Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് ഗുരുവായൂര്‍ ഏകാദശി; ഭക്തിസാന്ദ്രമായി ഗുരുപവനപുരി, അര്‍ധരാത്രി പിന്നിട്ടാല്‍ ക്ഷേത്ര കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം

ഏകാദശിനാളില്‍ ദേവസ്വംവകയാണ് ഉദയാസ്തമയപൂജയോടെ ചുറ്റുവിളക്ക്. സമ്പൂര്‍ണ നെയ്വിളക്കാണിത്. രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളമുണ്ടാകും. ശീവേലി കഴിഞ്ഞാല്‍ രാവിലെ ഒമ്പതിന് പാര്‍ത്ഥസാരഥിക്ഷേത്രത്തിലേക്ക് പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടക്കും. വ്രതവിഭവങ്ങളോടെയാണ് പ്രസാദഊട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2021, 11:16 am IST
inKerala

ഗുരുവായൂര്‍:  ഏകാദശി തിരക്കില്‍ ഗുരുപവനപുരി. വന്‍ ഭക്തജന തിരക്കിലാണ് ക്ഷേത്രവും പരിസരവും.  ഗുരുവായൂരിലെ പ്രതിഷ്ഠാ ദിനം കൂടിയാണ്. ദശമിദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഭക്തര്‍ വ്രതം ആരംഭിക്കും. ഏകാദശിനാളില്‍ ഈശ്വരഭജനയില്‍ മുഴുകും. അരിഭക്ഷണം ഒഴിവാക്കും. ദ്വാദശിദിവസം രാവിലെ തുളസിതീര്‍ത്ഥം സേവിച്ചശേഷമേ വ്രതം അവസാനിപ്പിക്കൂ.  

വ്രതാനുഷ്ഠാനസമ്പൂര്‍ണതയ്‌ക്ക് ദ്വാദശിപ്പണം വെച്ചു നമസ്‌കരിക്കുന്ന ചടങ്ങുണ്ട്. ഏകാദശിദിവസം അര്‍ധരാത്രി പിന്നിട്ടാല്‍ ക്ഷേത്ര കൂത്തമ്പലത്തില്‍ ദ്വാദശിപ്പണസമര്‍പ്പണം തുടങ്ങും. രാവിലെ എട്ടരവരെയുണ്ടാകും. ഏകാദശിനാളില്‍ ദേവസ്വംവകയാണ് ഉദയാസ്തമയപൂജയോടെ ചുറ്റുവിളക്ക്. സമ്പൂര്‍ണ നെയ്വിളക്കാണിത്. രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളമുണ്ടാകും. ശീവേലി കഴിഞ്ഞാല്‍ രാവിലെ ഒമ്പതിന് പാര്‍ത്ഥസാരഥിക്ഷേത്രത്തിലേക്ക് പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടക്കും. വ്രതവിഭവങ്ങളോടെയാണ് പ്രസാദഊട്ട്.

രാത്രി വിളക്കെഴുന്നള്ളിപ്പിന് നാലാമത്തെ പ്രദക്ഷിണത്തിന് ഇടയ്‌ക്കകളും നാഗസ്വരങ്ങളും അഞ്ചാമത്തെ പ്രദക്ഷിണത്തിന് മേളവും അകമ്പടിയാകും. പതിനായിരത്തോളം നെയ്‌ത്തിരികള്‍ ജ്വലിക്കും. ഏകാദശി ഉത്സവത്തിനുശേഷം ദ്വാദശിദിവസമായ ബുധനാഴ്ച രാവിലെ ഒമ്പതിന് ക്ഷേത്രനട അടയ്‌ക്കും. എട്ടരയോടെ നാലമ്പലത്തിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും. പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നരയ്‌ക്കേ തുറക്കൂ. ക്ഷേത്രനട അടഞ്ഞുകിടക്കുന്ന നേരം ദര്‍ശനം, തുലാഭാരം, ചോറൂണ്, വിവാഹം, വാഹനപൂജ എന്നിവ നടക്കില്ല. ക്ഷേത്രമതില്‍ക്കെട്ടിനകത്തേക്ക് പ്രവേശനവും ഉണ്ടാകില്ല. ക്ഷേത്രത്തിനകം വൃത്തിയാക്കി, പുണ്യാഹം തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്നതിനാലാണിത്.

ഏകാദശിയോടാനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവത്തില്‍ പ്രഗല്ഭര്‍ പങ്കെടുത്ത പഞ്ചരത്‌ന കീര്‍ത്തനാലാപനം ശ്രദ്ധേയമായി. കേരളത്തിലും പുറത്തുമുള്ള നൂറ്റമ്പതിലേറെ പേരാണ് അണിനിരന്നത്. സംഗീതോത്സവം ഏകാദശിദിവസമായ ചൊവ്വാഴ്ച രാത്രി സമാപിക്കും. ഇന്ന് രാത്രി കെ.ജി. ജയന്‍, ഡോ.കെ.എന്‍. രംഗനാഥ ശര്‍മ, ടി.വി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പാടും.  ആഞ്ഞം മാധവന്‍ നമ്പൂതിരി സ്ഥാപിച്ച ഗുരുവായൂരപ്പന്‍ സങ്കീര്‍ത്തന ട്രസ്റ്റിന്റേതായിരുന്നു ഇന്നലത്തെ ദശമിവിളക്കാഘോഷം. സമ്പൂര്‍ണ നെയ്വിളക്കായിരുന്നു.

രാവിലെ കാഴ്ചശ്ശീവേലിക്ക് പഞ്ചാരിമേളത്തിന്  പെരുവനം കുട്ടന്‍മാരാര്‍പ്രമാണിയായി. ഉച്ചശ്ശീവേലിക്കും രാത്രി എഴുന്നള്ളിപ്പിനും പഞ്ചവാദ്യമുണ്ടായി. പരയ്‌ക്കാട് മഹേശ്വരന്‍, മഹേന്ദ്രന്‍ എന്നിവര്‍ വാദ്യം നയിച്ചു. രാത്രി എഴുന്നള്ളിപ്പിനു മുന്നില്‍ മദ്ദളകേളി, കൊമ്പ്പറ്റ്, കുഴല്‍പറ്റ് എന്നിവ പ്രത്യേകതയായിരുന്നു.  

Tags: GuruvayoorfestivalEkadashiചെമ്പൈ സംഗീതോത്സവം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

പുതിയ വാര്‍ത്തകള്‍

മായാവതിയും ഇളയ സഹോദരന്‍ ആനന്ദിന്‍റെ ഇളയമകന്‍ ഇഷാന്‍ ആനന്ദും(വലത്ത്) മായാവതി പ്രധാന പദവികളില്‍ നിന്നും നീക്കം ചെയ്ത ഇളയസഹോദരന്‍ ആനന്ദിന്‍റെ മക്കളായ ആകാശ് ആനന്ദും അവന്‍റെ സഹോദരി ദീപികാ ആനന്ദും (ഇടത്ത്)

ഡി. രാജ സിപിഐയെ കുടുംബപാര്‍ട്ടിയാക്കുമ്പോള്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയെ കുടുംബാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാനാകാതെ മായാവതി

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങിയ സംഭവം: ഹൈക്കോടതിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.