Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രവാസി നിക്ഷേപത്തിലെ നിയമപരിഷ്‌കരണത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് വലിയ മാറ്റമെന്ന് യൂസഫലി; തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടനം നാളെ

താന്‍ രാഷ്‌ട്രീയക്കാരനല്ലെന്നും അതിനാല്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ശ്രദ്ധിക്കാറില്ലെന്നും യൂസഫലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 03:51 pm IST
inKerala

തിരുവനന്തപുരം: രാജ്യത്ത് പ്രവാസി നിക്ഷേപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് നടത്തിയ നിയമമാറ്റത്തിലൂടെ വലിയ മാറ്റമാണ് വ്യവസായ രംഗത്ത് ഉണ്ടായതെന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് സിഎംഡിയുമായ എം.എം. യൂസഫലി. നിയമമാറ്റത്തിലൂടെ ഇപ്പോള്‍ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിക്ഷേപം നടത്താനുള്ള വലിയ അവസരമാണ് ഉണ്ടായിട്ടുള്ളത്. വ്യവസായ സൗഹൃദമാകാന്‍ എല്ലാ സംസ്ഥാനങ്ങളും പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. അതു കൊണ്ടാണ് ഇന്ത്യയിലും കേരളത്തിലും താന്‍ സംരഭങ്ങള്‍ തുടങ്ങുന്നത്. താന്‍ രാഷ്‌ട്രീയക്കാരനല്ലെന്നും അതിനാല്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ ശ്രദ്ധിക്കാറില്ലെന്നും യൂസഫലി.  

അതേസമയം, അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ലുലു മാള്‍ പ്രവര്‍ത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികളടക്കം പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിംഗ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാള്‍. രണ്ടായിരംകോടി രൂപ നിക്ഷേപത്തില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്.

2 ലക്ഷം ചതുരശ്രയടി, വിസ്തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്റെ മുഖ്യ ആകര്‍ഷണം. ഗ്രോസറി, പഴം പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന മറ്റുല്‍പ്പനങ്ങള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുമായി വ്യത്യസ്തവും, വിശാലവുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. ഇത് കൂടാതെ ഇന്ത്യന്‍, അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളുമുണ്ട്. കുടുംബശ്രീ ഉള്‍പ്പെടെ പ്രാദേശികമായി സംഭരിച്ച ഉല്‍പ്പന്നങ്ങളും ഇവിടെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.  

ഇതോടൊപ്പം ടെക്‌നോളജി ട്രെന്‍ഡുകളുമായി ലുലു കണക്ട്, ഫാഷന്‍ ലോകത്തെ തുടിപ്പുകള്‍ അണിനിരത്തുന്ന ലുലു ഫാഷന്‍ സ്‌റ്റോര്‍, മലയാളികളുടെ വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി മാറുന്ന ലുലു സെലിബ്രേറ്റ് എന്നിവയടക്കം ഷോപ്പിംഗിന് തികച്ചും പുത്തന്‍ അനുഭവം നല്‍കുന്നതാണ് മാള്‍. 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ലുലു മാളിലെ ഷോപ്പുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.ഇവക്കു  എല്ലാം പുറമെ ഖാദി ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവും നിങ്ങളെ കാത്തിരുന്നു

ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഷോപ്പിങ് കഴിഞ്ഞു മടങ്ങുമ്പോള്‍ കുടുംബത്തിനൊപ്പം രുചികരമായ ഭക്ഷണം കൂടി കഴിക്കാം. പല രാജ്യങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന രുചികളുമായി ഒരേ സമയം 2,500പേര്‍ക്ക് ഇരിക്കാന്‍ ആകുന്ന ഫുഡ് കോര്‍ട്ട് സജ്ജമാണ്. ഇതിനു പുറമെ സ്റ്റാര്‍ ബക്ക്‌സ് മുതല്‍ നാടന്‍ വിഭവങ്ങള്‍ വരെ ഒരുക്കി കഫേകളും റസ്‌റ്റോറന്റ്കളും നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് വിനോദത്തിന്റെ ഇതുവരെ കാണാത്ത ലോകമൊരുക്കി ഫണ്‍ട്യൂറ എന്ന ഏറ്റവും വലിയ എന്റര്‍ടെയിന്മെന്റ് സെന്ററും മാളില്‍ ഒരുങ്ങിക്കഴിഞ്ഞു. 80,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് ഫണ്‍ട്യൂറ നിര്‍മ്മിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മാളില്‍ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈന്‍ വേറിട്ട അനുഭവമാണ് ഓരോരുത്തര്‍ക്കും ഒരുക്കുക. സിപ്പ് ലൈന്‍ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാന്‍ കഴിയും.

പ്രിയപ്പെട്ടവര്‍ക്കൊപ്പം ഇഷ്ടപ്പെട്ട സിനിമ കൂടി കണ്ടു മടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ സന്തോഷം ആകുമെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിനായി അത്യാധുനിക മികവോടെ ജഢഞ സിനിമാസ് ഒരുക്കുന്ന 12 സ്‌ക്രീന്‍ സൂപ്പര്‍ പ്ലക്‌സ് തീയേറ്ററും സജ്ജമാകുന്നുണ്ട്.

*തിരുവനന്തപുരത്തെ ലുലു മാള്‍ സൃഷ്ടിച്ച തൊഴിലവസരങ്ങളും നിരവധിയാണ്. 15000ത്തോളം പേര്‍ക്കാണ് നേരിട്ടും അല്ലാത്തെയും തൊഴിലവസരം ലഭിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 600 ഓളം പേര്‍ ലുലു ഗ്രൂപ്പിന്റെ നേരിട്ടുള്ള സ്റ്റാഫായി ലുലു മാളില്‍ ഇതിനകം ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 100ലധികം പേര്‍ മാള്‍ സ്ഥിതി ചെയ്യുന്ന ആക്കുളത്തിന്റെ 5 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശവാസികള്‍ തന്നെയാണ്*

ലുലു മാളിലേക്ക് വരുന്ന പ്രിയപ്പെട്ട ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ അടിയന്തിര സേവനങ്ങളും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഠങ, കറന്‍സി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങള്‍ക്ക് പുറമെ മാളിന്റെ എല്ലായിടത്തും ആയാസരഹിതമായി എത്തുന്നതിനായി എല്ലാ നിലകളിലും ലിഫ്റ്റും, എസ്‌കലേറ്ററുകളും സജ്ജമാണ്. അടിയന്തിര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഫാര്‍മസി, ആംബുലന്‍സ്, ഫസ്റ്റ് എയ്ഡ് എന്നിവയും ഇവിടെ സുസജ്ജമാണ്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും മാളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് മറ്റൊരു മാളിലും കാണാന്‍ ഇടയില്ലാത്ത  രീതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക ഇടനാഴികളും, മോട്ടോറൈസ്ഡ് വീല്‍ ചെയറും, ഹെല്‍പ് ഡെസ്‌കും മാളിലുണ്ട്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് ആയി ഫീഡിങ് റൂമും ഒരുങ്ങിക്കഴിഞ്ഞു .

 വിശാലമായ പാര്‍ക്കിംഗ് സംവിധാനം മാളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും ബുദ്ധിമുട്ടില്ലാത്തതുമായ വാഹന പാര്‍ക്കിംഗ് ഉറപ്പ് തരുന്നു.ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 3,500 ലധികം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനമാണ് മാളിലുള്ളത്. ഇതില്‍ ബേസ്‌മെന്റില്‍ മാത്രം ആയിരം വാഹനങ്ങള്‍ക്കും, ഓപ്പണ്‍ പാര്‍ക്കിംഗ് ഏരിയയില്‍ അഞ്ഞൂറ് വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.

ഗതാഗത തടസങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് സുഗമമായി മാളിലേക്ക് പ്രവേശിക്കാനും പുറത്തു കടക്കാനുമായി പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇന്റലിജന്റ് പാര്‍ക്കിംഗ് ഗൈഡന്‍സ് എന്നീ അത്യാധുനിക സംവിധാനവും ക്രമീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഗടഞഠഇ യുടെ പുതിയ ഇകഠഥ സര്‍വീസുകളും ഈ വഴിയുള്ള യാത്രക്കായി കൂട്ടിനെത്തും .ലുലു മാളിന് സമീപം തന്നെ ബസ്സ് സ്‌റ്റോപ് ഉള്ളത് കൊണ്ട് ബസില്‍ വന്നാലും ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാതെ യാത്രക്കാര്‍ക്ക് വേഗം മാളിലേക്കു കടക്കാം.

യൂസഫലിയെ കൂടാതെ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം എ, ലുലു ഗ്രൂപ്പ്  ഒമാന്‍ & ഇന്ത്യ ഡയറക്ടര്‍  അനന്ത് റാം എ വി, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ & സി ഇ ഒ നിഷാദ് എം എ, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നന്ദകുമാര്‍ വി, പരിസ്ഥിതി വിദഗ്ധന്‍ പി.ഇസഡ്. തോമസ്  എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: narendramodiയൂസഫലിലുലു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

India

രാജ്യത്തിന്റെ ഡിജിറ്റൽ ശൃംഖല ശക്തമാകുന്നു; ടെലികോം രംഗത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി മോദി

India

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

News

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.