഹരത്തിന് നിര്‍ണ്ണായകമായി മാറിയ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ‘ജോയിന്റ് കമാന്‍ഡിന്റെ’ രൂപീകരണത്തിന് കാരണഭൂതനായ ‘പ്രതിരോധമന്ത്രി  ജഗ്ജീവന്‍ റാമിനെ ബംഗ്ലാദേശ് ആദരിച്ചു. പക്ഷേ, 1971 ഡിസംബര്‍ 16 ന് ‘എനി

ക്ക് ഒരു പ്രഖ്യാപനം നടത്താനുണ്ട്. പടിഞ്ഞാറന്‍ പാക്കിസ്ഥാന്‍ ശക്തികള്‍ ബംഗ്ലാദേശില്‍ നിരുപാധികം കീഴടങ്ങിയിരിക്കുന്നു. ധാക്കാ ഇപ്പോള്‍ ഒരു സ്വതന്ത്ര രാജ്യത്തിന്റെ സ്വതന്ത്ര തലസ്ഥാനമാണ്’ എന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച പ്രതിരോധമന്ത്രി ബാബു ജഗ്ജീവന്‍ റാം ഭാരതത്തിന്റെ അംഗീകാരം കൂടുതല്‍ അര്‍ഹിക്കുന്നു. 1962 ലെ പരാജയത്തിന്റെ പാപഭാരം അന്നത്തെ പ്രതിരോധമന്ത്രി കൃഷ്ണമേനോന്റെ തലയില്‍ വെച്ചുകെട്ടിയവര്‍ 1971 ലെ വിജയത്തിന്റെ ശ്രേയസ്സ് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജഗ്ജീവന്‍ റാമിന് നല്‍കുന്നതാകും ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന സമീപനം.

Tags: indian army1971 ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധംപാകിസ്ഥാൻ പതാകindia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.